For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യന്‍ താരങ്ങള്‍ കരഞ്ഞോ? ഡ്രസിങ് റൂമില്‍ സംഭവിച്ചത് ഇതാണ്- അശ്വിന്‍ പറയുന്നു

മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി ഇന്ത്യന്‍ ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ല. സ്വന്തം തട്ടകത്തില്‍ തോല്‍വി അറിയാതെ ഫൈനല്‍ വരെ എത്താന്‍ ഇന്ത്യക്കായെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ മുട്ടുകുത്തുകയായിരുന്നു. ഇന്ത്യയുടെ ജയം കാണാന്‍ അഹമ്മദാബാദില്‍ തടിച്ചുകൂടിയ ഒന്നര ലക്ഷത്തോളം ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നത്. ഇന്ത്യന്‍ താരങ്ങളും ആരാധകരും ഹൃദയം തകര്‍ന്ന് നില്‍ക്കുന്നതാണ് കാണാനായത്.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സ്റ്റേഡിയത്തില്‍ നിറഞ്ഞ നിശബ്ദത തന്നെ നിരാശയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. എന്നാല്‍ ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ സംഭവിച്ചത് എന്താണ്?. ആര്‍ അശ്വിന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാവരും കരയുകയാണ് ചെയ്തതെന്നാണ് അശ്വിന്‍ പറഞ്ഞത്. 'ഞങ്ങള്‍ ആ വേദന അനുഭവിച്ചു. രോഹിത്തും കോലിയും കരയുകയായിരുന്നു. അത് കണ്ടപ്പോള്‍ വലിയ നിരാശ തോന്നി. ഈ ടീമിലെ മിക്കവര്‍ക്കും അനുഭവസമ്പത്തുണ്ട്.

എല്ലാവരും പ്രൊഫഷനലായി കാര്യങ്ങളെ കാണുന്നവരാണ്. അതുകൊണ്ടുതന്നെ പിറ്റേന്ന് പതിവുപോലെയുള്ള ദിനചര്യകളും വ്യായാമങ്ങളും എല്ലാവരും ചെയ്തു. കോലിയും രോഹിത്തും ടീമിനുള്ളില്‍ വലിയ വൈബാണ് സൃഷ്ടിച്ചത്.'- അശ്വിന്‍ പറഞ്ഞു. ഇന്ത്യ ഇത്തവണ കപ്പ് നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ തലകുനിക്കേണ്ടി വന്നു. ഇന്ത്യ ആതിഥേയരായതിനാല്‍ കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്.

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കിരീടത്തിലേക്കെത്താനാവാതെ പോയി. നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുമെല്ലാം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ രോഹിത്തിന്റെ നായക മികവിനെ പ്രശംസിക്കുകയാണ് അശ്വിന്‍ ചെയ്തിരിക്കുന്നത്. 'ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോള്‍ എല്ലാവരും ഏറ്റവും മികച്ച നായകനായി പറയുന്നത് എംഎസ് ധോണിയെയാണ്. രോഹിത് ശര്‍മയും മികച്ച നായകനും വ്യക്തിയുമാണ്.

rahul dravid, rohit sharma

ടീമിനുള്ളിലെ ഓരോ താരത്തെക്കുറിച്ചും വ്യക്തമായി രോഹിത്തിന് അറിയാം. ഓരോ താരങ്ങള്‍ക്കും ഇഷ്ടമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് രോഹിത്തിന് അറിയാം. കാര്യങ്ങള്‍ വളരെ വേഗം മനസിലാക്കുന്ന നായകനാണ് രോഹിത്. ഓരോ താരങ്ങളേയും വ്യക്തിപരമായി കണ്ട് സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും രോഹിത് ശ്രമിക്കാറുണ്ട്. വളരെ കഠിനമായി അവന്‍ പ്രയത്‌നിച്ചിരുന്നു. ഉറക്കം പോലും മാറ്റിവെച്ച് മീറ്റിങ്ങുകള്‍ കൂടുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.

ഓരോ വ്യക്തികള്‍ക്കുമുള്ള റോളിനെക്കുറിച്ചും പദ്ധതികളെക്കുറിച്ചും രോഹിത് കൃത്യമായി പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിനെ പുരോഗമനപരമായി നയിക്കുന്നവനാണ് രോഹിത്. രോഹിത്തിനെ നേരത്തെ മുതല്‍ എനിക്കറിയാം. എല്ലാവര്‍ക്കും അവന്‍ ആത്മവിശ്വാസം നല്‍കുന്നു. 150ന് പുറത്തായാലും ഭയമില്ലാതെ നമ്മുടെ ശരിയായ ക്രിക്കറ്റ് എന്താണെന്ന് കാട്ടാന്‍ സാധിക്കണമെന്നാണ് രോഹിത് പറയാറുള്ളത്. ടീമിലെ എല്ലാവര്‍ക്കും മികച്ച ലോകകപ്പ് അനുഭവമായിരുന്നു'- അശ്വിന്‍ പറഞ്ഞു.

ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ കുതിപ്പില്‍ രോഹിത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. 11 മത്സരത്തില്‍ നിന്ന് 597 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ വെടിക്കെട്ട് തുടക്കം നല്‍കി ഇന്ത്യക്ക് അടിത്തറ പാകാന്‍ രോഹിത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യ കളി മറന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ നിരാശപ്പെടുത്തി.

ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മിടുക്കുകാട്ടി. എന്നാല്‍ ഇന്ത്യ കലാശപ്പോരാട്ടത്തില്‍ സമ്മര്‍ദ്ദത്തിലായി. ടോപ് ഓഡര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഫൈനലില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷകളായിരുന്നു. പക്ഷെ ഭാഗ്യമുണ്ടായില്ല.

Story first published: Thursday, November 30, 2023, 12:54 [IST]
Other articles published on Nov 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+