Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: രണ്ടില്‍ ആരെയെടുക്കും? സാധ്യത അവന്, അന്തിമ ടീമിനെപ്പറ്റി രോഹിത്

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള അന്തിമ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയ്യതി ഇന്നു (സപ്തംബര്‍ 28) അവസാനിക്കുകയാണ്. ടീമുകള്‍ ഇതിനകം 15 പേരുടെ ലിസ്റ്റ് സമര്‍പ്പിച്ചു കഴിഞ്ഞെങ്കിലും അതില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ലിസ്റ്റ് ഇന്നു കൂടി ഐസിസി സ്വീകരിക്കും. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ നേരത്തേ തന്നെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.

ഈ ടീമില്‍ എന്തു മാറ്റങ്ങള്‍ വന്നേക്കാം എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നിലവില്‍ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഒരു മാറ്റം മാത്രമേ വരുത്താനിടയുള്ളൂ. പരിക്കേറ്റ് പുറത്തിരിക്കുന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ കാര്യത്തിലാണ് സംശയമുള്ളത്.

ROHIT SHARMA

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഫിറ്റ്നസ് വീണ്ടെടുത്ത് അദ്ദേഹം തിരിച്ചെത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്തിയിട്ടില്ലാത്തിതിനാല്‍ അക്ഷര്‍ പിന്‍മാറുകയായിരുന്നു. അക്ഷറില്ലെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ പകരം ഉള്‍പ്പെടുത്തുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന്യ ചോദ്യം.

രണ്ടു ഓപ്ഷനുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഒരാള്‍ വെറ്ററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണെങ്കില്‍ മറ്റൊരാള്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. രണ്ടു പേരെയും ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്.

ലോകകപ്പിലെ 15 പേരെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ എന്താണ് ഞങ്ങള്‍ക്കു വേണ്ടതെന്ന കാര്യത്തില്‍ വളരെയധികം വ്യക്തതയുണ്ട്. ഞങ്ങള്‍ക്കു ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ല. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ എങ്ങോട്ടാണ് പോവുന്നതെന്നു നന്നായി അറിയാം.

ഇതൊരു ടീം ഗെയിമാണ്. ഓരോരുത്തരും തങ്ങളുടേതായ റോള്‍ വഹിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് ഞങ്ങള്‍ ചാംപ്യന്‍ഷിപ്പുകള്‍ ജയിക്കുന്നത്. നിങ്ങളുടെ ശരീരത്തെ എങ്ങനെ നോക്കുന്നുവെന്നതും, അടുത്ത ഒന്നര മാസത്തോളം ഫ്രഷായി ഇരിക്കുകയെന്നതുമാണ് പ്രധാനമെന്നും ഓസ്‌ട്രേലിയയുമായുള്ള അവസാന ഏകദിനത്തിനു ശേഷം രോഹിത് വിശദമാക്കി.

R ASHWIN

പുറത്തുവരുന്ന സൂചനകള്‍ പ്രകാരം അക്ഷര്‍ ഫിറ്റല്ലെങ്കില്‍ വാഷിങ്ടണാവില്ല, മറിച്ച് അശ്വിനായിരിക്കും ലോകകപ്പ് സ്‌ക്വാഡിലേക്കു ആദ്യം പരിഗണിക്കപ്പെടുകയെന്നു ഉറപ്പായിക്കഴിഞ്ഞു. അനുഭസമ്പത്തും ടീമില്‍ മറ്റൊരു വലംകൈയന്‍ ഓഫ് സ്പിന്നര്‍ ഇല്ലെന്നതും അദ്ദേഹത്തിനു പ്ലസ് പോയിന്റുകളാണ്.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലൂടെ അശ്വിന്‍ ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാദ്യം സൗത്താഫ്രിക്കയില്‍ നടന്ന പരമ്പരയിലായിരുന്നു അദ്ദേഹം അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കണമെന്ന് ആരാധകരുടെ ഭാഗത്തു നിന്നും മുറവിളി ശക്തമാണൈങ്കിലും അതിനു സാധ്യത തീരെയില്ല. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാരായ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാല്‍ക്കു പരിക്കേറ്റ് ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നാല്‍ മാത്രമേ സഞ്ജുവിനു നറുക്കുവീഴുകയുള്ളൂ.

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ അന്തിമ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍/ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.

Story first published: Thursday, September 28, 2023, 11:11 [IST]
Other articles published on Sep 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+