For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023-25: ഇന്ത്യയുടെ വെറും 2 പേര്‍!! ബവുമ നയിക്കും; ഇതാ ഈ സൈക്കിളിലെ സൂപ്പര്‍ 11

ലോര്‍ഡ്‌സ്: വീണ്ടുമൊരു പുതിയ ജേതാക്കളുടെ പിറവിയോടെ ഐിസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണും പൂര്‍ത്തിയായിരിക്കുകയാണ്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കു ശേഷം ഇപ്പോള്‍ സൗത്താഫ്രിക്കയാണ് റെഡ് ബോളിലെ പുതിയ വിശ്വവിജയികളായിരിക്കുന്നത്. കഴിഞ്ഞ എഡിഷനിലെ (2021-23) ചാംപ്യന്‍മാരായ ഓസീസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് സൗത്താഫ്രിക്കയുടെ കിരീടധാരണം.

27 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടുമൊരു ഐസിസി ട്രോഫി അവരെ തേടിയെത്തിയത്. രണ്ടു വര്‍ഷം നീണ്ട ഈ ഡബ്ല്യുടിസി സൈക്കിക്കില്‍ പല അവിസ്മരണീയ ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായിരുന്നു.

വിവിധ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ കളിക്കാരെ ഉള്‍പ്പെടുത്തി ഈ ഡബ്ലുടിസി സെക്കിളിലെ ബെസ്റ്റ് 11 തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

YASHASVI JAISWAL

ഓപ്പണിങ് ജോടികള്‍

ഇന്ത്യയുടെ അഗ്രസീവ് യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റയാന്‍ റിക്കെല്‍റ്റനുമാണ് ഓപ്പണിങ് ജോടികള്‍. ഈ ഡബ്ല്യുടിസി സൈക്കിളില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെ താരം കൂടിയാണ് ജയ്‌സ്വാള്‍. 19 മല്‍സരങ്ങളില്‍ നിന്നും 52.88 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത് 1798 റണ്‍സാണ്. സ്ഥിരതയാര്‍ന്ന പ്രകടനനങ്ങളിലൂടെ ടീമിന്റെ നെടുംതൂണായി മാറാന്‍ ജയ്‌സ്വാളിനു സാധിച്ചു.

സൗത്താഫ്രിക്കയ്ക്കു വേണ്ടി റിക്കെല്‍റ്റണും മികച്ച പ്രകനമാണ് നടത്തിയത്. 11 ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം ഈ സീസണില്‍ കളിച്ചുള്ളൂ. 47.30 ശരാശയില്‍ 473 റണ്‍സും റിക്കെല്‍റ്റണ്‍ സ്‌കോര്‍ ചെയ്തു. അഗ്രസീവ് ബാറ്ററായ ഇടംകൈയന്‍ ബാറ്റര്‍ ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

മധ്യനിര

ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍, ഇംഗ്ലണ്ടിന്റെ റണ്‍മെഷീന്‍ ജോ റൂട്ട്, സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസാണ് എന്നിവരാണ് ബെസ്റ്റ് ടെസ്റ്റ് ഇലവനില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍.

കിവികളുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ വില്ല്യംസണ്‍ ഈ ഡബ്ല്യുടിസി സൈക്കിളില്‍ 54.85 ശരാശരിയോടെ 1152 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. അനുഭവസമ്പത്തും സ്ഥിരതയുമാണ് അദ്ദേഹത്തെ ടീമിലെ മൂല്യമേറിയ താരമാക്കി മാറ്റുന്നത്.

ടെസ്റ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും ബെസ്‌റ്റെന്നു വിളിക്കാവുന്ന ബാറ്ററാണ് റൂട്ട്. ഈ ഡബ്ല്യുടിസി സൈക്കിളില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും അദ്ദേഹം തന്നെ. 22 മല്‍സരങ്ങളില്‍ നിന്നും 54.66 ശരാശരിയില്‍ 1968 റണ്‍സ് റൂട്ട് തന്റെ പേരില്‍ കുറിച്ചിരുന്നു.

ബവുമായവട്ടെ സൗത്താഫ്രിക്കയുടെ നാലാം നമ്പറിലെ വിശ്വസ്തനായിരുന്നു. എട്ടു ടെസ്റ്റുകൡലാണ് ഈ ഡബ്ല്യുടിസി സൈക്കിളില്‍ അദ്ദേഹത്തിനു കളിക്കാനായത്. ഇവയില്‍ 59.25 എന്ന കിടിലന്‍ ശരാശരിയോടെ 711 റണ്‍സും ബവുമ നേടി. ഡബ്ല്യുടിസി സൈക്കിളില്‍ ഇത്തവണ ഒരു ടെ്‌സറ്റ് പോലും തോറ്റിട്ടില്ലാത്ത ഏക നായകനും അദ്ദേഹമാണ്.

ശ്രീലങ്കയ്ക്കു വേണ്ടി മെന്‍ഡിസ് ഗംഭീരമായിട്ടാണ് ഈ സൈക്കിളില്‍ ബാറ്റ് ചെയ്ത്. 62.30 ശരാശരിയില്‍ 1123 റണ്‍സ് ലങ്കന്‍ താരം സ്‌കോര്‍ ചെയ്തിരുന്നു.

JAPRRITBUMRAH

ബൗളര്‍മാര്‍

ഫാസ്റ്റ് ബൗളര്‍മാരായി ഇലവനിലേക്കു വന്നത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ പാറ്റ് കമ്മിന്‍സ്, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ, ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ്. 18 മല്‍സരങ്ങളിലാണ് കമ്മിന്‍സ് പന്തെറിഞ്ഞത്. 80 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു.

സൗത്താഫ്രിക്കയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക റോള്‍ റബാഡയ്ക്കുണ്ട്. 11 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിഴുതത് 56 വിക്കറ്റുകളാണ്. ബുംറയും ഇന്ത്യക്കായി വന്‍ വിക്കറ്റ് വേട്ട നടത്തി. 15 ടെസ്റ്റുകളില്‍ നിന്നുള്ള സമ്പാദ്യം 77 വിക്കറ്റുകളാണ്.

ഓസ്‌ട്രേലിയയുടെ നതാന്‍ ലയണും പാകിസ്താന്റെ നൊമാന്‍ അലിയുമാണ് ഇലവനിലെ സ്പിന്നര്‍മാര്‍. 17 ടെസ്റ്റുകളില്‍ നിന്നും 66 വിക്കറ്റുകള്‍ ലയണ്‍ പിഴുതിട്ടുണ്ട്. അലിയാവട്ടെ വെറും ആറു ടെസ്റ്റില്‍ പിഴുതത് 46 വിക്കറ്റുകളുമാണ്.

ഡബ്ല്യുടിസി സൈക്കിളിലെ ബെസ്റ്റ് 11

യശസ്വി ജയ്‌സ്വാള്‍, റയാന്‍ റിക്കെല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍. ജോ റൂട്ട്, ടെംബ ബവുമ (ക്യാപ്റ്റന്‍), കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ്, കാഗിസോ റബാഡ, നതാന്‍ ലയണ്‍, ജസ്പ്രീത് ബുംറ, നൊമാന്‍ അലി.

Story first published: Sunday, June 15, 2025, 12:42 [IST]
Other articles published on Jun 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+