Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജുവിന് ഇനിയും ടീമിലെത്താം! അഴിച്ചുപണി വരും ? ഇവരെ മാറ്റിയേക്കും

നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നായിരുന്നു ശ്രീലങ്കയില്‍ വച്ച് 15 അംഗ സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച ഏഷ്യാ കപ്പിനുള്ള 17 അംഗ സ്‌ക്വാഡിലെ രണ്ടു പേരെ ഒഴിവാക്കിയ സെലക്ഷന്‍ കമ്മിറ്റി ബാക്കിയുള്ളവരെയെല്ലാം നിലനിര്‍ത്തുകയും ചെയ്തു.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം തഴയപ്പെട്ടു. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, പ്രമുഖ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊന്നും ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കാനായില്ല.

KL RAHUL

നിലവില്‍ ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്ന 15 അംഗ സ്‌ക്വാഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ ടീമുകള്‍ക്കു ഈ മാസം 28 വരെ സമയമുണ്ട്. പരിക്കുകളോ, മോശം ഫോമോ കാരണം ഈ തിയ്യതിക്കു മുമ്പ നിലവിലെ ടീമില്‍ നിന്നും ചില താരങ്ങളെ ഇന്ത്യ ഒഴിവാക്കാനായിടയുണ്ട്. ആരൊക്കെയാവും ടീമില്‍ സ്ഥാനം നഷ്ടപ്പെടാനിടയുള്ള താരങ്ങളന്നു നമുക്കു നോക്കാം.

സ്റ്റാര്‍ ബാറ്ററും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരവുമായ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്തു പോവാനിടയുള്ള ഒരാള്‍. ടി20യില്‍ അദ്ദേഹത്തിന്റെ പ്രഹരശേഷിയുടെയും മാച്ച് വിന്നിങ് ശേഷിയുടെയും കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ ഏകദിനത്തില്‍ സ്‌കൈയ്ക്കു ബാറ്റിങിലെ ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല.

ഏകദിനത്തില്‍ 26 മല്‍സരങ്ങളില്‍ നിന്നും 24.33 ശരാശരിയില്‍ 511 റണ്‍സ് മാത്രമേ സൂര്യക്കു നേടാനായിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഏകദിനത്തില്‍ അദ്ദേഹം ഇതുവരെ നേടിയിട്ടുള്ളൂ. ഏഷ്യാ കപ്പില്‍ സൂര്യക്കു ഇനിയും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിനു ഭീഷണിയുയര്‍ത്തുന്ന താരമാണ് യുവ ബാറ്റര്‍ തിലക് വര്‍മ.

ഇടംകൈയന്‍ ബാറ്ററാണെന്നതും മധ്യ ഓവറുകളില്‍ കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യാനാവുമെന്നതും താരത്തിനു പ്ലസ് പോയിന്റാണ്. അതുകൊണ്ടു തന്നെ ഒരുപക്ഷെ സൂര്യക്കു പകരം തിലകിനെ ലോകകപ്പ് സ്‌ക്വാഡിലേക്കു ഇന്ത്യ പിന്നീട് വിളിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലാണ് ലോകകപ്പില്‍ നിന്നും പുറത്തായേക്കാവുന്ന രണ്ടാമത്തെ താരം. ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ കളിക്കാനൊരുങ്ങുകയാണ്. പക്ഷെ രാഹുലിന്റെ ഫിറ്റ്‌നസും ഫോമും എത്രത്തോളമുണ്ടെന്നു കണ്ടു തന്നെ അറിയണം. മാത്രമല്ല ഏഷ്യാ കപ്പിനിട അദ്ദേഹത്തിനു ഇനിയും പരിക്കേല്‍ക്കാനും സാധ്യതയുണ്ട്.

JASPRIT BUMRAH

ഏഷ്യാ കപ്പിനു ശേഷം ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. തുടര്‍ച്ചയായുള്ള മല്‍സരങ്ങള്‍ രാഹുലിനു വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ലോകകപ്പില്‍ അദ്ദേഹം കളിക്കുന്ന കാര്യം സംശയമാവും. രാഹുലിനു പിന്‍മാറേണ്ടി വരികയാണെങ്കില്‍ സഞ്ജുവായിരിക്കും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലേക്കു വരുന്നത്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ലോകകപ്പ് ടീമില്‍ നിന്നും മാറിയേക്കാവുന്ന മൂന്നാമത്തെ താരം. രാഹുലിനെപ്പോലെ തന്നെ പരിക്കാണ് അദ്ദേഹത്തിനും ഭീഷണിയാവുന്നത്. 11 മാസത്തോളം പരിക്കേറ്റ് പുറത്തായിരുന്ന ബുംറ കഴിഞ്ഞ മാസത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. ടീമിനെ നയിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസാവുകയും ചെയ്തിരുന്നു.

ഏകദിനത്തില്‍ ബുംറ എറെക്കാലമായി ബൗള്‍ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് എത്രത്തോളമുണ്ടെന്നതു വ്യക്തമല്ല. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ആദ്യ കളിയില്‍ ബുംറയ്ക്കു ബൗള്‍ ചെയ്യേണ്ടി വന്നിരുന്നില്ല. നേപ്പാളിനെതിരേ അദ്ദേഹം പിന്‍മാറുകയും ചെയ്തു. ബുംറയ്ക്കു വീണ്ടും പരിക്കേല്‍ക്കുകയോ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ പകരക്കാരനായി ചഹല്‍, പ്രസിദ്ധ് കൃഷ്ണ ഇവരിലൊരാള്‍ ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും.

Story first published: Tuesday, September 5, 2023, 20:15 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+