Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യ കപ്പടിക്കണമെങ്കില്‍ മൂന്നു പേര്‍ മനസ്സ് വയ്ക്കണം! ഇവര്‍ ഗെയിം ചേഞ്ചര്‍മാര്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടമാണ് ടീം ഇന്ത്യക്കു മുന്നിലുള്ള അടുത്ത അഗ്നിപരീക്ഷ. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ അങ്കം കുറിക്കുന്നത്. തനിക്കു കീഴില്‍ ഇതുവരെ ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ലെന്ന കുറവ് നികത്താന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ലഭിച്ച സുവര്‍ണാവസരം കൂടിയായിരിക്കും ഈ ഫൈനല്‍.

കരുത്തരായ ന്യൂസിലാന്‍ഡിനെ കീഴടക്കാന്‍ ഇന്ത്യക്കു തങ്ങളുടെ എ ക്ലാസ് പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ചില താരങ്ങളുടെ പ്രകടനമായിരിക്കും മല്‍സരത്തില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. ടീമിന്റെ ഗെയിം ചേഞ്ചര്‍മാരായ ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. നാട്ടില്‍ മാത്രമല്ല വിദേശ പിച്ചുകളിലും നന്നായി ബൗള്‍ ചെയ്യുന്ന ജഡ്ഡു ബാറ്റിങിലും ടീമിനു നിര്‍ണായക സംഭാവനകള്‍ നല്‍കാറുണ്ട്. ഫീല്‍ഡിങിലും ചടുലമായ പ്രകടനത്തിലൂടെ ബ്രേക്ക്ത്രൂ നല്‍കാന്‍ അദ്ദേഹത്തിനാവും.
ചെറിയൊരു ബ്രേക്കിനു ശേഷം പരിക്കില്‍ നിന്നും മോചിതനായി ജഡ്ഡു ദേശീയ ടീമില്‍ തിരിച്ചെത്തുന്ന മല്‍സരം കൂടിയാണ് ഫൈനല്‍. മിന്നുന്ന ഫോമിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് തീര്‍ച്ചയായും പ്ലസ് പോയിന്റാണ്.

 റിഷഭ് പന്ത്

റിഷഭ് പന്ത്

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ ശേഷം ഉജ്ജ്വല ഫോമിലാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസീസിനെതിരേ ടെസ്റ്റില്‍ ഇന്ത്യക്കു 2-1ന്റെ ചരിത്ര വിജയം നേടിത്തരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബാറ്റിങില്‍ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുപിടിച്ചു കഴിഞ്ഞ റിഷഭ് വിക്കറ്റ് കീപ്പിങിലും ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
മൂന്നു ഫോര്‍മാറ്റുകളിലും ഒരേ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് റിഷഭ്. അതുകൊണ്ടു തന്നെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തണമെങ്കില്‍ അദ്ദേഹത്തിന്റെ സംഭാവന കൂടിയേ തീരൂ. ഇംഗ്ലണ്ടിനെതിരേ അടുത്തിടെ നടന്ന ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകളില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച റിഷഭ് ഫൈനലിലും ഇതാവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ജസ്പ്രീത് ബുംറയെന്നായിരിക്കും. ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ പലപ്പോഴും ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ച ബുംറ വിക്കറ്റുകളെടുക്കുന്നതിനൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിലെ പേസും ബൗണ്‍സുമുള്ളള പിച്ച് ബുംറയ്ക്കു തന്റെ കഴിവ് പരമാവധി പുറത്തെടുക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. ബുംറയുടെ ബോളുകള്‍ തീതുപ്പിയാല്‍ കിവികളുടെ ചിറകരിയുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമായി മാറും. പുതിയ ബോളും പഴയ ബോളും ഒരുപോലെ നന്നായി ചെയ്യുന്ന ബുംറയുടെ യോര്‍ക്കറുകളും വൈവിധ്യവുമെല്ലാം ബാറ്റ്‌സ്മാന്‍മാരെ കുഴക്കും. സ്ഥിരമായി 140 കിമി വേഗത്തില്‍ ബൗള്‍ ചെയ്യുന്ന ലോകത്തില ചുരുക്കം ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ബുംറയുടെ അസാധാരണമായ ബൗളിങ് ആക്ഷനും അദ്ദേഹത്തെ നേരിടുക ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയാവും.

Story first published: Sunday, May 16, 2021, 16:52 [IST]
Other articles published on May 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+