Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലിലും സെമിയിലും ഹാട്രിക് വീഴ്ച! ടി20 ലോകകപ്പില്‍ ഇന്ത്യക്കു സമയം തെളിയുമോ?

ഐസിസി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ ടീം ഇന്ത്യക്കു വീണ്ടുമൊരിക്കല്‍ക്കൂടി മോഹഭംഗം. 2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ചാംപ്യന്‍സ് ട്രോഫിയേറ്റു വാങ്ങിയ ശേഷം ഇന്ത്യയെ നോക്കൗട്ട് ശാപം വിടാതെ പിന്തുടരുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇതില്‍ മാറ്റമുണ്ടായില്ല. ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനു പരാജയപ്പെട്ടതോടെ വീണ്ടുമൊരു ഐസിസി ട്രോഫി ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ ഐസിസി ട്രോഫിക്കു വേണ്ടിയുള്ള വിരാട് കോലിയുടെ കാത്തിരിപ്പ് വീണ്ടും നീളുകയും ചെയ്തു. ഇനി ഈ വര്‍ഷം തന്നെ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇതു അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോലിപ്പട.

 2014ലെ ടി20 ലോകകപ്പ്

2014ലെ ടി20 ലോകകപ്പ്

2014ലെ ഐസിസി ടി20 ലോകകപ്പോടെയായിരുന്നു ഇന്ത്യയുടെ കഷ്ടകാലത്തിന്റെ തുടക്കം. ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ അയല്‍ക്കാരായ ശ്രീലങ്കയ്ക്കു മുന്നില്‍ ഇന്ത്യക്കു പിഴച്ചു. ധോണി നയിച്ച ഇന്ത്യ ലങ്കയോടു ആറു വിക്കറ്റിനു പരാജയപ്പെടുകയായിരുന്നു. ഈ പരാജയത്തോടെയാണ് നോക്കൗട്ട് ശാപം ഇന്ത്യയെ പിടികൂടിയത്.

 2015ലെ ഏകദിന ലോകകപ്പ്

2015ലെ ഏകദിന ലോകകപ്പ്

തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യക്കു അടിതെറ്റി. അന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയായിരുന്നു. 95 റണ്‍സിന് ഓസീസ് ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ധോണിക്കു കീഴില്‍ ഇന്ത്യ അവസാനമായി കളിച്ച ഐസിസി ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.
ധോണി സ്ഥാനമൊഴിഞ്ഞതോടെ കോലി ചുമതലയേല്‍ക്കുകയായിരുന്നു. പക്ഷെ നോക്കൗട്ട് ശാപം ഇന്ത്യയെ വിടാതെ പിന്തുടര്‍ന്നു.

 2016ലെ ടി20 ലോകകപ്പ്

2016ലെ ടി20 ലോകകപ്പ്

2016ല്‍ സ്വന്തം നാട്ടില്‍ നടന്ന ടി20 ലോകകപ്പായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ അവസാനമായി കളിച്ച ഐസിസി ടൂര്‍ണമെന്റ്.
ഈ ചാംപ്യന്‍ഷിപ്പിലും ഇന്ത്യ ആരാധരെ നിരാശപ്പെടുത്തി. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ ഏഴു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ധോണി സ്ഥാനമൊഴിഞ്ഞതോടെ 2017ല്‍ കോലി ചുമതലയേല്‍ക്കുകയായിരുന്നു. പക്ഷെ നോക്കൗട്ട് ശാപം ഇന്ത്യയെ വിടാതെ പിന്തുടര്‍ന്നു.

 2017ലെ ചാംപ്യന്‍സ് ട്രോഫി

2017ലെ ചാംപ്യന്‍സ് ട്രോഫി

2017ല്‍ ഇംഗ്ലണ്ട് വേദിയായ ചാംപ്യന്‍സ് ട്രോഫിയായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ കന്നി ഐസിസി ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ പക്ഷെ ഫൈനലില്‍ കലമുടച്ചു. ചിരവൈരികളായ പാകിസ്താനോടു 180 റണ്‍സിന്റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്.
പ്രാഥമിക ഘട്ടത്തില്‍ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന വിജയം നേടാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ഫൈനലില്‍ പാക് കരുത്തിനു മുന്നില്‍ കോലിയും സംഘവും നനഞ്ഞ പടക്കമായി മാറി.

 2019ലെ ഏകദിന ലോകകപ്പ്

2019ലെ ഏകദിന ലോകകപ്പ്

2019ല്‍ കോലിപ്പട വീണ്ടും ഇംഗ്ലണ്ടിലെത്തി. ഇത്തവണ ഐസിസിയുടെ ഏകദിന ലോകകപ്പിനു വേണ്ടിയായിരുന്നു ഇത്. ചാംപ്യന്‍സ് ട്രോഫിക്കു സമാനമായി ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യ കിരീട ഫേവറിറ്റുകളെന്ന തലയെടുപ്പോടെയാണ് സെമിയിലേക്കു കുതിച്ചത്. പക്ഷെ സെമിയില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ കളി മറന്നു. 18 റണ്‍സിനു ഇന്ത്യയെ വീഴ്ത്തി കിവികള്‍ ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്

2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്

ഏറ്റവും അവസാനമായി തുടര്‍ച്ചയായ ഐസിസി നോക്കൗട്ടിലും കിവീസ് ഇന്ത്യയുടെ കഥ കഴിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ കളിയുടെ എല്ലാ മേഖലയിലും പിന്നിലാക്കിയാണ് ന്യൂസിലാന്‍ഡിന്റെ കിരീടധാരണം. കഴിഞ്ഞ ആറു ഐസിസി ടൂര്‍ണമെന്റുകളില്‍ മൂന്നു തവണ വീതം ഫൈനലിലും സെമി ഫൈനലിലും പിഴച്ച ഇന്ത്യയുടെ കഷ്ടകാലം ഇതോടെ തീരണമേയെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍. അതു സംഭവിച്ചാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പുയര്‍ത്തുക കോലി തന്നെയായിരിക്കുമെന്നും അവര്‍ സ്വപ്‌നം കാണുന്നു.

Story first published: Thursday, June 24, 2021, 0:33 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+