Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന് 16 കോടി കൊടുക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല: ഡല്‍ഹി ടീം

ദില്ലി: ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന് വേണ്ടി 16 കോടി രൂപ ചെലവാക്കാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് സി ഇ ഒ ഹേമന്ത് ദുവ. യുവരാജിനെ വാങ്ങണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിന് ഇത്രയും ചെലവ് വരുമെന്ന് കരുതിയിരുന്നില്ല. 14 കോടിക്ക് മുകളില്‍ കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു.

Read Also: 16 കോടി തരാന്‍ ഞാനാരോടും പറഞ്ഞിട്ടില്ല: യുവരാജ് സിംഗ്

എന്നാല്‍ ലേലം തുടങ്ങിയതോടെ എല്ലാം മാറിമറിഞ്ഞു. തങ്ങളുടെ എതിരാളികള്‍ക്ക് യുവരാജിന്റെ വില കൂട്ടാനായിരുന്നു താല്‍പര്യം. വിട്ടുകൊടുക്കാന്‍ തങ്ങള്‍ക്കും പറ്റില്ലായിരുന്നു. ഇത് യുവരാജിന്റെ മാര്‍ക്കറ്റ് വിലയാണ്. അത് തന്നെയാണ് യുവരാജ് കൃത്യമായി പറഞ്ഞതും. 16 കോടി രൂപ തരാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്ന് യുവരാജ് വിശാഖപട്ടണത്ത് വെച്ച് പറഞ്ഞിരുന്നു.

yuvraj

12 കളികള്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ച യുവരാജ് വെറും 205 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ശരാശരി 18.63. രണ്ട് അര്‍ധസെഞ്ചുറി പ്രകടനങ്ങള്‍ മാത്രമാണ് ഇതില്‍ എടുത്തുപറയാനുള്ളത്. ഓള്‍റൗണ്ടറായ യുവിക്ക് ബൗളിംഗിലും ഫീല്‍ഡിങിലും അത്ര തിളങ്ങാന്‍ പറ്റിയിട്ടില്ല. യുവരാജിന്റെ പ്രകടനം ഡല്‍ഹിയെയും പിന്നോട്ട് വലിച്ചു. പ്ലേ ഓഫ് കളിക്കാനാകാതെ അവരും പുറത്തായി.

ഡല്‍ഹി ഡെയര്‍ഡെവിള്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമാണ് യുവരാജിന് വേണ്ടി വിലപേശിയത്. കഴിഞ്ഞ സീസണില്‍ 14 കോടിക്കാണ് യുവരാജിനെ ബാംഗ്ലൂര്‍ വാങ്ങിയത്. പ്രകടനം അത്ര പോരാത്തതിനാല്‍ യുവിയെ ഈ സീസണില്‍ അവര്‍ റിലീസ് ചെയ്തു. ഇത്തവണത്തെ ലേലത്തിലും യുവരാജിന് വേണ്ടി അവര്‍ ലേലം വിളിച്ചു. വാശിയേറിയ ലേലത്തിനൊടുവില്‍ 16 കോടിക്ക് ഡല്‍ഹി യുവിയെ വാങ്ങി.

Story first published: Tuesday, May 12, 2015, 11:21 [IST]
Other articles published on May 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+