For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സെമിക്ക് റിസര്‍വ് ദിനമുണ്ടോ, മഴയെടുത്താല്‍ ഇന്ത്യക്കു ഫൈനലോ? അറിയാം

ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു എത്തിയിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ ഇനി കാത്തിരിക്കുന്നത് സെമി ഫൈനല്‍ ത്രില്ലറുകള്‍ക്കു വേണ്ടിയാണ്. മുംബൈയിലെ വാംഖഡയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുകയെന്നു ഉറപ്പായിരിക്കുകയാണ്. 16നു രണ്ടാം സെമി ഫൈനലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ എതിരാളികള്‍ സൗത്താഫ്രിക്കയാണ്.

ലീഗ് ഘട്ടത്തില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ചാണ് രോഹിത് ശര്‍മയും സംഘവും അവസാന നാലു ടീമുകളിലൊന്നായി മാറിയത്. നെതര്‍ലാന്‍ഡ്‌സിനെതിരേ ഒരു മല്‍സരം കൂടി ബാക്കിയുണ്ടെങ്കിലും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഇന്ത്യ ഉറപ്പിച്ചുകഴിഞ്ഞു.

INDIA

ഇതു രണ്ടാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം സംഭവിക്കുന്നത്. 2019ലെ കഴിഞ്ഞ ലോകകപ്പിന്റെയും ആദ്യ സെമിയില്‍ ഇന്ത്യയും കിവീസും തമ്മിലാണ് ഏറ്റുമുട്ടിയത്. അന്നു ഇന്ത്യയെ മറികന്ന് ന്യൂസിലാന്‍ഡ് ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.

ഇത്തവണത്തെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ മഴ കാരണം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. 2019ലെ കഴിഞ്ഞ ഇന്ത്യ- ന്യൂസിലാന്‍ഡ് സെമിക്കും മഴ വില്ലനായിരുന്നു.

അന്നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സെമി മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായിട്ടാണ് നടന്നത്. ഇത്തവണത്തെ ഇന്ത്യ- കിവീസ് സെമിക്കും മഴ വില്ലനാവുമോ? അങ്ങനെ വന്നാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നു നമുക്കു പരിശോധിക്കാം.

15നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പകലും രാത്രിയുമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മഴയെ തുടര്‍ന്നു ഈ ദിവസം മല്‍സരം തടസ്സപ്പെടുകയോ, ഒട്ടും നടക്കാതിരിക്കുകയോ ചെയ്താല്‍ റിസര്‍വ് ദിനമായ തൊട്ടടുത്ത ദിവസം കളി നടക്കും.

എന്നാല്‍ റിസര്‍വ് ദിനത്തിലും മഴയെ തുടര്‍ന്നു ഫലമില്ലാതെ വരികയാണെങ്കില്‍ അതു ഇന്ത്യക്കാണ് ഗുണം ചെയ്യുക. റിസര്‍വ് ദിനത്തിലും കളി മുടങ്ങിയാല്‍ ലീഗ് ഘട്ടത്തില്‍ ഏതു ടീമാണ് പോയിന്റ് പട്ടികയില്‍ മുകളില്‍ ഫിനിഷ് ചെയ്തതെന്നാണ് പരിഗണിക്കുക. അപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാമതുള്ള ന്യൂസിലാന്‍ഡിനെ പിന്തള്ളി ഒന്നാമതുള്ള ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും.

NEWZEALAND

സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ 16നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലിനും റിസര്‍വ് ദിനമുണ്ട്. വ്യാഴ്ച കളി നടന്നില്ലെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും മല്‍സരം. ഈ ദിവസവും മഴ കാരണം ഫലമില്ലാതെ കളി ഉപേക്ഷിക്കപ്പെട്ടാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ളവര്‍ ഫൈനലില്‍ കടക്കും.

നിലവില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 14 പോയിന്റോടെ സൗത്താഫ്രിക്കയാണ് രണ്ടാമത്. എന്നാല്‍ ഒരു മല്‍സരം കുറച്ചു കളിച്ച ഓസ്‌ട്രേലിയ 12 പോയിന്റുമായി തൊട്ടുതാഴെയുണ്ട്. നെറ്റ് റണ്‍റേറ്റില്‍ ഓസ്‌ട്രേലിയക്കും മുകളിലാണ് സൗത്താഫ്രിക്ക. +1.261 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് സൗത്താഫ്രിക്കയ്ക്കുണ്ട്. ഓസ്‌ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ് +0.861 ആണ്.

ബംഗ്ലാദേശുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തില്‍ വലിയൊരു മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ പോയിന്റ് പട്ടികയില്‍ സൗത്താഫ്രിക്കയെ പിന്തള്ളി ഓസീസിനു രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സാധിക്കൂ. പോയിന്റ് പട്ടിക ഇപ്പോഴുള്ളതു പോലെ തന്നെ തുടര്‍ന്നാല്‍ മഴ കാരണം രണ്ടാം സെമി ഉപേക്ഷിക്കപ്പെട്ടാല്‍ സൗത്താഫ്രിക്കയാണ് ഫൈനലിലേക്കു ടിക്കറ്റെടുക്കുക.

Story first published: Saturday, November 11, 2023, 15:04 [IST]
Other articles published on Nov 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+