For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെ പുറത്താക്കും!! കോലിയുമില്ല? ലക്ഷ്യം കന്നിക്കിരീടം; ടെസ്റ്റില്‍ ഇന്ത്യക്കു ഈ ടീം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാമത്തെ സീസണ്‍ ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ആദ്യ രണ്ടു എഡിഷനുകളിലും ഫൈനലിലെത്തിയ ടീമാണ് ഇന്ത്യ. പക്ഷെ രണ്ടു തവണയും കപ്പിനരികെ കാലിടറി. എന്നാല്‍ 2023-25 ലെ അവസാന എഡിഷനില്‍ ഫൈനലിലേക്കു യോഗ്യത നേടാനാവാതെയാണ് ഇന്ത്യ പുറത്തായത്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോടു അവസാന രണ്ടു പരമ്പരകളിലേറ്റ തോല്‍വികളാണ് ഇന്ത്യക്കു ഫൈനലില്‍ സ്ഥാനം നിഷേധിച്ചത്.

എന്നാല്‍ ഡബ്ല്യുടിയിസുടെ പുതിയ സൈക്കിളില്‍ ശക്തമായ തിരിച്ചുവരവിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ജൂണ്‍ മുതല്‍ 2027 ജൂണ്‍ വരെ നീളുന്ന അടുത്ത രണ്ടു വര്‍ഷത്തെ സൈക്കിളില്‍ നാട്ടിലും പുറത്തുമായി കടുപ്പമേറിയ നിരവധി പരമ്പരകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. പുതിയ ലുക്കിലുള്ള ഒരു ടീമിനെയായിരിക്കും റെഡ് ബോളില്‍ ഇനി മനമുക്കു കാണാന്‍ സാധിച്ചക്കുക. പക്ഷെ ഒരുപാട് മാറ്റങ്ങള്‍ക്കു സാധ്യതയില്ല. ചില വെറ്ററന്‍മാര്‍ക്കു പകരം പുതിയ ചില കളിക്കാരെ ടെസ്റ്റ് കുപ്പായത്തില്‍ നമുക്കു കാണാം.

പുതിയ ഡബ്ല്യുടിസി സൈക്കളില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ആദ്യം പുറത്തായേക്കുക നിലവിലെ ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ രോഹിത് ശര്‍മയായിരിക്കും. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പ്രായവുമെല്ലാം അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഹിറ്റ്മാന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞെന്നു തന്നെ പറയാം.

ROHIT KOHLI

എങ്കിലും ജൂണില്‍ ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയില്‍ കൂടി രോഹിത് നയിച്ചേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്. അതിനുശേഷവും ടെസ്റ്റ് നായകനായി അദ്ദേഹം തുടരാനുള്ള സാധ്യത കുറവാണ്. ഡബ്ല്യുടിസിയുടെ പുതിയ സൈക്കിളില്‍ ഇന്ത്യന്‍ സ്‌ക്വാഡ് എങ്ങനെ ആയിരിക്കുമെന്നു നമുക്കു നോക്കാം.

ഇന്ത്യയുടെ എതിരാളികള്‍

ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചുകൊണ്ടാണ് ഡബ്ല്യുടിസിയുടെ പുതിയ എഡിഷനില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് ഏറെ കടുപ്പം തന്നെയായിരിക്കും. എങ്കിലും ഏറ്റവും മികച്ച കളി കെട്ടഴിക്കാനായാല്‍ ഇംഗ്ലണ്ടിനെ അവിടെ വീഴ്ത്തുക അസാധ്യമല്ലെന്നു ഇന്ത്യ നേരത്തേ തെളിയിച്ചിട്ടുള്ളതാണ്.

ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു ശേഷം ശ്രീലങ്ക, കരുത്തരായ ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ കളിക്കാനിരിക്കുകയാണ്. കൂടാതെ നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരുമായും ഇന്ത്യന്‍ ടീമിനു പരമ്പരകളുണ്ട്.

ഇംഗ്ലണ്ടിനെതിരായ അടുത്ത ടെസ്റ്റ് പരമ്പരയില്‍ ജയത്തോടെ തുടങ്ങാനായാല്‍ അതു ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കും. തുടര്‍ന്നുള്ള പരമ്പരകളില്‍ മികച്ച പ്രകടനം നടത്താനും ഇതു ഇന്ത്യയെ സഹായിക്കും.

