For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: രോഹിത് വിരമിക്കുന്നു! ആ തിയ്യതിക്കു ശേഷം തീരുമാനം, ഫാന്‍സിന് ഞെട്ടല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പില്‍ നാളെ ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായിട്ടാണ് ഹിറ്റ്മാന്‍ വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആരാധകരും വലിയ ഞെട്ടലിലും നിരാശയിലുമാണ്.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് രോഹിത്തിനോടു ചിലര്‍ ചോദിച്ചത്. എന്റെ യാത്രയെക്കുറിച്ച് ആലോചിക്കാന്‍ എനിക്കു അധികം സമയമൊന്നുമില്ല. ഒരുപക്ഷെ നവംബര്‍ 19നു ശേഷം ഞാന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കുമെന്നാണ് രോഹിത് പറഞ്ഞിരിക്കുന്നത്.

ROHIT SHARMA

ഇപ്പോള്‍ ലോകകപ്പിനെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. നല്ല ക്രിക്കറ്റ് കാഴ്ച വയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ആഴ്ചയുടെ പ്രാധാന്യവും മനസ്സിലാക്കുന്നു. മാനസികാവസ്ഥയില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രോഹിത് വിശദമാക്കി. 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം. ഫൈനലിനു ശേഷം വിരമിക്കലിനെക്കുറിച്ച് ആലോചിക്കുമെന്ന് തന്നെയാണ് രോഹിത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഇനിയൊരു ലോകകപ്പിനു തനിക്കു ബാല്യമില്ലെന്നു 36 കാരനായ ഹിറ്റ്മാന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ 2027ലെ അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് യുവതാരങ്ങള്‍ക്കു വഴി മാറിക്കൊടുക്കാന്‍ തന്നെയായിരിക്കും രോഹിത്തിന്റെ ആഗ്രഹം. ലോകകപ്പ് കിരീട വിജയത്തോടെ വിരമിക്കാനായാല്‍ അതു രോഹിത്തിന്റെ ഉജ്ജ്വലമായ കരിയറിലെ ഏറ്റവും മികച്ച യാത്രയയപ്പ് കൂടിയായിരിക്കും. അദ്ദേഹം അതു അര്‍ഹിക്കുകയും ചെയ്യുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.

രോഹിത്തിന്റെ മാത്രമല്ല മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്കും ഇതു അവസാനത്തെ ലോകകപ്പായിരിക്കും. ഇവരെല്ലാം ഗംഭീരമായൊരു വിടവാങ്ങല്‍ അര്‍ഹിക്കുന്ന ഇതിഹാസങ്ങളുമാണ്.

നിലവില്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ മാത്രമേ രോഹിത് ഇന്ത്യക്കു വേണ്ടി കളിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും രോഹിത് മാറി നില്‍ക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്.

ROHIT SHARMA

രോഹിത് മാത്രമല്ല കോലിയും ലോകകപ്പിനു ശേഷം ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചിട്ടില്ല. ഇനി കളിക്കുമോയെന്ന കാര്യവും സംശയമാണ്. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ യുവ ടീമിനെയായിരിക്കും ഇന്ത്യ ഇറക്കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഉജ്ജ്വല പ്രകടനമാണ് ഈ ലോകകപ്പില്‍ രോഹിത് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ അഗ്രസീവായ ക്യാപ്റ്റന്‍സിയിലൂടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച നായകനെന്ന പ്രശംസ അദ്ദേഹം നേടിക്കഴിഞ്ഞു. അതോടൊപ്പം സ്‌ഫോടനാത്മകമായ ബാറ്റിങിലൂടെ ടീമിനെ മുന്നില്‍ നിന്നു നയിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 121.49 സ്ട്രൈക്ക് റേറ്റില്‍ 503 റണ്‍സാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 24 സിക്‌സറുകളും രോഹിത് വാരിക്കൂട്ടി. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചതും അദ്ദേഹം തന്നെയാണ്.

Story first published: Tuesday, November 14, 2023, 21:17 [IST]
Other articles published on Nov 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+