Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ഇന്ത്യന്‍ ടി20 ടീമില്‍ കൂട്ടപ്പിരിച്ചുവിടല്‍! ഒറ്റയടിക്ക് പുറത്താവുക ആറു പേര്‍

നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു പിന്നാലെ ഇന്ത്യയുടെ ടി20 ടീമില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പല സീനിയര്‍ കളിക്കാരുടെയും ചീട്ട് കീറുമെന്നാണ് പുറത്തുവരുന്ന വിവരം. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കുന്നത്. അതിനു ശേഷം ടി20 സെറ്റപ്പില്‍ അടിമുടി ഉടച്ചുവാര്‍ക്കലാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള തയ്യറെടുപ്പിന്റെ ഭാഗമായിട്ടാണിത്.

നിലവില ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരുള്‍പ്പെടെയുള്ളവരുമായി പുതുതായി ചുമതലയേല്‍ക്കുന്ന ചീഫ് സെലക്ടര്‍ ഭാവിയെക്കുറിച്ച് ഏകദിന ലോകകപ്പിനു ശേഷം ചര്‍ച്ച ചെയ്യും. മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറായിരിക്കും അടുത്ത മുഖ്യ സെലക്ടറായി വരികയെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന അഗാര്‍ക്കര്‍ ഈ സ്ഥാനം രാജിവച്ചു കഴിഞ്ഞു. തുടര്‍ന്നാണ് അദ്ദേഗം ചീഫ് സെല്കടറുടെ സ്ഥാനത്തേക്കു അപേക്ഷ നല്‍കിയത്.

ROHIT SHARMA

34 കാരനായ കോലിക്കും 36 കാരനായ രോഹിത്തിനും ഇനി ടി20യില്‍ അധികം ഭാവിയില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഈ കാരണത്താല്‍ തന്നെയാണ് ഇരുവരടക്കമുള്ളവുമായി ലോകകപ്പിനു ശേഷം മുഖ്യ സെലക്ടര്‍ ചര്‍ച്ച നടത്തുന്നത്.

ഭാവി പ്ലാനിനെക്കുറിച്ച് കളിക്കാരുമായി സംസാരിക്കുകയെന്നത് മുഖ്യ സെലക്ടറുടെ ജോലികളിലൊന്നാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ഇതില്‍ നിന്നും മുക്തരുമല്ല. കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം രണ്ടു പേരും കളിക്കണമെന്നു തന്നെയാണ് നമ്മളും ആഗ്രഹിക്കുന്നത്.

പക്ഷെ എല്ലാ മഹാന്‍മാരായ കളിക്കാര്‍ക്കും അവരുടെ ഭാവി പ്ലാനുകള്‍ പരിഗണിക്കാനുള്ള സമയമുണ്ടായിരിക്കും. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കൂടാതെ ഐപിഎല്ലിലും കളിക്കുകയെന്നതു എളുപ്പമുള്ള കാര്യമല്ലെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

രോഹിത്, കോലി എന്നിവരെക്കൂടാതെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും സ്ഥാനം നഷ്ടമാവുന്ന മറ്റുള്ളവര്‍ മുന്‍നിര ബാറ്റര്‍ കെഎല്‍ രാഹുല്‍, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരിക്കും. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം ഇവരൊന്നും ടി20യില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല.

VIRAT KOHLI

നിലവില്‍ ഏകദിന ഫോര്‍മാറ്റിനാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെങ്കിലും ലോകകപ്പിനു പിന്നാലെ അതു ടി20യിലേക്കു മാറും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ലോകകപ്പിനു ശേഷം ഔദ്യോഗികമായി സ്ഥാനവുമേറ്റെടുക്കും.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള സംഘത്തെ തയ്യാറാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. രോഹിത്ത് ഈ പ്ലാനിന്റെ ഭാഗമാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഫിറ്റ്‌നസ് നിലവാരം പരിഗണിക്കുമ്പോള്‍ ഒരുപക്ഷെ കോലി ടി20യില്‍ കളി തുടര്‍ന്നേക്കും.

ഭാവി ടൂര്‍ പ്രോഗ്രാമിന്റെ (FTP) അടുത്ത സൈക്കിളില്‍ 61 ടി20 മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. ഇവയില്‍ ഭൂരിഭാഗം കളികളും 2024 ഒക്ടോബറില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും. ലോകകപ്പിനു ശേഷം സ്വാഭാവികമായും ശ്രദ്ധ ടി20യിലേക്കു മാറും. 2007ന ശേഷം നമുക്കു ടി20 ലോകകപ്പില്‍ കിരീടം നേടാനായിട്ടില്ല. അതുകൊണ്ടു തന്നെ അതു ജയിക്കുകയാണ് ടീമിനു പ്രധാനം.

ഐപിഎല്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കവെ ഇന്ത്യക്കു അതു അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായി മാറിയിരിക്കുകയാണ്. ഐപിഎല്ലിലൂടെ വരുന്ന കളിക്കാരെ പരിഗണിക്കുമ്പോള്‍ നമുക്കു ടി20 ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു നല്ല കാര്യമല്ല. ഏകദിന ലോകകപ്പിനു ശേഷം ടി20 ടീമിനെക്കുറിച്ചൊരു ബ്ലൂപ്രിന്റ് സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

Story first published: Monday, July 3, 2023, 16:52 [IST]
Other articles published on Jul 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+