ഇന്ത്യയുടെ ഏകദിന ടീമില്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു കുറച്ചു കാലമായി അവസരം ലഭിക്കാത്തതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്പിന്നര്‍ അമിത് മിശ്ര. ഒരു വര്‍ഷത്തിലേറെയായി അശ്വിന്‍ ഏകദിന ടീമിനു പുറത്തായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിച്ചിരിക്കുകയാണ്.
ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതിനാലാണ് അശ്വിനു അപ്രതീക്ഷിതമായി ടീമിലേക്കു വിളിയെത്തിയത്. അക്ഷറിനു ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ അശ്വിനു ലോകകപ്പ് സ്‌ക്വാഡിലും ഇടം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു അവസാനമായി അശ്വിനെ ഏകദിന ടീമില്‍ കണ്ടത്.

പിന്നീട് ടെസ്റ്റിലും ടി20യിലുമെല്ലാം അദ്ദേഹം കളിച്ചെങ്കിലും ഏകദിനത്തിലേക്കു പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും അശ്വിന്‍ ടീമിന്റെ ഭാഗമായിരുന്നു. ഏകദിനത്തിലേക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്നു ഉറപ്പിച്ചിരിക്കെയായിരുന്നു ഓസീസിനെതിരേ അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചത്.
അശ്വിന്‍ വളരെ കഴിവുറ്റ, വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളറാണെന്നു അമിത് മിശ്ര അഭിപ്രായപ്പെട്ടു. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദിനത്തില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്യുന്നതു മാറ്റിനിര്‍ത്തിയാല്‍ അശ്വിന്‍ 40 ഓവറുകള്‍ ഫീല്‍ഡ് ചെയ്യേണ്ടതും ആവശ്യമാണ്.
കൂടാതെ ടീമിനു ആവശ്യമെങ്കില്‍ ബാറ്റിങും ചെയ്യണം. ബൗളിങില്‍ അശ്വിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. പക്ഷെ ഏകദിനത്തില്‍ നിന്നും കുറച്ചുകാലമായി അദ്ദേഹം ഒഴിവാക്കപ്പെടാന്‍ കാരണം ഫീല്‍ഡിങാണെന്നും മിശ്ര വിലയിരുത്തി.
ദീര്‍ഘകാലമായി അശ്വിന്‍ മല്‍സരരംഗത്തു സജീവമാണ്. പക്ഷെ 20 ഓവറുകളല്ല, ഏകദിനത്തില്‍ 50 ഓവറുകളുണ്ടെന്നതു മറക്കരുത്. ഫീല്‍ഡിങില്‍ കൂടി മികവ് പുലര്‍ത്തിയെങ്കില്‍ മാത്രമേ ഏകദിനത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഈ കാരണത്താല്‍ തന്നെയാവാം അശ്വിനെ ഒഴിവാക്കി ഒരു യുവതാരത്തെ ഏകദിനത്തില്‍ ഇന്ത്യ ടീമിലേക്കു കൊണ്ടുവരാറുള്ളത്.
ഒരു സ്പിന്നര്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഒരു ബൗളറെ ടീമിനു ആവശ്യമാണ്. ഈ കാരണത്താല്‍ മാത്രമാണ് അശ്വിനെ ഇപ്പോള്‍ തിരികെ വിളിച്ചിരിക്കുന്നത്. രണ്ടു ഇടംകൈയന്‍ ബൗളര്‍മാരും റിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ഉള്ളതിനാല്‍ തന്നെ ഓഫ് സ്പിന്നറെന്ന നിലയില്‍ അശ്വിനു മുന്‍തൂക്കമുണ്ടെന്നും മിശ്ര വിലയിരുത്തി.
ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ അശ്വിന്‍ എങ്ങനെയായിരിക്കും ബൗള്‍ ചെയ്യുകയെന്നായിരിക്കും ഇന്ത്യ നോക്കുന്നത്. ഈ ഫോര്‍മാറ്റില്‍ വിക്കറ്റുകളെടുക്കാനുള്ള ശേഷി ഇപ്പോഴുമുണ്ടോയെന്നും വിലയിരുത്തും. വാഷിങ്ണ്‍ സുന്ദര്‍ ചെറുപ്പമാണ്. ബാറ്റിങിനൊപ്പം വിക്കറ്റുകളെടുക്കാനുള്ള ശേഷിയും അവന്‍ കാണിച്ചുതന്നതാണ്. അതോടൊപ്പം മികച്ച ഫീല്‍ഡറാണെന്നതും വാഷിങ്ടണിനു പ്ലസ് പോയിന്റാണ്. ഏകദിനത്തില്‍ ഫീല്‍ഡിങിനു വലിയ പ്രാധാന്യമാണുള്ളതെന്നും മിശ്ര വ്യക്തമാക്കി.
ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
ആദ്യ രണ്ട് ഏകദിനം- ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, തിലക് വര്‍മ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ.
അവസാന ഏകദിനം-
