For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്, സൂര്യയുടെ സീറ്റ് തിലകിന്!! ഇന്ത്യന്‍ 11 ഇതാവുമോ?

ടി20 ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെയാണെന്നു നിസംശയം പറയാന്‍ സാധിക്കും. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വരികയും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്തതോടെ എതിരാളികളുടെ പേടിസ്വപ്‌നമായി ഇന്ത്യ മാറിയിരിക്കുകയാണ്. താരങ്ങള്‍ക്കു കഴിവ് പൂര്‍ണമായി പുറത്തെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് പുതിയ ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്. ഗ്രൗണ്ടില്‍ എന്തു സംഭവിച്ചാലും തങ്ങളുടെ പിന്തുണയുണ്ടാവുമെന്നു ഗംഭീറും സൂര്യയും ഉറപ്പ് നല്‍കിയതോടെ താരങ്ങള്‍ കൂടുതല്‍ അഗ്രസീവായി മാറുകയും ചെയ്തിരിക്കുകയാണ്.

ഈ വര്‍ഷം കളിച്ച ഒരു ടി20 പരമ്പര പോലും ഇന്ത്യക്കു നഷ്ടമായിട്ടില്ല. അഫ്ഗാനിസ്താന്‍, സിംബാബ്‌വെ, ശ്രീലങ്ക, ബംഗ്ലാദശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളെല്ലാം കൈക്കലാക്കിയാണ് ഇന്ത്യ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. 2026ല്‍ വരാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ കിരീടം ചൂടുകയെന്നതായിരിക്കും ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യം. അതിനു ശേഷിയുള്ള ശക്തമായ നിരയും ഇപ്പോള്‍ ഇന്ത്യക്കുണ്ട്.

എങ്ങനെയാവും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ് ഇലവന്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും യുവതാരം ശുഭ്മന്‍ ഗില്ലിനുമൊന്നും ഇലവനില്‍ സ്ഥാനം ലഭിക്കില്ല. രണ്ടു പേര്‍ക്കും ടൂര്‍ണമന്റില്‍ സൈഡ് ബെഞ്ചിലായിരിക്കും സ്ഥാനം. 2026ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ എങ്ങനെയൊവുമെന്നു നമുക്കു നോക്കാം.

SANJU SAMSON

ഓപ്പണിങ് ജോടികള്‍

സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യുക. ഈ ഫോര്‍മാറ്റില്‍ ഓപ്പണിങ് റോളും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനവും സഞ്ജു ഉറപ്പാക്കിക്കഴിഞ്ഞു. ഓപ്പണറായി തുടരെ രണ്ടു പരമ്പരകളില്‍ ഇറങ്ങിയ ശേഷം ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളാണ് സഞ്ജു അടിച്ചെടുത്തത്. ഈ പ്രകടനമാണ് അദ്ദേഹത്തെ ഓപ്പണിങ് ഭദ്രമാക്കാന്‍ സഹായിച്ചത്

സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായി ഏറ്റവും അനുയോജ്യന്‍ ജയ്‌സ്വാള്‍ തന്നെയായിരിക്കും. ഇതോടെ മെല്ലെപ്പോക്കുകാരനായ ശുഭ്മന്‍ ഗില്‍ സൈഡ് ബെഞ്ചിലിരിക്കുകയും ചെയ്യും. ടീമിനു അഗ്രസീവ് തുടക്കങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളവരാണ് സഞ്ജുവും ജയ്‌സ്വാളും. അതുകൊണ്ടു തന്നെ ഇരുവരും പവര്‍പ്ലേയില്‍ പുറത്താവാതെ ക്രീസിലുണ്ടെങ്കില്‍ വലിയ സ്‌കോര്‍ ഇന്ത്യക്കു ഉറപ്പിക്കാനും സാധിക്കും.

ബാറ്റിങ് ലൈനപ്പില്‍ ആരെല്ലാം

നിലവില്‍ ഇന്ത്യക്കു വേണ്ടി ടി20ടിയില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് നായകന്‍ സൂര്യകുമാര്‍ യാദവാണെങ്കിലും അടുത്ത ടി20 ലോകകപ്പില്‍ അദ്ദേഹം ഒരു സ്ഥാനം താഴേക്കിറങ്ങും. പകരം യുവതാരം തിലക് വര്‍മയായിരിക്കും ഈ പൊസിഷന്റെ പുതിയ അവകാശി. സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി രണ്ടു തുടര്‍ സെഞ്ച്വറികളോടെ തിലക് കസറിയിരുന്നു. അതുകൊണ്ടു തന്നെ ഈ റോളില്‍ അദ്ദേഹത്തെ വളര്‍ത്തുകയും വേണം.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുാര്‍ റെഡ്ഡിയും ഫിനിഷര്‍ റിങ്കു സിങുമായിരിക്കും. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് നിതീഷ്. റിങ്കുവാകട്ടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരവുമാണ്.

ലോവര്‍ ഓര്‍ഡര്‍, ബൗളിങ്

റിങ്കു സിങിനു ശേഷം ഏഴ്, എട്ട് സ്ഥാനങ്ങളില്‍ രണ്ടു സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഒരാള്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ മറ്റൊരാള്‍ അക്ഷര്‍ പട്ടേലുമാണ്. മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്നവരാണ് രണ്ടു പേരും.

തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരിക്കും. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. പേസര്‍മാരായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും ടീമിലുണ്ടാവുകയും ചെയ്യും.

SURYAKUMAR YADAV

അടുത്ത ടി20 ലോകപ്പിലെ ഇന്ത്യന്‍ 11

യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Story first published: Tuesday, November 19, 2024, 11:21 [IST]
Other articles published on Nov 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+