Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: ബംഗ്ലാദേശിനേതിരേ വമ്പന്‍ മാറ്റത്തിന് ഇന്ത്യ! അശ്വിന് പ്രതീക്ഷ വേണ്ട | സാധ്യതാ 11

ഐസിസി ഏകദിന ലോകകപ്പില്‍ ഹാട്രിക് വിജയത്തിനു ശേഷം ടീം ഇന്ത്യ വിജയക്കുതിപ്പ് തുടരാനുറച്ച് ഈയാഴ്ച നാലാമങ്കത്തിനു ഇറങ്ങുകയാണ്. വ്യാഴാാഴ്ച പൂനെയില്‍ നടക്കുന്ന കളിയില്‍ ഏഷ്യയില്‍ നിന്നുള്ള ബംഗ്ലാദേശാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. കഴിഞ്ഞ കളികളിലെല്ലാം മിന്നുന്ന വിജയം കൊയ്ത രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെതിരേയും ഇതു ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ചിരവൈരികളായ പാകിസ്താനെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന വമ്പന്‍ പോരില്‍ ഏഴു വിക്കറ്റിനാണ് കഴിഞ്ഞ കളിയില്‍ ഇന്ത്യ കശാപ്പ് ചെയ്തത്. ഈ മല്‍സത്തില്‍ കളിച്ച ടീമില്‍ ഇന്ത്യ ചില മാറ്റം വരുത്തിയാവും ബംഗ്ലാദേശിനെതിരേ ഇന്ത്യ ഇറങ്ങിയേക്കുകയെന്നാണ് സൂചനകള്‍. ബൗളിങ് നിരയിലാവും ഇന്ത്യ നിര്‍ണായക മാറ്റം വരുത്തിത്തിയേക്കുക.

JASPRIT BUMRAH

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഉജ്ജ്വല ബൗളിങ് കാഴ്ചവച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ബംഗ്ലാദേശിനെതിരേ ഇന്ത്യ വിശ്രമം നല്‍കാന്‍ ആലോചിക്കുകയാണ്. ബുംറയ്ക്കു പകരം പരിചയസമ്പന്നനായ മറ്റൊരു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കു ഈ മല്‍സരത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണേക്കും.

കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും അവസരം ലഭിക്കാതെ തഴയപ്പെട്ട അദ്ദേഹത്തിനു തന്റെ മികവ് തെളിയിക്കാനുള്ള അവസരം തീര്‍ച്ചയായും നല്‍കേണ്ടത് ആവശ്യമാണ്. ഈ കാരണത്താല്‍ തന്നെയാണ് ഷമിയെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നത്.

കടുത്ത ചൂടും തുടര്‍ച്ചയായ മല്‍സരങ്ങളും താരങ്ങളെ തളര്‍ത്താനും പരിക്കേല്‍പ്പിക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ബൗളര്‍മാരെയാണ് ഇതു ഏറ്റവുമധികം ബാധിക്കുക. ബംഗ്ലാദേശിനെതിരായ മല്‍സരത്തിനു ശേഷം രണ്ടു വമ്പന്‍ പോരാട്ടങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. കരുത്തരായ ന്യൂസിലാന്‍ഡും നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമാണ് ഇന്ത്യയുടെ അടുത്ത രണ്ടു മല്‍സരങ്ങളിലെ എതിരാളികള്‍. ബുംറയുടെ സേവനം ഇവയില്‍ ടീമിനു ആവശ്യവുമാണ്.

സമീപകാലത്തു ബംഗ്ലാദേശിനെതിരേ പലപ്പോഴും പതറിയിട്ടുണ്ടെങ്കിലും അടുത്ത മല്‍സരത്തില്‍ ഇന്ത്യക്കു അതു വലിയ തിരിച്ചടിയാവാന്‍ സാധ്യതയില്ല. കാരണം സ്വന്തം നാട്ടിലെ സാഹചര്യങ്ങളില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഇന്ത്യക്കു ലഭിക്കും. കൂടാതെ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ മോശം ഫോമും ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആദ്യ കളിയില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവരോടു അവര്‍ക്കു പരാജയം നേരിട്ടിരുന്നു.

MOHAMMAD SHAMI

മാത്രമല്ല പരിക്കു കാരണം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്‍ ഇന്ത്യയുമായുള്ള മല്‍സരത്തില്‍ കളിക്കാനും സാധ്യതയില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കുന്നത് തീര്‍ച്ചയായും നല്ല തീരുമാനമായിരിക്കും. എന്നാല്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ബംഗ്ലാദേശിനെതിരേയും ഇന്ത്യ കളിപ്പിക്കാനിടയില്ല.

സ്പിന്നര്‍മാരെ വളരെയധികം തുണയ്ക്കുന്ന പിച്ചുകളില്‍ മാത്രം അദ്ദേഹത്തെ ഉപയോഗിക്കാനാണ് ഇന്ത്യയുടെ പ്ലാന്‍. അതുകൊണ്ടു തന്നെയാണ് ഓസ്‌ട്രേലിയയുമായുള്ള ആദ്യ മല്‍സരത്തിനു ശേഷം അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റി നിര്‍ത്തിയത്. ബംഗ്ലാദേശുമായുള്ള അടുത്ത മല്‍സരം നടക്കുന്ന പൂനെയിലെ പിച്ച് വളരെ ഫ്‌ളാറ്റായാണ് കാണപ്പെടാറുള്ളത്.

അതുകൊണ്ടു തന്നെ അശ്വിനെ ഇവിടെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇതുവരെ കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായിട്ടില്ലെങ്കിലും സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ നിലനിര്‍ത്തിയേക്കും. ബുംറയ്ക്കു പകരം ഷമി വരുന്നതൊഴിച്ചാല്‍ ഇലവനില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

Story first published: Monday, October 16, 2023, 13:33 [IST]
Other articles published on Oct 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+