For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ടീം ഇന്ത്യയില്‍ മാറ്റം, ഒരാള്‍ പുറത്തേക്ക്? പകരം അശ്വിന്‍, സഞ്ജുവിന് പ്രതീക്ഷ വേണ്ട

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഒരു മാറ്റം വരുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള 15 അംഗ സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ബുധനാഴ്ച (സപ്തംബര്‍ 27) വരെയാണ് ടീമുകള്‍ക്കു ഐസിസി സമയം അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ നേരത്തേ നല്‍കിയ ലിസ്റ്റില്‍ മാറ്റം വരുത്തണമെങ്കില്‍ ടീമുകള്‍ക്കു എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടുതണ്ട്.

ചില ടീമുകള്‍ മാത്രമേ നേരത്തേ സമര്‍പ്പിച്ച ലിസ്റ്റില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ളൂ. അക്കൂട്ടത്തില്‍ ഇന്ത്യയെയും പ്രതീക്ഷിക്കാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് പരിക്കു കാരണം ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യം സംശയത്തിലായിരിക്കുന്നത്.

R ASHWIN

ശ്രീലങ്കയില്‍ സമാപിച്ച ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശുമായുള്ള അവസാനത്തെ കളിക്കിടെയായിരുന്നു ബാറ്റിങിനിടെ അക്ഷറിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അക്ഷര്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ഫിറ്റ്‌നസിലേക്കു താരം ഇനിയും എത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ മൂന്നാം ഏകദിനവും കളിക്കില്ലെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതോടെ ലോകകപ്പിലും അക്ഷറിന്റെ പങ്കാളിത്തം ചോദ്യചിഹ്നമായിരിക്കുകയാണ്. അക്ഷറിന്റെ പരിക്കു കാരണമാണ് വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ ടീമിലേക്കു ഇന്ത്യ തിരികെ വിളിച്ചത്.

കളിച്ച രണ്ടു മല്‍സരങ്ങളിലും മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും 5.17 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. പക്ഷെ രണ്ടു കളിയിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല.

അക്ഷര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയത്തിലായതിനാല്‍ തന്നെ പകരം അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ടീം ലിസ്റ്റ് സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. ഒരു വലംകൈയന്‍ ഓഫ് സ്പിന്നര്‍ ലോകകപ്പ് ടീമില്‍ ഇല്ലെന്നത് നേരത്തേ ഇന്ത്യയുടെ പ്രധാന ആശങ്കയായിരുന്നു. പക്ഷെ അശ്വിന്‍ ടീമിലേക്കു വരുന്നതോടെ ഈ കുറവ് പരിഹരിക്കപ്പെടുകയും ചെയ്യും.

SANJU SAMSON

എന്നാല്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സംസണിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത തീരെയില്ല. നേരത്തേ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ തഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനെ ലോകകപ്പ് ടീമിലെടുത്തതിനെയും വിമര്‍ശകര്‍ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റി നേടിയ സൂര്യ ഈ വിമര്‍ശകരുടെയല്ലാം വായടപ്പിച്ചിരിക്കുകയാണ്. ഈ പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ അദ്ദേഹം സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. നിലവില്‍ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ സൂര്യ രണ്ടാംസ്ഥാനത്തുമുണ്ട്.

രണ്ടു മല്‍സരങ്ങളില്‍ നിന്നും 122 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 141.86 സ്‌ട്രൈക്ക് റേറ്റോടെ സ്‌കൈ അടിച്ചെടുത്തത് 122 റണ്‍സാണ്. 11 ഫോറുകളും ഏഴു സിക്‌സറുകളും പരമ്പരയില്‍ സൂര്യ നേടി. നിലവില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അടിച്ചതും അദ്ദേഹം തന്നെയാണ്.

ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.

Story first published: Monday, September 25, 2023, 23:04 [IST]
Other articles published on Sep 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+