ടി20 ലോകകപ്പ്: ടീം ഇന്ത്യയില്‍ ധവാന്‍ വേണ്ട!! പകരം ഈ താരം കളിക്കട്ടെ... നിര്‍ദേശം മുന്‍ സെലക്ടറുടേത്

ദില്ലി: ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനവുമായി മുന്‍ മുഖ്യ സെലക്ടര്‍ കെ ശ്രീകാന്ത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെതിരേയാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. ലോകകപ്പില്‍ ധവാന്‍ ടീമില്‍ വേണ്ടെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ശ്രീകാന്ത്. താന്‍ ടീമിന്റെ മുഖ്യ സെലക്ടറാണെങ്കില്‍ തീര്‍ച്ചയായും ധവാന്‍ ലോകകപ്പ് സംഘത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ധവാന്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയിലൂടെ ടീമില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്നു ഞായറാഴ്ച നടക്കേണ്ടിയിരുന്ന ആദ്യ കളി ഉപേക്ഷിക്കപ്പെട്ടിരുന്നു.

ധവാനോ, രാഹുലോ?
ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ലോകേഷ് രാഹുലിനെ പുറത്തിരുത്തി താന്‍ ധവാനെ ഉള്‍പ്പെടുത്തില്ലെന്നു ശ്രീകാന്ത് പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ ധവാന്‍ബാറ്റിങില്‍ തിളങ്ങിയാലുംതന്റെ തീരുമാനം മാറില്ല. ധവാനും രാഹുലും തമ്മില്‍ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി മല്‍സരമില്ല. ഒരേയൊരു വിജയി മാത്രമേ ഉള്ളൂവെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ശ്രീകാന്ത് വ്യക്തമാക്കി.

ആഗ്രഹം വെളിപ്പെടുത്തി ധവാന്‍
2020ല്‍ പുതിയ തുടക്കമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീടം നേടിക്കൊടുക്കുകയാണ് തന്റെ ആഗ്രഹമെന്നും ധവാന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഏറെ പരിക്കുകള്‍ തന്നെ വേട്ടയാടി. ഇവയെല്ലാം കളിയുടെ ഭാഗമാണ്. ഇത് പുതുവര്‍ഷമാണ്, നല്ലൊരു തുടക്കമാണ് താന്‍ ലക്ഷ്യമിടുന്നത്. എല്ലായ്‌പ്പോഴും പോസിറ്റീവായാണ് കാര്യങ്ങളെ കാണുന്നതെന്നും ധവാന്‍ പറഞ്ഞിരുന്നു.

കൂടുതല്‍ റണ്‍സെടുക്കണം
ഈ വര്‍ഷം ഒട്ടേറെ റണ്‍സെടുക്കകുയാണ് തന്റെ ലക്ഷ്യമെന്നു ധവാന്‍ വ്യക്തമാക്കിയിരുന്നു. ബാറ്റിങില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തി ടീമിനെ പരമാവധി മല്‍സരങ്ങളില്‍ ജയിപ്പിക്കാന്‍ ശ്രമിക്കും. ലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര മികച്ച അവസരമാണ്. പരമാവധി റണ്‍സ് ഈ പരമ്പരയില്‍ അടിച്ചെടുക്കാനാണ് ശ്രമം.
സ്വന്തം പ്രകടനം എപ്പോഴും മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിക്കാറുണ്ട്. പുതിയ ഷോട്ടുകളും പരീക്ഷിക്കാന്‍ താന്‍ പരിശീലനം നടത്താറുണ്ടെന്നും ഓപ്പണര്‍ സൂചിപ്പിച്ചിരുന്നു.

മോശം പ്രകടനം
കഴിഞ്ഞ വര്‍ഷം ധവാനെ സംബന്ധിച്ച് ബാറ്റിങില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ചും ടി20യില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി. 12 ഇന്നിങ്‌സുകളില്‍ നിന്നും 272 റണ്‍സാണ് ധവാന് നേടാനായത്. 110.56 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
എന്നാല്‍ രാഹുല്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 142.40 സ്‌ട്രൈക്ക് റേറ്റോടെ 356 റണ്‍സ് താരം നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications