Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പഴയ ഗാംഗുലിക്കാവില്ല! ശൈലി മാറ്റുമായിരുന്നുവെന്ന് ദാദ

പുതുതലമുറയുടെ ഫേവറിറ്റ് ഫോര്‍മാറ്റായ ടി20 ക്രിക്കറ്റിനെ തനിക്കും ഇഷ്ടമാണെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ടി20യില്‍ ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പഴയ ഗാംഗുലിക്കാവില്ലെന്നും ശൈലിയില്‍ മാറ്റം വരുത്തുമായിരുന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയ ക്യാപ്റ്റന്‍ കൂടിയായ ദാദയുടെ കരിയറിന്റെ അസ്മതയകകാലത്താണ് ടി20യുടെ വരവ്. അതുകൊണ്ടു തന്നെ ഈ ഫോര്‍മാറ്റില്‍ ഗാംഗുലിക്കു അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ ഹോം ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സഹാറ പൂനെ വാരിയേഴ്‌സ് ടീമുകള്‍ക്കായി ദ്ദേഹം കളിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് ടി20 ക്രിക്കറ്റിന്റെ ആരാധകനാണ് താനുമെന്ന് ഗാംഗുലി വെളിപ്പെടുത്തിയത്.

ടി20 വളരെ പ്രധാനം

ടെസ്റ്റ്, ഏകദിനം എന്നിവ പോലെ തന്നെ ക്രിക്കറ്റിലെ പ്രധാനപ്പെട്ട ഫോര്‍മാറ്റായി ടി20 മാറിക്കഴിഞ്ഞു. ഇപ്പോഴായിരുന്നു കളിച്ചിരുന്നതെങ്കില്‍ താന്‍ ശൈലി മാറ്റുമായിരുന്നു. ബാറ്റ് വീശിക്കൊണ്ടിരിക്കാന്‍, അടിച്ചുകൊണ്ടിരിക്കാന്‍ ലഭിക്കുന്ന ലൈസന്‍സ് കൂടിയാണ് ടി20യെന്നും മായങ്കിന്റെ ചോദ്യത്തിനോടു ഗാംഗുലി പ്രതികരിച്ചു.
ഐപിഎല്ലിന്റെ ആദ്യത്തെ അഞ്ചു വര്‍ഷം കളിക്കാനായെങ്കിലും ടി20യില്‍ കളിക്കാന്‍ ഏറെ ഇഷ്ടമാണ്. ടി20 തനിക്കു ഏറെ ആസ്വദിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

നാറ്റ്‌വെസ്റ്റ് ഫൈനല്‍ വിജയം

2003ലെ ലോകകപ്പില്‍ തനിക്കു കീഴില്‍ ഇന്ത്യ ലോകകപ്പില്‍ റണ്ണറപ്പായതിനെക്കുറിച്ചും 2002ലെ നാറ്റ്‌വെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലിനു ശേഷം ജഴ്‌സിയൂരി നടത്തിയ ആഹ്ലാദപ്രകടനത്തെക്കുറിച്ചും ഗാംഗുലി മനസ്സ് തുറന്നു.
അവിസ്മരണീമായ മുഹൂര്‍ത്തമായിരുന്നു 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനല്‍. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. ഇതാണ് ക്രിക്കറ്റ്, അതുപോലെ ജയിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ആഹ്ലാദം പ്രകടിപ്പിക്കും. താന്‍ കളിച്ചതില്‍ വച്ച് ഏറ്റവും മികച്ച മല്‍സരമായിരുന്നു അന്നത്തെ ഫൈനലെന്നും ഗാംഗുലി വ്യക്തമാക്കി.

ലോകകപ്പ് ഫൈനല്‍

2002ലൈ നാറ്റ്‌വെസ്റ്റ് ഫൈനലിലെ വിജയത്തെ 2003ലെ ലോകകപ്പ് ഫൈനലുമായി താരതമ്യം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. രണ്ടിനും അവയുടേതായ ഇടമുണ്ട്. ലോകകപ്പ് ഫൈനലിന് പ്രത്യേക ഇടമാണുള്ളത്. അന്ന് ഓസ്‌ട്രേലിയയോടു ഞങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങി. ഈ തലമുറയില്‍ ഏറ്റവും മികച്ച ടീം ഓസീസായിരുന്നു.
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലെ തോല്‍വി മാറ്റിനിര്‍ത്തിയാല്‍ മറ്റു മല്‍സരങ്ങളിലെ ജയം വലിയ നേട്ടമായാണ് കാണുന്നത്. നാറ്റ്‌വെസ്റ്റ് ഫൈനലിന് പ്രത്യേക ആകര്‍ഷണമുണ്ട്. ഇംഗ്ലണ്ടില്‍, അതും ലോര്‍ഡ്‌സില്‍ ജയിക്കുകയെന്നത് മഹത്തായ അനുഭവമാണ്. നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തിലായിരുന്നു അന്നു കളിച്ചതെന്നും ഗാംഗുലി വിശദമാക്കി.

Story first published: Monday, July 6, 2020, 11:00 [IST]
Other articles published on Jul 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+