Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ബുംറ പറഞ്ഞത് കേട്ടില്ല, ആവേശം കാണിച്ച് രോഹിത്, പണിയും കിട്ടി! നഷ്ടം ഇന്ത്യക്ക്

ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള വമ്പന്‍ പോരാട്ടത്തില്‍ തുടക്കത്തില്‍ തന്നെ വലിയൊരു മണ്ടത്തരം കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇതു കാരണം പണി കിട്ടിയത് ഇന്ത്യന്‍ ടീമിനുമായിരുന്നു. ധര്‍മശാലയില്‍ നടക്കുന്ന മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ പ്രധാനപ്പെട്ട ഒര റിവ്യുവാണ് രോഹിത്തിന്റെ ആവേശം കാരണം ഇന്ത്യക്കു നഷ്ടമായത്. ബൗള്‍ ചെയ്ത ജസ്പ്രീത് ബുംറയുടെ അഭിപ്രായം കണക്കിലെടുക്കാതെയായിരുന്നു അദ്ദേഹം റിവ്യു എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതു വലിയ അബദ്ധമായിപ്പോയെന്നു പിന്നാലെ തെളിയുകയും ചെയ്തു.

ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിലെ അഞ്ചാമത്തെ ഓവറിലായിരുന്നു സംഭവം. ഈ ഓവര്‍ ബൗള്‍ ചെയ്തത് ബുംറയായിരുന്നു. ആദ്യ ബോളില്‍ വില്‍ യങ് സിംഗിളെടുത്തു. തേര്‍ഡ് മാനിലേക്കായിരുന്നു താരം ഷോട്ട് കളിച്ചത്. അടുത്ത ബോളില്‍ രചിന്‍ രവീന്ദ്രയ്ക്കു റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാമത്തേത് ഒരു ലെങ്ത് ബോളായിരുന്നു.

ROHIT BUMRAH

പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറിയ ബോള്‍ നേരെ രവീന്ദ്രയുടെ പാഡുകളില്‍ പതിക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയുടെ ഭാഗത്തു നിന്നും അധികം ആത്മവിശ്വാസമില്ലാത്ത ഒരു അപ്പീലും. ബുംറ വിക്കറ്റിനായി അധികം അപ്പീലൊന്നും ചെയ്തിരുന്നില്ല. മാത്രമല്ല ബൗളിങ് പൂര്‍ത്തിയാക്കിയ ശേഷം തിരികെനടക്കവെ അതു ലെഗ് സ്റ്റംപിനു പുറത്തേക്കാണ് പോവുകയെന്നു അദ്ദേഹം കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ടായിരുന്നു.

പക്ഷെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ വീണ്ടും വീണ്ടും അപ്പീല്‍ ചെയ്‌തതോടെ രോഹിതും അടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്നു റിവ്യു എടുക്കണോ, വേണ്ടയോ എന്ന കാര്യത്തില്‍ രാഹുലുമായി അദ്ദേഹം സംസാരിക്കുകയും ഇതിനിടെ കോലിയും ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തു.

റിവ്യു എടുക്കാമെന്നു തന്നെ രാഹുലും കോലിയും പറഞ്ഞതോടെ രോഹിത്തും ആവേശത്തിലായി. ഇതിനിടെ ബുംറ ഇവര്‍ക്ക് അടുത്തേക്കു വരികയും ലെഗ് സ്റ്റംപിന് പുറത്തേക്കാണ് ബോള്‍ പോവുന്നതെന്നു പറയുകയും ചെയ്യുന്നതു കാണാമായിരുന്നു. പക്ഷെ രോഹിത് ഇതു കണക്കിലെടുക്കാതെ റിവ്യു എടുക്കുകയായിരുന്നു.

ROHIT LATHAM

എന്നാല്‍ ബുംറയായിരുന്നു ശരിയെന്നു റീപ്ലേയില്‍ തെളിഞ്ഞു. പിച്ച് ചെയ്ത ശേഷം ലെഗ് സ്റ്റംപിനു പുറത്തേക്കാണ് ബോള്‍ പോവുകയെന്നു റീപ്ലേയില്‍ തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ ഇന്ത്യയുടെ റിവ്യു തള്ളുകയും ചെയ്തു. കളിയുടെ തുടക്കത്തില്‍ തന്നെ മികച്ചൊരു റിവ്യു പാഴാക്കിയ രോഹിത് വളരെയധികം നിരാശനായാണ് കാണപ്പെടുകയും ചെയ്തത്.

ബംഗ്ലാദേശുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യ വലിയൊരു അബദ്ധം കാണിച്ചിരുന്നു. ബുംറയുടെ ബൗളിങില്‍ ബംഗ്ലാ ബാറ്ററുടെ പാഡില്‍ ബോള്‍ പതിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ വിക്കറ്റിനായി അപ്പീല്‍ പോലും ചെയ്തില്ല.

അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ ഉറപ്പായും വിക്കറ്റ് ലഭിക്കുമായിരുന്നുവെന്നു റീപ്ലേ കാണിക്കുകയും ചെയ്തപ്പോള്‍ രോഹിത്തും ബുംറയുമെല്ലാം വലിയ ഞെട്ടലിലായിരുന്നു. ഇതു തന്നെയാവാം ഇന്നത്തെ കളിയില്‍ ബുംറ ആവേശം കാണിക്കാതിരുന്നിട്ടും റിവ്യു എടുക്കാന്‍ രോഹിത്തിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍.

Story first published: Sunday, October 22, 2023, 15:16 [IST]
Other articles published on Oct 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+