For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത്തും ബുംറയും ഉറങ്ങിപ്പോയോ? ഉറപ്പായും വിക്കറ്റ്, അപ്പീല്‍ പോലുമില്ല!

ബംഗ്ലാദേശുമായുള്ള ലോകകപ്പിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നുള്ള വലിയൊരു മണ്ടത്തരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. റിവ്യു എടുക്കുന്നതില്‍ മിടുക്കനായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു അപ്പീല്‍ പോലും ചെയ്യാതിരുന്നതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവ് കാരണം ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റ് കൂടിയാണ് ഇന്ത്യ കൈവിട്ടത്.

ജസ്പ്രീത് ബുറയെറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു സംഭവം. ഇടംകൈയന്‍ ഓപ്പണര്‍ തന്‍സിദ് ഹസനായിരുന്നു ക്രീസിലുണ്ടായിരുന്നത്. 140.6 കിമി വേഗതയുളള മികച്ചൊരു യോര്‍ക്കറായിരുന്നു ആദ്യ ബോളില്‍ ബുംറ പരീക്ഷിച്ചത്. അല്‍പ്പം വൈകി ബോള്‍ സ്വിങ് ചെയ്യുകയും ചെയ്തു. മിഡ് ഓണിലേക്കു കളിക്കാനായിരുന്നു തന്‍സിദിന്റെ ശ്രമം. പക്ഷെ ബോള്‍ കണക്ട് ചെയ്യാന്‍ താരത്തിനായില്ല.

ബോള്‍ ബാറ്റില്‍ എഡ്ജായെന്ന സംശയം കാരണം ബുംറയുടെയോ മറ്റു ഇന്ത്യന്‍ താരങ്ങളുടെയോ ഭാഗത്തു നിന്നും അപ്പീലൊന്നുമുണ്ടായില്ല. പക്ഷെ റീപ്ലേ സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് എത്ര വലിയ മണ്ടത്തരമാണ് തങ്ങള്‍ കാണിച്ചതെന്നു രോഹിത്തിനും ബുംറയ്ക്കും ബോധ്യമായത്. ബോള്‍ ഉറപ്പായും വിക്കറ്റുകളില്‍ പതിക്കുമായിരുന്നെന്നും അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ ഉറപ്പായും ഇന്ത്യക്കു ലഭിക്കുമായിരുന്നെന്നും റീപ്ലേ കാണിക്കുകയും ചെയ്തു.

തന്‍സിദ് അപ്പോള്‍ 11 ബോളില്‍ ആറു റണ്‍സ് മാത്രമായിരുന്നു നേടിയത്. ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡിലാവട്ടെ ആറു റണ്‍സ് മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. ആയുസ് നീട്ടിക്കിട്ടിയ തന്‍സിദ് പിന്നീട് മികച്ച ബാറ്റിങുമായി ഇന്ത്യന്‍ ബൗളിങ് നിരയെ പ്രഹരിക്കുകയും ചെയ്തു.

അതേസമയം, ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്കു മുന്നേറുകയാണ്. 14 ഓവറുകള്‍ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ അവര്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 50 റണ്‍സുമായി തന്‍സിദും 37 റണ്‍സെടുത്ത ലിറ്റണ്‍ ദാസുമാണ് ക്രീസില്‍.

ശ്രദ്ധയോടെ തുടങ്ങിയ ബംഗ്ലാദേശ് ഓപ്പണര്‍മാര്‍ പിന്നീട് ആഞ്ഞടിക്കുകയായിരുന്നു. ആദ്യത്തെ അഞ്ചോവറില്‍ വെറും 10 റണ്‍സ് മാത്രമേ ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. പിന്നീട് തന്‍സിദും ലിറ്റണും ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ 10ാം ഓവറില്‍ 16 റണ്‍സാണ് ബംഗ്ലാദേശ് വാരിക്കൂട്ടിയത്. രണ്ടു സിക്‌സറും ഒരു ഫോറുമടക്കമായിരുന്നു ഇത്.

ചിരവൈരികളായ പാകിസ്താനെ ഏഴു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഈ കളിയിലും നിലനിര്‍ത്തിയത്. എന്നാല്‍ ബംഗ്ലാദേശ് നിരയില്‍ രണ്ടു മാറ്റമുണ്ടായിരുന്നു. പരിക്കു കാരണം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനു ഈ കളിയില്‍ പുറത്തിരിക്കേണ്ടി വന്നു.

പകരം നസും അഹമ്മദാണ് ടീമിലേക്കു വന്നത്. പേസര്‍ ടസ്‌കിന്‍ അഹമ്മദിനു പകരം ഹസന്‍ മഹമ്മൂദും പ്ലെയിങ് ഇലവനിലെത്തി. ഷാക്വിബിന്റെ അഭാവത്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ഈ മല്‍സരത്തില്‍ ബംഗ്ലാദേശിനെ നയിക്കുന്നത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശ്- ലിറ്റണ്‍ ദാസ്, തന്‍സിദ് ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍ മിറാസ്, തൗഹിദ് റിദോയ്, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള, നസും അഹമ്മദ്, ഹസന്‍ മഹമ്മൂദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊരിഫുല്‍ ഇസ്ലാം.

Story first published: Thursday, October 19, 2023, 15:37 [IST]
Other articles published on Oct 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+