Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: കിവീസ്- ലങ്ക പോരിന് മഴ ഭീഷണി, അപ്പോള്‍ ആര് സെമി കളിക്കും ? അറിയാം

ലോകകപ്പിലെ ഏറ്റവും നിര്‍ണായകമായ മല്‍സരങ്ങളിലൊന്നില്‍ ന്യൂസിലാന്‍ഡും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം കിവികളെ സംബന്ധിച്ച് ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമാണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ അവര്‍ക്കു ലങ്കയെ തോല്‍പ്പിച്ചേ തീരൂ. എന്നാല്‍ ഈ മല്‍സരത്തിനു കാലാവസ്ഥ വലിയ ഭീഷണിയാവുന്നുണ്ട്.

വൈകീട്ട് അഞ്ചു മണിക്കു ശേഷം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയെ തുടര്‍ന്നു മല്‍സരം ഉപേക്ഷിക്കപ്പെടുമോയെന്ന ആശങ്ക ഇരുടീമുകള്‍ക്കുമുണ്ട്. നിലവില്‍ ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന ഒരു കളി പോലും ഫലമില്ലാതെ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ ചില മല്‍സരങ്ങള്‍ മഴ തടസ്സപ്പെടുത്തിയിരുന്നു.

NEWZEALAND

ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലുള്ള കഴിഞ്ഞ റൗണ്ടിലെ മല്‍സരം മഴ കാരണം പാതിവഴിയില്‍ വച്ച് മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നു ജയിക്കാമായിരുന്ന മല്‍സരം കിവികള്‍ തോല്‍ക്കുകയും ചെയ്തു. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ന്യൂസിലാന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടാല്‍ അതു കിവികളെയായിരിക്കും ഏറ്റവുമധികം ബാധിക്കുക. കാരണം വിലപ്പെട്ട രണ്ടു പോയിന്റായിരിക്കും അവര്‍ക്കു കൈവിടേണ്ടവരിക. മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടാല്‍ ന്യൂസിലാന്‍ഡും ലങ്കയും ഓരോ പോയിന്റ് വീതം പങ്കിടും. അപ്പോള്‍ ന്യൂസിലാന്‍ഡിനു ആകെ ലഭിക്കുക ഒമ്പതു പോയിന്റായിരിക്കും.

ലങ്കയ്ക്കു അഞ്ചു പോയിന്റാവുകയും ചെയ്യും. മഴയെ തുടര്‍ന്നു ന്യൂസിലാന്‍ഡ്-ലങ്ക മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഏറ്റുവുമധികം സന്തോഷിക്കുക പാകിസ്താനും അഫ്ഗാനിസ്താനുമായിരിക്കും. കാരണം ഇരുടീമുകള്‍ക്കും ഒരു മല്‍സരം ബാക്കിനില്‍ക്കെ ഇപ്പോള്‍ എട്ടു പോയിന്റ് വീതമുണ്ട്. അവസാന മല്‍സരത്തില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്താന്‍ സൗത്താഫ്രിക്കയെയുമാണ് നേരിടുന്നത്.

ന്യൂസിലാന്‍ഡ് സെമിയില്‍ കടക്കണമെങ്കില്‍ ഈ മല്‍സരങ്ങളില്‍ പാകിസ്താനും അഫ്ഗാനും തോറ്റേ തീരൂ. ജയിക്കുകയാണെങ്കില്‍ 10 പോയിന്റുമായി ഇവരിലൊരു ടീം സെമി ഫൈനലില്‍ കടക്കും. ഒമ്പതു പോയിന്റുള്ള ന്യൂസിലാന്‍ഡ് പുറത്താവുകയും ചെയ്യും.

2019ലെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ന്യൂസിലാന്‍ഡ് ഇത്തവണ ഉജ്ജ്വലമായിട്ടാണ് തുടങ്ങിയത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ച് മുന്നേറിയ അവര്‍ അനായാസം സെമി ഫൈനലിലെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അഞ്ചാം റൗണ്ടില്‍ ഇന്ത്യയോടു പരാജയപ്പെട്ടതിനു ശേഷം തുടരെ നാലു കളിയില്‍ കിവികള്‍ പരാജയത്തിലേക്കു വീഴുകയായിരുന്നു. ഇതോടെയാണ് ലങ്കയുമായുള്ള മല്‍സരം അവര്‍ക്കു ജീവന്‍ മരണ പോരാട്ടമാക്കി മാറ്റിയത്.

RAIN

സെമി ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്ന മൂന്നു ടീമുകളില്‍ ന്യൂസിലാന്‍ഡിനാണ് നേരിയ മുന്‍തൂക്കമുള്ളത്. അവരുടെ മികച്ച നെറ്റ് റണ്‍റേറ്റ് തന്നെയാണ് ഇതിനു കാരണം. +0.398 നെറ്റ് റണ്‍റേറ്റാണ് ന്യൂസിലാന്‍ഡിനുള്ളത്. പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് +0.036ഉം അഫ്ഗാനിസ്താന്റേത് -0.338ഉം ആണ്.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരേ ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. മഴ കാരണം പിന്നീട് ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ അതിന്റെ ആനുകൂല്യം ലഭിക്കുകയെന്ന ലക്ഷ്യവും അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചിട്ടുണ്ടാവും. നാലോവറുകള്‍ കഴിയുമ്പോള്‍ ലങ്ക ഒരു വിക്കറ്റിനു 30 റണ്‍സെന്ന നിലയിലാണ്. രണ്ടു റണ്‍സെടുത്ത പതും നിസങ്കയുടെ വിക്കറ്റാണ് ലങ്കയ്ക്കു നഷ്ടമായത്.

Story first published: Thursday, November 9, 2023, 14:32 [IST]
Other articles published on Nov 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+