Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യ- പാക് ത്രില്ലര്‍ ആരു നേടും? ഒരു ടീമിന് 60 ശതമാനം സാധ്യത! പ്രവചിച്ച് അജ്മല്‍

ഐസിസി ഏകദിന ലോകകപ്പില്‍ ഇത്തവണ ഫൈനലിനെ വെല്ലുന്ന മല്‍സരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ സഈദ് അജ്മല്‍. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡുള്ള ഇന്ത്യ ഇത്തവണയും ഇതു കാത്തുസൂക്ഷിക്കാമെന്ന പ്രതീക്ഷയിലാണ്. നേരത്തേ ഏഴു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ചരിത്രം ഇത്തവണ വഴിമാറുമെന്നും പാകിസ്താന്‍ ഇന്ത്യയെ വരാനിരിക്കുന്ന ലോകകപ്പ് മല്‍സരത്തില്‍ പരാജയപ്പെടുത്തുമെന്നുമാണ് അജ്മലിന്റെ പ്രവചനം. പാകിസ്താന്റെ ബൗളിങ് ലൈനപ്പ് വളരെയധികം ശക്തമാണെന്നും ഇന്ത്യയെ പരാജയപ്പെടുത്താന്‍ ഇതു അവരെ സഹായിക്കുമെന്നും അജ്മല്‍ ചൂണ്ടിക്കാട്ടി. നാദിര്‍ അലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യ- പാക് പോരാട്ടത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

ROHIT BABAR

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് എല്ലായ്‌പ്പോഴും വളരെ ശക്തമാണ്. ഞങ്ങളുടെ ബൗളിങ് നിര അപകടകാരികളുമാണ്. അതുകൊണ്ടു തന്നെ തുല്യശക്തികളായ രണ്ടു ടീമുകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലായിരിക്കും ഇത്. ഇപ്പോള്‍ ഞാന്‍ പറയുന്നത് മല്‍സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നാണ്.

പാകിസ്താന് 60 ശതമാനം വിജയസാധ്യതയാണുള്ളത്. ഇന്ത്യയിലെ സാഹചര്യങ്ങളും പാക് ടീമിന്റെ ബൗളര്‍മാരെയും പരിഗണിക്കുകയും, ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയും ചെയ്താല്‍ കളി പാകിസ്താന്‍ ജയിക്കുമെന്നു അജ്മല്‍ വിശദമാക്കി.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യയും പാകിസ്താനും ഏകദിനത്തില്‍ മുഖാമുഖം വന്നത്. അന്നു ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. അതിനു ശേഷം 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം പങ്കിടുകയായിന്നു.

തുടര്‍ന്നു ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും ഇന്ത്യ- പാക് പോര് നടന്നിരുന്നു. ഈ മല്‍സരത്തില്‍ വിജയം ഇന്ത്യക്കായിരുന്നു. ഇത്തവണ ലോകകപ്പിനു മുമ്പ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നുണ്ട്. സൂപ്പര്‍ ഫോറിലും ഫൈനലിലുമടക്കം മൂന്നു തവണ ഇരുവരും ഏറ്റുമുട്ടിയേക്കും.

SAEED AJMAL

ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് എല്ലായ്‌പ്പോഴും ദുര്‍ബലയമാണെന്നു അജ്മല്‍ ചൂണ്ടിക്കാട്ടി. സമീപകാലത്തു മുഹമ്മദ് സിറാജ് വളരെ നന്നായി ബൗള്‍ ചെയ്തിരുന്നു. മുഹമ്മദ് ഷമിയും നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. സ്പിന്നര്‍മാരില്‍ രവീന്ദ്ര ജഡേജ നിര്‍ണായകമായിരിക്കുമെന്നു ഞാന്‍ കരുതുന്നു.

ജസ്പ്രീത് ബുംറ പാകിസ്താനു ഭീഷണി സൃഷ്ടിക്കാന്‍ കഴിയുന്ന ബൗളറാണ്. പക്ഷെ കുറച്ചു കാലമായി അദ്ദേഹം അത്ര ഫിറ്റല്ല. ഇന്ത്യയുടെ ബൗളിങ് നിര വരാനിരിക്കുന്ന ലോകകപ്പ് മല്‍സരത്തില്‍ പാകിസ്താനു അത്ര വെല്ലുവിളി നല്‍കുമെന്നു കരുതുന്നില്ലെന്നും അജ്മല്‍ നിരീക്ഷിച്ചു.

2011ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ അജ്മല്‍ പാകിസ്താന്‍ ടീമിന്റെ ഭാഗമായിരുന്നു. അന്നു 10 ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. പാകിസ്താനെ വീഴ്ത്തി അന്നു ഫൈനലിലേക്കു മുന്നേറിയ ഇന്ത്യ എംഎസ് ധോണിക്കു കീഴില്‍ ലോക ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു. കലാശക്കളിയില്‍ ശ്രീലങ്കയെയായിരുന്നു ഇന്ത്യ കെട്ടുകെട്ടിച്ചത്. 1983നു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്.

Story first published: Sunday, July 2, 2023, 15:48 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+