WTC Final: ചരിത്രത്തിലാദ്യമായി അതു സംഭവിക്കും! മല്‍സരഫലത്തെക്കുറിച്ച് ഗവാസ്‌കര്‍
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യദിനത്തിനു സമാനമായി നാലാം ദിനത്തിലും മഴ വില്ലനായിരിക്കുകയാണ്. ഒന്നാംദിനം ടോസുള്‍പ്പെടെ ഒന്നും നടത്താനാവാതെയായിരുന്നു കളി ഉപേക്ഷിക്കപ്പെട്ടത്. സമാനമായ സാഹചര്യമാണ് നാലാം ദിനവുമുള്ളത്. ഫൈനല്‍ ഇനി സമനിലയില്‍ കലാശിക്കാനാണ് സാധ്യതയെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
മഴയെ തുടര്‍ന്നു ആദ്യദിനം ഉപേക്ഷിക്കപ്പെട്ടതിനാല്‍ റിസര്‍വ് ദിനത്തിലേക്കു കളി നീളുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ നാലാം ദിനവും ഇപ്പോള്‍ മുടങ്ങിയതോടെ റിസര്‍വ് ദിനത്തില്‍ മുടങ്ങിപ്പോയ ഓവറുകള്‍ പൂര്‍ത്തിയാക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്.

ആദ്യമായി ട്രോഫി പങ്കുവയ്ക്കും
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ കലാശിക്കുമെന്നും ട്രോഫി ഇരുടീമുകളും പങ്കിടുമെന്നുമാണ് തോന്നുന്നതെന്നു ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇതാദ്യമായിട്ടായിരിക്കും ഒരു ഐസിസി ഫൈനലില്‍ രണ്ടു ടീമുകള്‍ ട്രോഫി പങ്കുവയ്ക്കുന്നത്. ഫുട്‌ബോളില്‍ വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ടുണ്ട്. ടെന്നീസില്‍ അഞ്ചു സെറ്റും പിന്നെയൊരു ടൈബ്രേക്കറുമുണ്ട്. പക്ഷെ ടെസ്റ്റില്‍ ഇത്തരം സാഹചര്യങ്ങളില്‍ സമനില മാത്രമേ മുന്നിലുള്ളൂ. ഈ മല്‍സരം സമനിലയിലാവാനാണ് ഏറ്റവുമധികം സാധ്യതയെന്നും ഗവാസ്‌കര്‍ വിശദമാക്കി.

കളി നടക്കില്ല
നാലാം ദിനം കളി നടക്കാന്‍ സാധ്യത തീരെ കുറവാണെന്നാണ് ഇവിടെയുള്ള എല്ലാവരും പറയുന്നത്. അതിനര്‍ഥം ടെസ്റ്റില്‍ ഇനി ബാക്കിയുണ്ടാവുക രണ്ടു ദിവസങ്ങളായിരിക്കുമെന്നതാണ്. രണ്ടു ദിവസങ്ങള്‍ കൊണ്ടു മൂന്ന് ഇന്നിങ്‌സുകള്‍ അവസാനിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. രണ്ടു ടീമുകളും അത്രയും മോശമായി ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ മൂന്ന് ഇന്നിങ്‌സുകള്‍ രണ്ടു ദിവസങ്ങള്‍ കൊണ്ട് അവസാനിക്കുകയും ഒരു വിജയി ഉണ്ടാവുകയും ചെയ്യുകയുള്ളൂവെന്നും ഗവാസ്‌കര്‍ വിശദമാക്കി.

മറ്റു വഴി കണ്ടെത്തണം
വിജയിയെ കണ്ടെത്താന്‍ മറ്റൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. 2019ലെ ഐസിസി ഏകദിന ലോകകപ്പ് ഫൈനല്‍ നമ്മള്‍ കണ്ടിരുന്നു. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള അന്നത്തെ ഫൈനല്‍ ടൈയില്‍ കലാശിച്ചതിനെ തുടര്‍ന്നു കൂടുതല്‍ ബൗണ്ടറികളടിച്ച ടീമിനെ വിജയികളിസലായി പ്രഖ്യാപിച്ചിരുന്നു.
മഹാമാരിയെത്തുടര്‍ന്നു ലോക ചാംപ്യന്‍ഷിപ്പില്‍ ടെസ്റ്റില്‍ നിന്നും നേരിട്ടു ലഭിച്ച പോയിന്റായിരുന്നില്ല, മറിച്ച് പോയിന്റ് ശതമാനമായിരുന്നു ഐസിസി കണക്കിലെടുത്തിരുന്നത്. ഇതു കാരണം പോയിന്റ് പട്ടികയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ഇതു ഒരു ടീമിനെ സംബന്ധിച്ചും നല്ലതല്ല. എല്ലാ കാര്യങ്ങളും പരിഗണിക്കുകയും വിജയിയെ തീരുമാനിക്കാനുള്ള മാനദണ്ഡത്തില്‍ പുതിയ മാറ്റം കൊണ്ടു വരികയും വേണമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിന് മേല്‍ക്കൈ
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇതുവരെയുള്ള മല്‍സരം വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യക്കു മേല്‍ ന്യൂസിലാന്‍ഡിനാണ് മേല്‍ക്കൈയെന്നു കാണാം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു 217 റണ്‍സ് മാത്രമേ ഒന്നാമിന്നിങ്‌സില്‍ നേടാനായിരുന്നുള്ളൂ. മറുപടിയില്‍ കിവീസ് രണ്ടു വിക്കറ്റിന് 101 റണ്‍സെടുത്തു നില്‍ക്കുകയാണ്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു മേല്‍ ലീഡ് നേടാന്‍ അവര്‍ക്കു 117 റണ്‍സ് കൂടി മതി. 150ന് മുകളില്‍ ലീഡ് ന്യൂസിലാന്‍ഡ് ഈ ടെസ്റ്റില്‍ നേടിയാല്‍ ഇന്ത്യക്കു വിജയിക്കുക ദുഷ്‌കരമായി മാറുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications