Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇന്ത്യന്‍ പേസ് ബൗളിങ് വേറെ ലെവല്‍- ഫ്‌ളാറ്റ് ട്രാക്കില്‍പ്പോലും അപകടം വിതയ്ക്കുമെന്ന് നെഹ്‌റ

ഇന്ത്യയുടെ പേസ് ബൗളിങ് ആക്രമണത്തെ പ്രശംസിച്ച് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജൂണ്‍ 18ന് ന്യൂസിലാന്‍ഡുമായി ഇന്ത്യ ഏറ്റുമുട്ടാനിരിക്കെയാണ് പേസ് ബൗളര്‍മാരുടെ മികവിനെ അദ്ദേഹം പ്രശംസിച്ചത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് കലാശപ്പോരില്‍ ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്. അതിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

1

മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ബൗളിങ് നിരയെ ഇന്ത്യ പരീക്ഷിക്കുന്നതാവും ഉചിതമെന്ന് നെഹ്‌റ ചൂണ്ടിക്കാട്ടി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്‍ കൈകാര്യം ചെയ്യുന്നതാണ്. നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുമെന്നതു കൂടിയാണ് ഇരുവരെയും തിരഞ്ഞെടുക്കാന്‍ കാരകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കും ന്യൂസിലാന്‍ഡിനും വളരെ മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ഫ്‌ളാറ്റായ ട്രാക്കുകളില്‍പ്പോലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ മിടുക്കുള്ളവരാണ്. ഇവര്‍ മാത്രമല്ല ഇഷാന്ത് ശര്‍മയ്ക്കും അതു സാധിക്കും. 100 ടെസ്റ്റുകള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള പേസറാണ് അദ്ദേഹ. തീര്‍ച്ചയായും ഇഷാന്തിന്റെ സാന്നിധ്യം ടീമിനു മുതല്‍ക്കൂട്ടാണെന്നും നെഹ്‌റ നിരീക്ഷിച്ചു.

2

പച്ചപ്പുള്ള പിച്ചാണ് ഇംഗ്ലണ്ടില്‍ ഒരുക്കിയിരിക്കുന്നതെങ്കില്‍ അധികമായി ഒരു പേസറെക്കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യക്കു ആലോചിക്കാവുന്നതാണ്. മുഹമ്മദ് സിറാജായിരിക്കും ഈ റോളിനു കൂടുതല്‍ യോജിക്കുക, കാരണം അത്രയും മികച്ച രീതിയിലാണ് അവന്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പിച്ചില്‍ നേരത്തേ സൂചിപ്പിച്ചതു പോലെ പച്ചപ്പ് ഇല്ലെങ്കില്‍ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമാണ് മികച്ച കോമ്പിനേഷന്‍. ബുംറ, ഷമി, ഇഷാന്ത് എന്നിവര്‍ പേസ് ബൗളിങും അശ്വിനും ജഡ്ഡുവും സ്പിന്‍ ബൗളിങും കൈകാര്യം ചെയ്യണമെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേയുള്ള ഫൈനലിന് ഇനിയൊരു മാസത്തോളം സമയമുണ്ട്. ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് പരിശീലന സെഷനുകളില്‍ പേസര്‍മാരുടെ പ്രകടനം വിലയിരുത്തുന്നതിനോടൊപ്പം ഫിറ്റ്‌നസ് നിലവാരവും പരിഗണിക്കേണ്ടതുണ്ട്. അശ്വിനും ജഡേജയുമുണ്ടെങ്കില്‍ അത് ഇന്ത്യുടെ ബാറ്റിങിനെ ശക്തിപ്പെടുത്തും. ലോവര്‍ ഓര്‍ഡര്‍ നേടുന്ന റണ്‍സിന് ടെസ്റ്റിനു വലിയ പ്രാധാന്യം തന്നെയുണ്ട്. ഇരുവരും പ്ലെയിങ് ഇലവനിലുണ്ടെങ്കില്‍ ഇന്ത്യ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും കവര്‍ ചെയ്തു കഴിഞ്ഞതായു നെഹ്‌റ വിശദമാക്കി.

Story first published: Saturday, May 22, 2021, 15:33 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+