Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ബുംറയോ, ഷമിയോ; ആരാവും ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരന്‍? പ്രവചിച്ച് ഗംഭീര്‍

ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ് നിര മാരക ഫോമില്‍ പന്തെറിയവെ ഇത്തവണ ഏറ്റവുമധികം വിക്കറ്റുകളെടുക്കുക ആരായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇതിനുള്ള കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ അഞ്ചംഗ ബൗളിങ് നിരയുടെ പ്രകടനത്തെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ വാഴ്ത്തുകയാണ്. കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യയെ ഒന്നാസ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചതില്‍ ബൗളിങ് നിര വഹിച്ച പങ്ക് വളരെ വലുതാണ്.

പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ത്രയവും സ്പിന്‍ ബൗളിങില്‍ കുല്‍ദീപ് യാദവ്, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സഖ്യവുമാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 4.3 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ കടപുഴക്കിയ ഷമിയാണ് തലത്തപ്പത്ത്. രണ്ടു അഞ്ചു വിക്കറ്റ് നേട്ടം ഇതിലുള്‍പ്പെടും.

BUMRAH SHAMI SIRAJ

ബുംറ എട്ടു മല്‍സരങ്ങളില്‍ നിന്നും 3.65 ഇക്കോണമി റേറ്റില്‍ 15ഉം ജഡേജ എട്ടു മല്‍സരങ്ങളില്‍ നിന്നും 3.76 ഇക്കോണമി റേറ്റില്‍ 14ഉം കുല്‍ദീപ് എട്ടു മല്‍സരങ്ങളില്‍ നിന്നും 4.15 ഇക്കോണമി റേറ്റില്‍ 12ഉം സിറാജ് എട്ടു മല്‍സരങ്ങളില്‍ നിന്നും 5.23 ഇക്കോണമി റേറ്റില്‍ 10ഉം വിക്കറ്റുകളാണ് വീഴ്ത്തിയത്.

സ്റ്റാര്‍ പേസര്‍ ബുംറയാവില്ല മറിച്ച് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഷമിയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനാവുകയെന്നാണ് ഗംഭീറിന്റെ പ്രവചനം. ആരായിരിക്കും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുകയെന്നു പ്രവചിക്കുക അല്‍പ്പം കടുപ്പമാണ്. എങ്കിലും അതു ഷമിയാവുമെന്നു ഞാന്‍ കരുതുന്നു. കാരണം എതിര്‍ ടീം ബാറ്റര്‍മാര്‍ ജസ്പ്രീത് ബുംറയെ കടന്നാക്രമിക്കാന്‍ മുതിരില്ല. എതിരാളികള്‍ക്കു ഇതിനു സാധിക്കില്ല, കാരണം അത്രയും മികച്ച ബൗളറാണ് അദ്ദേഹം.

ഏറ്റവും മികച്ച ബൗളര്‍ ഒരുപാട് വിക്കറ്റുകളെടുക്കാതിരുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. എതിര്‍ ടീമുകള്‍ ഈ ബൗളറുടെ ഓവറുകള്‍ എങ്ങനെയെങ്കിലും അതിജീവിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിനു കാരണം. ജസ്പ്രീത് ബുംറയുടെ തുടക്കത്തിലെ സ്‌പെല്ലുകള്‍ നോക്കിയാല്‍ ആരും അദ്ദേഹത്തെ ആക്രമിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നു കാണാം. ഏറ്റവും മികച്ച ബൗളര്‍ക്കു വളരെ മികച്ച ഇക്കോണമി റേറ്റുണ്ടാവും, പക്ഷെ ഒരുപാട് വിക്കറ്റുകള്‍ ലഭിക്കാറില്ലെന്നും ഗംഭീര്‍ വിശദമാക്കി.

RAVINDRJA JADEJA

ആദ്യത്തെ നാലു മല്‍സരങ്ങളിലും ഷമിയെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. പകരം മൂന്നെണ്ണത്തില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും ഒന്നില്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ശര്‍ദ്ദുല്‍ തികഞ്ഞ പരാജയമായി മാറി. ആറ് ഇക്കോണമി റേറ്റില്‍ വെറും രണ്ടു വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. അശ്വിനാവട്ടെ ഒരു കളിയില്‍ നിന്നും 3.4 ഇക്കോണി റേറ്റില്‍ വീഴ്ത്തിയത് ഒരു വിക്കറ്റുമാണ്.

ബംഗ്ലാദേശുമായുള്ള കളിക്കിടെ സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യക്കു പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ന്യൂസിലാന്‍ഡുമായുള്ള കളിയില്‍ ശര്‍ദ്ദുലിനെ ഒഴിവാക്കി ഷമിയെ ഇന്ത്യ പരീക്ഷിച്ചത്.

അഞ്ചു വിക്കറ്റുകളുമായി ഇതു ആഘോഷിച്ച ഷമി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതേസമയം, ഇന്ത്യയുടെ അവസാനത്തെ ലീഗ് മല്‍സരം നാളെ (ഞായര്‍) നെതര്‍ലാന്‍ഡ്‌സിനെതിരേയാണ്.

Story first published: Saturday, November 11, 2023, 7:43 [IST]
Other articles published on Nov 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+