Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL: 'റിച്ചായി' ആര്‍സിബി, ഗുജറാത്തിനെ തകര്‍ത്ത് ചാമ്പ്യന്‍നിര; തകര്‍പ്പന്‍ ജയം

വഡോദര: വനിതാ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിക്ക് ജയം. ഗുജറാത്ത് ജയ്ന്റ്‌സിനെ ആറ് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് അഞ്ച് വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 9 പന്ത് ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലകക്ഷ്യം മറികടന്നു. റിച്ചാ ഘോഷിന്റേയും (64*) എല്ലിസ പെറിയുടേയും (57) കനിക അഹൂജയുടേയും (30*) ബാറ്റിങ് മികവിലാണ് ആര്‍സിബി ത്രില്ലിങ് ജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് ജയ്ന്റ്‌സ് വുമണ്‍ ടീം ഗംഭീര ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ലൗറ വോല്‍വാഡ് 6 റണ്‍സെടുത്ത് പുറത്തായി. മൂന്നാമതായി ക്രീസിലെത്തിയ ദയാലന്‍ ഹേമലതക്ക് (4) കാര്യമായ പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ബെത്ത് മൂണിയും (56) ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നറും (79*) ചേര്‍ന്ന് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

ബെത്ത് മൂണി 42 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ച്വറിയോടെ കസറിയത്. ആഷ്‌ലിയാണ് മുന്നില്‍ നിന്ന് നയിച്ചത്. 37 പന്ത് നേരിട്ട് എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ആഷ്‌ലി 79 റണ്‍സോടെ പുറത്താവാതെ നിന്നത്. ഡിയാന്‍ഡ്രന്‍ ഡോട്ടിന്‍ 13 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങി. മൂന്ന് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്. ഡെത്തോവറുകളില്‍ ഗുജറാത്ത് അതിവേഗം റണ്‍സുയര്‍ത്തി. സിമ്രാന്‍ ഷെയ്ഖ് അഞ്ച് പന്ത് നേരിട്ട് 11 റണ്‍സാണ് നേടിയത്.

ഹര്‍ലിന്‍ ഡിയോള്‍ നാല് പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 9 റണ്‍സോടെ പുറത്താവാതെ നിന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 201 എന്ന വമ്പന്‍ സ്‌കോറിലേക്കും ഗുജറാത്ത് എത്തി. ആര്‍സിബിക്കായി രേണുക സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കനിക അഹുജയും ജോര്‍ജിയ വരീഹമും പ്രേമ റാവത്തും ഓരോ വിക്കറ്റും പങ്കിട്ടു.

rcb

മറുപടിക്കിറങ്ങിയ ആര്‍സിബി വെടിക്കെട്ടോടെയാണ് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ രണ്ട് ഓപ്പണര്‍മാരേയും ആര്‍സിബിക്ക് നഷ്ടമായി. ക്യാപ്റ്റന്‍ സ്മൃതി മന്ദാന 9 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഡാനി വ്യാട്ട് ഹോഡ്ജിന് നാല് റണ്‍സാണ് നേടാനായത്. ആഷ്‌ലി ഗാര്‍ഡ്‌നറാണ് രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റും വീഴ്ത്തിയത്. മൂന്നാം വിക്കറ്റില്‍ എല്ലിസി പെറിയും (57) രാഘ് വി ബിസ്റ്റും (25) ചേര്‍ന്ന് 86 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 34 പന്തില്‍ 6 ഫോറും 2 സിക്‌സും പറത്തി എല്ലിസി പെറി പുറത്തായപ്പോള്‍ 27 പന്തില്‍ 3 ബൗണ്ടറിയാണ് ബിസ്റ്റ് നേടിയത്.

റിച്ചാ ഘോഷ് വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ കത്തിക്കയറി. 27 പന്തില്‍ 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സോടെ റിച്ച പുറത്താവാതെ നിന്നു. കനിക അഹുജ 13 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടെ 30 റണ്‍സോടെ പുറത്താവാതെ റിച്ചക്ക് മികച്ച പിന്തുണ നല്‍കി. ഇതോടെ 9 പന്തും ആറ് വിക്കറ്റും ബാക്കിനിര്‍ത്തി ആര്‍സിബി വിജയം നേടുകയായിരുന്നു.

Story first published: Friday, February 14, 2025, 23:07 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+