Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2024: കപ്പടിച്ചു, ആര്‍സിബിയെ ട്രോളി അഭിനന്ദിച്ച് രാജസ്ഥാന്‍- പോസ്റ്റ് വൈറല്‍

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ ആദ്യ കിരീടം അലമാരയിലെത്തിച്ചിരിക്കുകയാണ്. പുരുഷ ടീമില്‍ സൂപ്പര്‍ താരങ്ങള്‍ പലരും അണിനിരന്നിട്ടും കപ്പിലേക്കെത്താന്‍ ആര്‍സിബിക്കായിരുന്നില്ല. ഒടുവില്‍ സ്മൃതി മന്ദാനയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ആര്‍സിബി വനിതാ ടീം ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആര്‍സിബി വനിതാ ടീമിന്റെ കിരീട നേട്ടം.

ആര്‍സിബിയുടെ വലിയ കാത്തിരിപ്പിന് വിരാമമിട്ട പെണ്‍ നിരക്ക് അഭിനന്ദന പ്രവാഹമാണ്. ഐപിഎല്ലിലെ മിക്ക ടീമുകളും തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ ആര്‍സിബി വനിതാ ടീമിന് അഭിനന്ദനം നേര്‍ന്നു. എന്നാല്‍ ഇതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ആര്‍സിബി പുരുഷ ടീമിനെ ട്രോളിക്കൊണ്ടാണ് രാജസ്ഥാന്‍ വനിതാ ടീമിനെ അഭിനന്ദിച്ചത്. ഇതാണ് വൈറലായിരിക്കുന്നത്.

ഗ്യാസ് കുറ്റിയെടുക്കാന്‍ പുരുഷന്‍ ശ്രമിക്കുമ്പോള്‍ സാധിക്കുന്നില്ല. എന്നാല്‍ ഒരു സ്ത്രീ ഗ്യാസ് കുറ്റി അനായാസം എടുത്തുകൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ചാണ് രാജസ്ഥാന്‍ ആര്‍സിബി വനിതാ ടീമിനെ പ്രശംസിച്ചത്. ഇതാണ് ആരാധകര്‍ ഏറ്റെടുത്തത്. രാജസ്ഥാന്‍ അഡ്മിനെക്കൊണ്ടേ ഇത്തരം ട്രോളുകള്‍ നടത്താനാവുകയുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് സഞ്ജു പറഞ്ഞുകൊടുക്കുന്നത് ആണോയെന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം.

എന്തായാലും രാജസ്ഥാന്‍ റോയല്‍സിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. അതേ സമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് ആര്‍സിബി വനിതാ ടീം കപ്പുമായി ആഘോഷം നടത്തുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മിക്ക ടീമുകളും, പ്രമുഖരും ആര്‍സിബി വനിതാ ടീമിന്റെ നേട്ടത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഫൈനലില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ആര്‍സിബി വിജയം നേടിയെടുത്തത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് തയ്യാറായത്.

rcb wpl

വിക്കറ്റ് പോവാതെ 64 റണ്‍സെന്ന നിലയിലായിരുന്ന ഡല്‍ഹി 113 റണ്‍സിനാണ് പിന്നീട് കൂടാരം കയറിയത്. ഷഫാലി വര്‍മയും (44) മെഗ് ലാനിങ്ങും (23) ചേര്‍ന്ന് ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയതെങ്കിലും പിന്നീട് ടീം തകര്‍ന്നടിഞ്ഞു.

ജെമീമ റോഡ്രിഗസ്, അലിസ കാപ്‌സി എന്നിവര്‍ ഡെക്കായത് ഡല്‍ഹിക്ക് വലിയ തിരിച്ചടിയായി. മരിസെയ്ന്‍ കാപ്പ് 8 റണ്‍സുമായി മടങ്ങി. ജെസ് ജൊനാസന്‍ 3 റണ്‍സുമായി പുറത്തായി. രാധാ യാജവ് 12 റണ്‍സ് നേടിയപ്പോള്‍ മലയാളി താരം മിന്നു മണി 5 റണ്‍സാണ് അടിച്ചെടുത്തത്.

അരുദ്ധതി റെഡ്ഡി 10 റണ്‍സും നേടി. ശ്രേയങ്ക പാട്ടീല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സോഫി മോലിനക്‌സ് മൂന്ന് വിക്കറ്റും വീഴ്ത്തി. എട്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫിയാണ് മത്സരം ആര്‍സിബിക്ക് അനുകൂലമാക്കി മാറ്റിയത്. മലയാളി താരം ആശ ശോഭന രണ്ട് വിക്കറ്റും നേടിയെടുത്തു.

മറുപടിക്കിറങ്ങിയ ആര്‍സിബി പതിയെയാണ് തുടങ്ങിയത്. പവര്‍പ്ലേയില്‍ 25 റണ്‍സാണ് ആര്‍സിബി നേടിയത്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന 31 റണ്‍സും സോഫി ഡിവൈന്‍ 32 റണ്‍സും നേടി.

എല്ലിസ പെറി 35 റണ്‍സും റിച്ചാ ഘോഷും 17 റണ്‍സുമായി പുറത്താവാതെ നിന്ന് ആര്‍സിബിയെ കിരീടത്തിലേക്ക് എത്തിക്കുകയായിരുന്നു. വനിതാ ടീമിന്റെ കിരീട നേട്ടത്തോടെ പുരുഷ ടീമിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുകയാണ്.

ഇത്തവണ ഐപിഎല്ലില്‍ കപ്പടിക്കാനായില്ലെങ്കില്‍ ആര്‍സിബിയുടെ പുരുഷ ടീമിന് വലിയ ട്രോളുകള്‍ നേരിടേണ്ടി വന്നേക്കും. 16 സീസണ്‍ കളിച്ചിട്ടും പുരുഷ ടീമിന് കിരീട ഭാഗ്യമുണ്ടായില്ല. ഇത്തവണയെങ്കിലും ഭാഗ്യം ടീമിനെ കടാക്ഷിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, March 18, 2024, 6:42 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+