For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യയെ ഫേവറിറ്റാക്കുന്നത് എതിരാളികളുടെ തന്ത്രം! ഇത്തവണ ആ ടീം ഫേവറിറ്റ്

ഐസിസിയുടെ ഏകദിന ലോകകപ്പ് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏകദിന ഫോര്‍മാറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റിന്റെ വരവ്. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്താനുറച്ചാവും ഇത്തവണ എത്തുകയെങ്കില്‍ മറ്റു ടീമുകളും ഏറ്റവും മികച്ച പ്രകടനത്തിനായി ശ്രമിക്കുമെന്നുറപ്പാണ്.

ഒക്ടോബര്‍ അഞ്ചിനു തുടങ്ങുന്ന ടൂര്‍ണമെന്റിലെ മല്‍സരങ്ങള്‍ രാജ്യത്തെ 10 വേദികളിലായിട്ടാണ് നടക്കുക. ആതിഥേയരായ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഈ ലോകകപ്പിനെ വരവേല്‍ക്കുന്നത്. കാരണം 2011ല്‍ അവസാനമായി ടൂര്‍ണമെന്റിനു സംയുക്ത ആതിഥേയത്വം വഹിച്ചപ്പോള്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായിരുന്നു.

R ASHWIN

12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ക്രിക്കറ്റ് മാമാങ്കം രാജ്യത്തേക്കു വരുമ്പോള്‍ രോഹിത് ശര്‍മയും സംഘവും കപ്പുയര്‍ത്തുമെന്നു ആരാധകര്‍ സ്വപ്‌നം കാണുകയാണ്. ഇന്ത്യയെയാണ് നിലവില്‍ എല്ലാവരും കിരീട ഫേവറിറ്റുകളായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും മറ്റൊരു ടീമിനാണ് കൂടുതല്‍ സാധ്യതയെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

2011ല്‍ ധോണിക്കു കീഴില്‍ വിശ്വവിജയികളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ താരം കൂടിയാണ് അദ്ദേഹം. ഏകദിനത്തില്‍ നിലവില്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ലോകകപ്പില്‍ തനിക്കു വിളിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് അശ്വിന്‍.

അഞ്ചു തവണ ലോക ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ഓസ്‌ട്രേലിയയാണ് ഇത്തവണ ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലെന്നു അശ്വിന്‍ ചൂണ്ടിക്കാട്ടി. ഭൂരിഭാഗം കളിക്കാരും ക്രിക്കറ്റ് വിദഗ്ധരും ഇന്ത്യയെയാണ് ഫേവറിറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നത്.

പക്ഷെ അതു തങ്ങള്‍ക്കുമേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടി അവര്‍ പ്രയോഗിക്കുന്ന തന്ത്രമാണ്. മുഴുവന്‍ സമ്മര്‍ദ്ദവും ഇന്ത്യന്‍ ടീമിനുമേല്‍ ആക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകായിരുന്നു അശ്വിന്‍.

ലോകകപ്പിലേക്കു വരികയാണെങ്കില്‍ ഓസ്‌ട്രേലിയയാണ് കിരീട ഫേവറിറ്റുകളിലൊന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഇന്ത്യയാണ് ഫേവറിറ്റുകളെന്നു പറഞ്ഞു കൊണ്ടിരിക്കുന്നതെന്നു എനിക്കറിയാം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിക്കറ്റര്‍മാരും ഉപയോഗിക്കുന്ന തന്ത്രം കൂടിയാണിത്.

INDIA

ഓരോ ഐസിസി ടൂര്‍ണമെന്റുകള്‍ വരുമ്പോഴും അവര്‍ ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കും. തങ്ങള്‍ക്കുമേലുള്ള അമിത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടിയാണിത്. മാത്രമല്ല നമുക്കു മേല്‍ ഇതു കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ഇന്ത്യ ഇത്തവണ ഫേവറിറ്റുകളില്‍ ഒന്നു തന്നെയാണ്. പക്ഷെ ഓസ്‌ട്രേലിയയും പവര്‍ഹൗസുകളാണെന്നു അശ്വിന്‍ വിലയിരുത്തി.

1983ലെ ലോകകപ്പിനു ശേഷം ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകളെന്ന പദവി വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായിക്കഴിഞ്ഞതായി ഞാന്‍ കരുതുന്നു. 1987ലെ ലോകകപ്പിലും നമ്മള്‍ കിരീടം നേടുന്നതിനു അരികില്‍ വയെത്തിയിരുന്നു. പക്ഷെ 1987ലെ ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയ ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകളായി തീര്‍ന്നു. ഇപ്പോഴും പവര്‍ഹൗസുകളിലൊന്നായി അവര്‍ തുടരുകയാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഏകദിന ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ഓസ്‌ട്രേലിയയെപ്പോലെ നേട്ടങ്ങള്‍ കൈവരിച്ച ടീമിനെ നമുക്കു കാണാന്‍ സാധിക്കില്ല. 1987ല്‍ അലന്‍ ബോര്‍ഡറുടെ ക്യാപ്റ്റന്‍സിയിലാണ് ഓസ്‌ട്രേലിയ അവരുടെ ആദ്യത്തെ ലോകകിരീടം ചൂടിയത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം 1999ല്‍ സ്റ്റീവ് വോയുടെ ക്യാപ്റ്റന്‍സിയില്‍ ഓസീസ് വീണ്ടും ചാംപ്യന്‍മാരായി.

പിന്നീട് റിക്കി പോണ്ടിനെ നായകത്വത്തില്‍ 2003, 07 വര്‍ഷങ്ങളിലെ ലോകകപ്പിലും ഓസീസ് കിരീടം നേടി. ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ഇത്. 2015ല്‍ സ്വന്തം നാട്ടില്‍ മൈക്കല്‍ ക്ലാര്‍ക്കിനു കീഴിലായിരുന്നു ഓസീസിന്റെ അഞ്ചാം കിരീടം.

Story first published: Wednesday, August 9, 2023, 16:11 [IST]
Other articles published on Aug 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+