Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Premier League: താരലേലം നാളെ, മിന്നിക്കാന്‍ സാറാ ഗ്ലെന്‍-ഇംഗ്ലണ്ട് താരത്തെക്കുറിച്ച് അറിയാം

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ താരലേലം നാളെ നടക്കാന്‍ പോവുകയാണ്. മുംബൈയില്‍ നടക്കുന്ന താരലേലത്തില്‍ 165 താരങ്ങളാണ് ആകെ പങ്കെടുക്കുന്നത്. ഇതില്‍ 104 ഇന്ത്യന്‍ താരങ്ങളും 61 വിദേശ താരങ്ങളുമാണുള്ളത്. പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സായിരുന്നു കിരീടം നേടിയത്. ഇത്തവണയും നിരവധി സൂപ്പര്‍ താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ശ്രദ്ധേയരായ വിദേശ താരങ്ങളും ഉള്‍പ്പെടും. ഇതില്‍ എടുത്തു പറയേണ്ട പേരുകളിലൊന്നാണ് സാറ ഗ്ലെന്നിന്റേത്.

ഇംഗ്ലണ്ട് ലെഗ് സ്പിന്നറായ സാറ തന്റെ സൗന്ദര്യം കൊണ്ട് ആരാധകരുടെ മനസില്‍ സ്ഥാനം പിടിച്ചിട്ട് നാളുകളേറെയായി. പ്രകടന മികവിനോടൊപ്പം സൗന്ദര്യംകൊണ്ടും ആരാധകരുടെ പ്രിയങ്കരിയായി മാറാന്‍ സാറക്കായി. ഇത്തവണ ലേലത്തില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ളയാളാണ് സാറ. ഇംഗ്ലണ്ട് താരത്തെക്കുറിച്ച് കൂടുതല്‍ അറിയാം. 1999 ആഗസ്റ്റ് 27നാണ് സാറയുടെ ജനനം. ട്രന്റ് കോളേജില്‍ പഠിക്കവെ പുരുഷന്മാരോടൊപ്പം കളിച്ച് മികവ് കാട്ടിയാണ് സാറ ക്രിക്കറ്റിലേക്ക് ശ്രദ്ധ നല്‍കിയത്.

സ്‌പോര്‍ട്‌സില്‍ ജന്മസിദ്ധമായ കഴിവുകള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ട താരമാണ് സാറ. ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും ടെന്നിസിലും ഹോക്കിയിലും നീന്തലിലുമെല്ലാം സാറാ ഗ്ലെന്‍ മികവ് കാട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര ജൂനിയര്‍ തല ഹോക്കിയില്‍ സാറ കളിച്ചിട്ടുണ്ട്. 2013ല്‍ ഡെര്‍ബിഷെയറിലൂടെയാണ് സാറ ആഭ്യന്തര ക്രിക്കറ്റിലേക്കെത്തിയത്. പിന്നീട് പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനും ദി ഹണ്ട്രഡിനും വേണ്ടി സാറ കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി വളര്‍ന്ന താരം 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുമെത്തി.

2019 ഡിസംബറില്‍ പാകിസ്താനെതിരേയായിരുന്നു സാറയുടെ അരങ്ങേറ്റം. ഐസിസി ടി20 ബൗളിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും സാറക്കായി. ഇന്ത്യക്കെതിരേ നാല് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തി കൈയടി നേടാന്‍ സാറക്കായി. പരിമിത ഓവറില്‍ മികച്ച റെക്കോഡാണ് സാറക്കുള്ളത്. 18 റണ്‍സിന് നാല് വിക്കറ്റ്, 17 റണ്‍സിന് നാല് വിക്കറ്റ് എന്നതാണ് താരത്തിന്റെ മികച്ച പ്രകടനങ്ങള്‍. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവനകള്‍ ചെയ്യാന്‍ സാറക്ക് മികവുണ്ട്.

sara glenn

2020ലെ വനിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് സെമിയിലേക്കെത്തിയതില്‍ സാറയ്ക്ക് നിര്‍ണ്ണായക റോളുണ്ടായിരുന്നു. 4.2 എന്ന ഇക്കോണമിയില്‍ ആറ് വിക്കറ്റുകളാണ് സാറ ടൂര്‍ണമെന്റില്‍ വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിയിലെ താരമാവുകയും ചെയ്തു. ആദ്യ കാലത്ത് പേസ് ബൗളറാകാനാണ് സാറ ഗ്ലെന്‍ ആഗ്രഹിച്ചത്. പിന്നീട് ഷെയ്ന്‍ വോണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലെഗ് സ്പിന്നറായി മാറുകയായിരുന്നു. ഇതാണ് സാറയുടെ കരിയര്‍ മാറ്റിമറിച്ചതും.

2019ലെ കിയ സൂപ്പര്‍ ലീഗിലൂടെ സാറയുടെ കരിയര്‍ മാറി മറിഞ്ഞു. 11 വിക്കറ്റുമായി താരം തിളങ്ങി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് 24കാരിയായ സാറ കാഴ്ചവെക്കുന്നത്. 53 ടി20കളില്‍ നിന്നായി 62 വിക്കറ്റും 119 റണ്‍സുമാണ് സാറ നേടിയത്. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നിന് മുന്‍തൂക്കമുള്ളതിനാല്‍ സാറയെ ടീമുകളെല്ലാം നോട്ടമിടുന്നുണ്ട്. വലിയ പ്രതിഫലം തന്നെ സാറക്ക് ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, December 8, 2023, 16:40 [IST]
Other articles published on Dec 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+