IPL 2020: അശ്വിന്റെ മങ്കാദിങ് ഇവിടെ നടക്കില്ല! മുന്നറിയിപ്പുമായി ഡല്‍ഹി കോച്ച് പോണ്ടിങ്
ഐപിഎല്ലില്‍ മങ്കാദ് ചെയ്ത് എതിര്‍ ടീം താരത്തെ പുറത്താക്കിയതിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കവെയാണ് ബൗളിങിനിടെ നോണ്‍ സ്‌ട്രൈക്കറായിരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് ഔട്ടാക്കിയത്. ഇത് കളിയുടെ ഗതി തന്നെ മാറ്റി മറിക്കുകയും രാജസ്ഥാന്റെ തോല്‍വിക്കു കാരണമാവുകയും ചെയ്തിരുന്നു. ബട്‌ലറെ മങ്കാദ് ചെയ്തതിന്റെ പേരില്‍ അശ്വിന് വലിയ വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളില്‍ നിന്നും ക്രിക്കറ്റ് പ്രേമികളില്‍ നിന്നുമെല്ലാം നേരിട്ടത്. എന്നാല്‍ തന്റെ നടപടിയെ അശ്വിന്‍ ന്യായീകരിച്ചിരുന്നു.
പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് അശ്വിന്‍ കളിക്കുക. താന്‍ കോച്ചായിരിക്കുന്നിടത്തോളം ഒരു ബാറ്റ്‌സ്മാനെയും മങ്കാദ് ചെയ്യാന്‍ അശ്വിനെ അനുവദിക്കില്ലെന്ന് ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കി.

ടീമുമായി സംസാരിച്ചു
അശ്വിന്‍ വളരെ മികച്ച ബൗളറാണ്. ഐപിഎല്ലില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മങ്കാദുമായി ബന്ധപ്പെട്ട് ഇത്തവണ അശ്വിനുമായി സംസാരിക്കുമെന്നും പോണ്ടിങ് അറിയിച്ചു.
കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി കളിക്കവെ അശ്വിന്‍ മങ്കാദ് ചെയ്തത് താന്‍ കണ്ടിരുന്നു. ഇത് സംഭവിച്ച ശേഷം ഡല്‍ഹി ടീമിലെ താരങ്ങളെ വിളിച്ച് സംസാരിച്ചിരുന്നു. അശ്വിന്‍ അത് ചെയ്‌തെന്നു തനിക്കറിയാം. ടൂര്‍ണമെന്റിലെ മറ്റു ചില താരങ്ങളും ഒരുപക്ഷെ ഇത് ആവര്‍ത്തിച്ചേക്കാം. എന്നാല്‍ ഡല്‍ഹി ടീമിലെ ആരും തന്നെ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും താരങ്ങളോട് നിര്‍ദേശിച്ചതായി പോണ്ടിങ് വിശദമാക്കി.

ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തത്
ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്ത പെരുമാറ്റമാണ് കഴിഞ്ഞ ഐപിഎല്ലില്‍ അശ്വിന്റെ ഭാഗത്തു നിന്നുണ്ടായ മങ്കാദ്. രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ അശ്വിന്‍ ആ തരത്തില്‍ പുറത്താക്കിയതിനോടു താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ഐപിഎല്ലില്‍ ഇതാവര്‍ത്തികരുതെന്ന് അശ്വിനോടു ആവശ്യപ്പെടും. അദ്ദേഹം ഇത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുമെന്ന് തന്നെയാണ് കരുതുന്നത്. താന്‍ നിയമവിധേയമായ കാര്യം തന്നെയാണ് അന്നു ചെയ്തതെന്ന് തന്നെയായിരിക്കും അശ്വിന്‍ പറയുക. എന്നാല്‍ ക്രിക്കറ്റിനു നിരക്കുന്ന കാര്യമാണ് അദ്ദേഹം ചെയ്തതെന്നു താന്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ ഡല്‍ഹിയില്‍ ഇതാവര്‍ത്തിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

പിഴ ചുമത്തണം
നോണ്‍ സ്‌ട്രൈക്കറെ മങ്കാദ് ചെയ്ത് ബൗളര്‍ ഔട്ടാക്കുന്നത് നിയമ വിധേയമാണെന്നത് തനിക്കറിയാം. പക്ഷെ അതിനോടു തനിക്കു യോജിപ്പില്ലെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. ബൗള്‍ ചെയ്യുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ക്രീസിന് പുറത്തേ്് ഇറങ്ങാന്‍ ശ്രമിച്ചാല്‍ ഈ ബാറ്റ്‌സ്മാന് പെനല്‍റ്റിയായി റണ്‍സ് ചുമത്തുന്നതാവും കൂടുതല്‍ ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്നിക്കിരീടം തേടിയാണ് ഡല്‍ഹി ടീം ഇത്തവണ ഐപിഎല്ലില്‍ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണില് അവര്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പ്ലേഓഫില്‍ തോറ്റ് പുറത്താവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications