Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: സഞ്ജുവിന് വഴി അടഞ്ഞില്ല! ടീമിലേക്കു വിളിയെത്തും, നിര്‍ണായക സൂചന

ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള നിരാശയിലും ദുഖത്തിലുമാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. കഴിഞ്ഞ ദിവസം ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ സഞ്ജു ഇടം പിടിച്ചിരുന്നില്ല. കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമായിരുന്നു വിക്കറ്റ് കീപ്പര്‍മാരായി ടീമിലേക്കു വന്നത്. പക്ഷെ ലോകകപ്പില്‍ സഞ്ജുവിന്റെ സാധ്യത പൂര്‍ണമായി അസ്തമിച്ചെന്നു ഉറപ്പിക്കാന്‍ വരട്ടെ.

അദ്ദേഹത്തിനു ഇനിയു ടീമിലേക്കു വിളിയെത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സഞ്ജുവിനു മാത്രമല്ല നിലവില്‍ ടീമിന്റെ ഭാഗമല്ലാത്ത സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും ലോകകപ്പ് സ്‌ക്വാഡിലേക്കു വിളിയെത്തിയേക്കും.

SANJU SAMSON

നിലവില്‍ ലോകകപ്പിനുള്ള റിസര്‍വ് താരങ്ങള്‍ ആരൊക്കെയാവുമെന്നു ഇന്ത്യ പ്രഖ്യാപിട്ടില്ല. പക്ഷെ സഞ്ജു, അശ്വിന്‍, പ്രസിദ്ധ്, തിലക് വര്‍മ എന്നിവരായിരിക്കും റിസര്‍വ് ലിസ്റ്റിലുണ്ടാവുകയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏകദിനത്തില്‍ 55നു മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ബാറ്ററാണ് സഞ്ജു. ടി20 സ്പെഷ്യലിസ്റ്റായ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ് ശരാശരിയാവട്ടെ 24 മാത്രമാണ്. അതുകൊണ്ടു തന്നെ സഞ്ജുവിനെ ഒഴിവാക്കി സൂര്യയെ ടീമിലെടുത്തതില്‍ ആരാധകര്‍ക്കു കടുത്ത രോഷവുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണക്കുകള്‍ നിരത്തി പലരും ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

ലോകകപ്പിനായി നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ടീം അന്തിമമല്ല. ഈ മാസം 28 വരെ ടീമില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതിയുണ്ട്. അതുകൊണ്ടു തന്നെ ചില അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ സഞ്ജുവിനു ഇനിയും ലോകകപ്പ് സ്‌ക്വാഡിന്റ ഭാഗമാവാന്‍ സാധിക്കും.

രാഹുല്‍ ഫിറ്റ്‌സ് വീണ്ടെടുത്ത് ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മല്‍സരങ്ങള്‍ക്കായി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിനു വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല.

SANJU SAMSON

ലോകകപ്പിനു മുമ്പ് ഏറ്റവുമധികം യാത്രകള്‍ ചെയ്യുന്ന ടീം ഇന്ത്യയുടേതാണ്. അതുകൊണ്ടു തന്നെ കളിക്കാര്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ ഏഷ്യാ കപ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ടൂര്‍ണമെന്റിനു ശേഷം നാട്ടില്‍ വച്ച് ഓസ്ട്രേലിയയുമായി ഏകദിന പരമ്പരയിലും കളിക്കുന്നുണ്ട്.

മൂന്നു മല്‍സരങ്ങളുടേതാണ് പരമ്പര. യാത്രകള്‍ക്കൊപ്പം തുടര്‍ച്ചയായ മല്‍സരങ്ങളും കളിക്കാര്‍ക്കു വെല്ലുവിളിയാണ്. നിലവില്‍ ലോകകപ്പിലെ മൂന്നു താരങ്ങളുടെ ബാക്കപ്പാണ് സഞ്ജു. രാഹുലിനെക്കൂടാതെ ഇഷാന്‍, സൂര്യ എന്നിവരുടെയും ബാക്കപ്പായി അദ്ദേഹമാണ് പരിഗണിക്കപ്പെടുന്നത്.

അതേസമയം, അശ്വിന്റെ കാര്യമെടുത്താല്‍ അദ്ദേഹം രണ്ടു താരങ്ങളുടെ ബാക്കപ്പായിരിക്കും. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ പകരക്കാരനായി ടീമിലേക്കു പരിഗണിക്കപ്പെടുക അശ്വിനായിരിക്കും. ശര്‍ദ്ദുല്‍ ടാക്കൂറുള്‍പ്പെടെ പേസ് നിരയില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാലാവും പ്രസിദ്ധിനു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കുക.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

Story first published: Wednesday, September 6, 2023, 7:47 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+