For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: അവന്‍ ഞങ്ങളുടെ സ്‌പെഷ്യല്‍! തുറുപ്പുചീട്ടും അവന്‍തന്നെ- ടീമംഗത്തെക്കുറിച്ച് അശ്വിന്‍

റിഷഭ് പന്തിനെയാണ് അശ്വിന്‍ പുകഴ്ത്തിയത്

ന്യൂസിലാന്‍ഡിനെതിരായ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും റിഷഭ് പന്തെന്നു ടീമംഗവും ഓഫ്‌സ്പിന്നറുമായ ആര്‍ അശ്വിന്‍. ഈ മാസം 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി കൊമ്പുകോര്‍ക്കുന്നത്. സമീപകാലത്ത് ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റിഷഭില്‍ വലിയ പ്രതീക്ഷയാണ് ടീം മാനേജ്‌മെന്റിനുമെല്ലാമുള്ളത്.

1

റിഷഭ് എങ്ങനെയുള്ള പ്ലെയറാണെന്നു നമുക്കെല്ലാം അറിയാം. എതിര്‍ ടീമില്‍ നിന്നും മല്‍സരം തട്ടിയെടുക്കാന്‍ ശേഷിയുള്ള താരമാണ് അവനെന്നു അശ്വിന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ആറാം നമ്പറില്‍ റിഷഭ് ബാറ്റ് ചെയ്യാനിറങ്ങുന്നതിന്റെയും അഞ്ചു ബൗളര്‍മാരെ ഇറക്കാന്‍ കഴിയുന്നതിന്റെയും ആനുകൂല്യം ഞങ്ങള്‍ക്കുണ്ട്. കോമ്പിനേഷനില്‍ വളരെ നിര്‍ണായകമാണിത്. സ്വാഭാവികമായി ഷോട്ടുകള്‍ കളിക്കാനുള്ള കഴിവും നിര്‍ഭയമായ സമീപനവും റിഷഭിനെ സ്‌പെഷ്യല്‍ പ്ലെയറും ശ്രദ്ധിക്കേണ്ട പ്രതിഭയുമായി മാറ്റുന്നതായി അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

എംഎസ് ധോണിയുടെ പകരക്കാരനായി ദേശീയ ടീമിലേക്കു വന്ന റിഷഭ് ഒരു ഘട്ടത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ മൂന്നു ഫോര്‍മാറ്റുകളിലും പ്ലെയിങ് ഇലവനു പുറത്തായിരുന്നു. വിക്കറ്റ് കീപ്പിങിലെ പിഴവുകളും ബാറ്റിങിലെ സ്ഥിരതയില്ലായ്മയുമായിരുന്നു അദ്ദേഹത്തിനു തിരിച്ചടിയായത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ അതിശയിപ്പിക്കുന്ന തിരിച്ചുവരവാണ് റിഷഭ് നടത്തിയത്.

2

കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റ്. ഇന്ത്യ സമനില പിടിച്ചുവാങ്ങിയ സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ 97ഉം ഗാബയില്‍ ടീം ചരിത്ര വിജയം കൊയ്ത നാലാം ടെസ്റ്റില്‍ റണ്‍ചേസില്‍ പുറത്താവാതെ നേടിയ 89 റണ്‍സും റിഷഭിന്റെ കരിയര്‍ മാറ്റിമറിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ്, നിശ്ചിത ഓവര്‍ പരമ്പരകളിലും ഫോം ആവര്‍ത്തിച്ചതോടെ അദ്ദേഹം എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി മാറുകയും ചെയ്തു.

ഫൈനലിനു ശേഷം ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പര കടുപ്പമായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. സ്വന്തം പിച്ചുകളില്‍ ഇംഗ്ലണ്ട് വളരെ നന്നായി പെര്‍ഫോം ചെയ്യുന്നവരാണ്, സ്വന്തം സാഹചര്യങ്ങളില്‍ തങ്ങള്‍ എത്ര മാത്രം ശക്തരാണെന്നു അവര്‍ മുമ്പ് കാണിച്ചു തന്നതുമാണ്. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഞങ്ങള്‍ക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കിത്തീര്‍ക്കും.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ മല്‍സരത്തില്‍ നിര്‍ണായകമായി മാറും. പക്ഷെ ഈ ഇന്ത്യന്‍ ടീമിന്റെ മല്‍സരപരിചയം പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ടെന്നും അശ്വിന്‍ വ്യക്തമാക്കി. വിരാട് കോലിക്കു കീഴില്‍ മറ്റു താരങ്ങളും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയാല്‍ ഇത്തവണ ഇന്ത്യക്കു വിജയസാധ്യതയുണ്ടെന്നും അശ്വിന്‍ പറഞ്ഞു. 2007ലാണ് ഇംഗ്ലണ്ടില്‍ അവസാനമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായത്.

Story first published: Wednesday, June 2, 2021, 17:00 [IST]
Other articles published on Jun 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+