For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ടേണിങ് പിച്ചില്‍ ഏത് മണ്ടനും വിക്കറ്റ് നേടും! അശ്വിനെ ട്രോളി മുന്‍ താരം-വിമര്‍ശനം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആര്‍ അശ്വിന്‍ എത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. ഏകദിന ഫോര്‍മാറ്റിന് പുറത്തായിരുന്ന അശ്വിനെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ഇന്ത്യ ഇടവേളക്ക് ശേഷം ടീമിലേക്ക് പരിഗണിച്ചത്. പരമ്പരയില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ അശ്വിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അക്ഷര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിന് നറുക്കു വീണത്.

സീനിയര്‍ താരമായ അശ്വിന് ഇന്ത്യന്‍ ടീമിലേക്ക് വിളി നല്‍കിയതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളറായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ആര്‍ക്കും തിളങ്ങാമെന്നാണ് ശിവരാമകൃഷ്ണന്റെ പരിഹാസം.

'അശ്വിനെപ്പോലെയുള്ള ഏതൊരു സ്പിന്നര്‍ക്കും ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാനാവും. എന്നാല്‍ സെന രാജ്യത്തെ അവന്റെ റെക്കോഡ് നോക്കുക. ഇന്ത്യയിലെ ടേണിങ് പിച്ചില്‍ ഏത് മണ്ടന്‍ സ്പിന്നറും വിക്കറ്റ് നേടും. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ ഗ്രൗണ്ടിലേക്കെത്തി എവിടെയാണ് പിച്ചിന് ടേണ്‍ വേണ്ടതെന്ന് ഗ്രൗണ്ട് സ്റ്റാഫുകളോട് പറയുക. ഈ കാഴ്ച എന്റെ കണ്ണുകൊണ്ട് തന്നെ നിരവധി തവണ കണ്ടതാണ്. മറ്റാരുമില്ലാത്തതിനാലാണ് അശ്വിന്‍ കളിക്കുന്നത്.

ഫീല്‍ഡിങ്ങില്‍ അവന്‍ ബാധ്യതയാണ്. എന്നാല്‍ ഇതിനെല്ലാം ഓരോ ന്യായീകരണങ്ങള്‍ കണ്ടെത്തുന്നു'- ശിവരാമകൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു. ശിവരാമകൃഷ്ണന്‍ തന്നെയാണോ ഇത് എഴുതിയത് അതോ മറ്റാരെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്‌തോ എന്ന ചോദ്യത്തിന് ഞാന്‍ തന്നെയാണ് എഴുതിയതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതോടെ രൂക്ഷ വിമര്‍ശനമാണ് ശിവരാമകൃഷ്ണനെതിരേ ഉയരുന്നത്. അശ്വിന്റെ മികവില്‍ അസൂയ ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

laxman sivaramakrishnan

അശ്വിന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നറാണ്. ഫീല്‍ഡിങ്ങില്‍ അല്‍പ്പം മോശമാണെന്നത് മാറ്റിനിര്‍ത്തിയാല്‍ ബാറ്റുകൊണ്ടും അവന്‍ ടീമിന് ഉപകാരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ശിവരാമകൃഷ്ണനെപ്പോലെയുള്ളവര്‍ക്ക് അശ്വിനെക്കുറിച്ച് പറയാന്‍ യാതൊരു അവകാശവുമില്ലെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. 1983-1987 കാലയളവില്‍ ഇന്ത്യക്കായി 9 ടെസ്റ്റും 16 ഏകദിനവുമാണ് ശിവരാമകൃഷ്ണന്‍ കളിച്ചത്. 1985ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ തിളങ്ങിയത് മാത്രമാണ് ശിവരാമകൃഷ്ണന്റെ കരിയറില്‍ എടുത്തു പറയാവുന്നത്.

2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ശേഷം ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്ന് അശ്വിന്‍ പുറത്തായിരുന്നു. അവസാന ആറ് വര്‍ഷത്തിനിടെ വെറും നാല് ഏകദിന മത്സരമാണ് അശ്വിന്‍ കളിച്ചത്. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിലേക്കുള്ള അശ്വിന്റെ തിരിച്ചുവരവ് തികച്ചും അപ്രതീക്ഷിതമായാണ്. ലോകകപ്പിലേക്ക് പരിഗണിക്കാനായിരുന്നെങ്കില്‍ അശ്വിന് നേരത്തെ കൂടുതല്‍ അവസരം നല്‍കണമായിരുന്നുവെന്നാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്.

അശ്വിനെക്കാള്‍ മികച്ചത് വാഷിങ്ടണ്‍ സുന്ദറാണെന്നും ചിലര്‍ പ്രതികരിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സുന്ദറിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. വിക്കറ്റ് നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഓപ്പണറായി ബാറ്റിങ്ങിനിറങ്ങി നിരാശപ്പെടുത്തി പുറത്താവുകയും ചെയ്തു. ഇതോടെ സുന്ദര്‍ തഴയപ്പെടുകയും അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുകയുമായിരുന്നു. ആദ്യം ഇന്ത്യ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ വലം കൈയന്‍ സ്പിന്നറില്ലായിരുന്നു.

ഇത് വലിയ തിരിച്ചടിയാവുമെന്ന് പല പ്രമുഖരും വിലയിരുത്തിയിരുന്നു. കാരണം മിക്ക ടീമുകളിലും മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. അതുകൊണ്ടുതന്നെ വലം കൈയന്‍ സ്പിന്നര്‍ ടീമിലുണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ അശ്വിന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍. ശാര്‍ദ്ദുല്‍ ടാക്കൂറിന് പകരം ഇന്ത്യ അശ്വിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. എന്തായാലും അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ ഇടം അര്‍ഹിക്കുന്ന താരമാണെന്ന് നിസംശയം പറയാം.

Story first published: Saturday, September 30, 2023, 21:37 [IST]
Other articles published on Sep 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+