
ജഡേജയെ സൂക്ഷിക്കണം
ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്നു പനേസര്‍ ചൂണ്ടിക്കാട്ടി. ഫൈനലില്‍ ഇന്ത്യയുടെ വിജയത്തില്‍ സ്പിന്നര്‍മാരുടെ പങ്ക് നിര്‍ണായകരമായിരിക്കുമെന്നും അ്‌ദേഹം പറഞ്ഞു.
സതാംപ്റ്റണില്‍ നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമായിരിക്കും. മല്‍സരത്തിനായി ഐസിസി തയ്യാറാക്കുന്ന പിച്ച് എങ്ങനെയായിരിക്കുമെന്നു നോക്കാം. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള പിച്ചായിരിക്കുമെന്നുറപ്പാണ്. എന്നാല്‍ ഫൈനലില്‍ നിഷ്പക്ഷമായ വിക്കറ്റായിരിക്കും ഐസിസി തയ്യാറാക്കുകയെന്നാണ് കരുതുന്നതെന്നും പനേസര്‍ വ്യക്തമാക്കി.

ജഡേജയുടെ ഫോം
ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ തുറുപ്പുചീട്ട് ജഡേജ തന്നെയായിരിക്കും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം അദ്ദേഹം തകര്‍പ്പന്‍ ഫോമിലായിരുന്നു. ഫൈനലില്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ആര്‍ അശ്വിനു പകരം ഞാന്‍ തിരഞ്ഞെടുക്കുക ജഡേജയെ ആയിരിക്കും. ഡിഫന്‍സീവ് ബൗളിങ് മികവും ഇടംകൈയന്‍ ബൗളറാണെന്നതും അദ്ദേഹത്തിനു മേല്‍ക്കൈ നല്‍കുന്നതായും പനേസര്‍ വിശദീകരിച്ചു.
2012ല്‍ ഇന്ത്യന്‍ മണ്ണില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം കൊയ്തപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കടിയാണ് ഇന്ത്യന്‍ വംശജനായ പനേസര്‍.

അശ്വിനും ജഡേജയും
ഫൈനലില്‍ അശ്വിനെയും ജഡേജയെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. കാരണം രണ്ടു പേരും ഇപ്പോള്‍ ഒരുപോലെ മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ അശ്വിനായിരുന്നു മാന്‍ ഓഫ് ദി സീരീസ്.
ജഡേജയാവട്ടെ പരിക്കില്‍ നിന്നും മുക്തനായി ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിവന്ന ശേഷം മികച്ച ഫോം തുടരുകയാണ്. 162.32 സ്‌ട്രൈക്ക് റേറ്റോടെ 131 റണ്‍സെടുത്ത ജഡ്ഡു ആറു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഫീല്‍ഡിങിലും മിന്നല്‍ പ്രകടനമായിരുന്നു താരത്തിന്റേത്.

ലോക ചാംപ്യന്‍പ്പിനുള്ള ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്.


Click it and Unblock the Notifications