ടീമിലെ മാറ്റങ്ങള്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സീസണിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉറപ്പായും ചില അഴിച്ചുപണികള്‍ നമുക്കു പ്രതീക്ഷിക്കാം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമല്ല, മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലിയും ടെസ്റ്റ് ടീമില്‍ നിന്നും പുറത്താവാനുള്ള സാധ്യത കൂടുതലാണ്. രോഹിത്തിനെപ്പോലെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നും തന്നെ കോലിക്കില്ല. മോശം ഫോമാണ് അദ്ദേഹത്തിനു വിനയാവുന്നത്.

ടെസ്റ്റ് കരിയര്‍ വീണ്ടെടുക്കാന്‍ കോലിക്കു ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇംഗ്ലണ്ടിനെതിരായ അടുത്ത ടെസ്റ്റ് പരമ്പര. അദ്ദേഹം ടെസ്റ്റ് ടീമില്‍ തുടരുമോ, ഇല്ലയോ എന്നു തീരുമാനിക്കുക ഈ പരമ്പരയാവും. ഇംഗ്ലണ്ടിനെതിരേ ആദ്യത്തെ ചില ടെസ്റ്റുകളില്‍ ഫ്‌ളോപ്പോയാല്‍ കോലിക്കു ടീമിലെ സ്ഥാനം നഷ്ടമാവാനുള്ള സാധ്യത കൂടുതലാണ്. രോഹിത്തിന്റെ കാര്യവും സമാനമാണെന്നു തന്നെ പറയാം.

JASPRIT BUMRAH

സ്ഥാനമുറപ്പുള്ളവര്‍ ആരെല്ലാം

രോഹിത് ശര്‍മയ്ക്കു പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും അടുത്ത ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റനായിയുവ താരം ശുഭ്മന്‍ ഗില്ലിനെയും നിയമിച്ചേക്കും. ബുംറയെയും ഗില്ലിനെയും കൂടാടാതെ യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിനരും ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പുള്ള കളിക്കാരാണ്.

ബാക്കപ്പ് വിക്കറ്റ്കീപ്പറായി ധ്രുവ് ജുറേലിനെയും ടീമില്‍ ഉറപ്പിക്കാം. സര്‍ഫറാസ് ഖാന്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയും ടെസ്റ്റ് സംഘത്തില്‍ നമുക്കു കാണാം. മിന്നുന്ന ഫോമിലുള്ള മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് ഉറപ്പായും പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക ശേഷം അദ്ദേഹം ടീമിനു പുറത്താണ്.

ജയ്‌സ്വാളും രാഹുലുമായിരിക്കും അടുത്ത ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ പതിവുപോലെ ഗില്‍ തന്നെയാവും ബാറ്റ് ചെയ്യുക. നാലാം നമ്പറില്‍ കോലിയുടെ സീറ്റ് ശ്രേയസിനു നല്‍കാനാണ് സാധ്യത.

INDIA TEAM

അഞ്ചാം നമ്പറില്‍ റിഷഭ് തന്നെയായിരിക്കും തുടരുക. ആറാമനായി ജുറേലിനെ വളര്‍ത്തിയെടുക്കാനായിരിക്കും ഇന്ത്യയുടെ പ്ലാന്‍. ഏഴാം നമ്പറില്‍ നിതീഷിനാവും നറുക്കുവീണേക്കുക. ഓസ്‌ട്രേലിയുയമായുള്ള കഴിഞ്ഞ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി അദ്ദേഹം കസറിയിരുന്നു.

രവീന്ദ്ര ജഡേജയയായിരിക്കും ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍. പേസ് ബൗളിങില്‍ ബുംറയെക്കൂടാതെ ഷമിയും സിറാജുമായിരിക്കും പ്ലെയിങ് ഇലവനിലുണ്ടാവുക.
റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ്, വാഷിങ്ടണ്‍, പ്രസിദ്ധ് തുടങ്ങിയവരല്ലൊം ബാക്കപ്പുകളായിരിക്കും.

അടുത്ത ഡബ്ല്യുടിസി സൈക്കിളിലെ സാധ്യതാ സ്‌ക്വാഡ്

യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, ധ്രുവ് ജുറെല്‍, (വിക്കറ്റ് കപ്പര്‍) കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കപ്പര്‍), നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍.

Story first published: Thursday, April 3, 2025, 11:46 [IST]
Other articles published on Apr 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+