ഈ ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍ രോഹിത്തിനു മാത്രം, കോലിക്ക് ഇല്ല!- ഏതൊക്കെയെന്നറിയാം
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ നായകസ്ഥാനം രോഹിത് ശര്‍മയ്ക്കു നല്‍കണമെന്ന അഭിപ്രായങ്ങള്‍ കുറച്ചു കാലമായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ അടക്കമുള്ള ടീമുകളെപ്പോലെ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെ ടെസ്റ്റ്, നിശ്ചിത ഓവര്‍ എന്നിവയില്‍ പരീക്ഷിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എന്നാല്‍ ബിസിസിഐ ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാറില്ല. വിരാട് കോലി തന്നെയാണ് എല്ലാ ഫോര്‍മാറ്റിലും ടീമിനെ നയിക്കാന്‍ ഏറ്റവും ബെസ്‌റ്റെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
കോലിയുടെ അഭാവത്തില്‍ നിശ്ചിത ഓവര്‍ ടീമുകളം നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് മിടുക്ക് തെളിയിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ അദ്ദേഹം ഇന്ത്യയെ ജേതാക്കളാക്കുകയും ചെയ്തിരുന്നു. രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിക്കാന്‍ ഇവ തന്നെ ധാരാളം. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനുള്ളതും എന്നാല്‍ കോലിക്കു ഇല്ലാത്തതുമായ ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ആദ്യ നാലു കളികളിലും ജയിച്ചു
ക്യാപ്റ്റന്നെ നിലയില്‍ ആദ്യത്തെ നാലു മല്‍സരങ്ങളിലും രോഹിത്തിനു ജയിക്കാനായിട്ടുണ്ട്. 2017ലായിരുന്നു അദ്ദേഹം ആദ്യമായി ടീമിനെ നയിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യക്കു ജയം സമ്മാനിച്ച രോഹിത് അടുത്ത കളിയില്‍ ദക്ഷിണാഫ്രിക്കയെയും ടീമിനു വിജയം നേടിക്കൊടുത്തു.
എന്നാല്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ കോലിക്കു പരാജയം നേരിട്ടിരുന്നു. 2017ല്‍ ഇംഗ്ലണ്ടിനെതിരായ ടി20യായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ആദ്യ മല്‍സരം.

ടി20 സെഞ്ച്വറിയടിച്ച ക്യാപ്റ്റന്‍
ടി20യില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയടിച്ച ക്യാപ്റ്റനാണ് രോഹിത്. എന്നാല്‍ കോലിക്കു ടി20യില്‍ ഇനിയും ഒരു സെഞ്ച്വറി തികയ്ക്കാനായിട്ടില്ല. ടി20യില്‍ ഇതിനകം നാലു സെഞ്ച്വറികള്‍ ഹിറ്റ്മാന്‍ നേടിക്കഴിഞ്ഞു. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്. ഈ നാലു സെഞ്ച്വറികളില്‍ രോഹിത് രണ്ടുമടിച്ചത് ടീമിനെ നയിച്ച മല്‍സരങ്ങളിലാണ്.
ശ്രീലങ്കയ്‌ക്കെതിരേ 118ഉം വെസ്റ്റ് ഇന്‍ഡീസിനെതിരേ 111ഉം റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് നേടിയത്. ഈ രണ്ടു കളികളിലും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ ടി20യില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സാണ്.

വിജയശരാശരി
ഏകദിനത്തില്‍ കോലിയേക്കാള്‍ മികച്ച വിജയശരാശരിയാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനുള്ളത്. 10 ഏകദിനങ്ങളിലാണ് രോഹിത് ഇന്ത്യയെ നയിച്ചത്. ഇവയില്‍ എട്ടിലും ടീം വിജയിക്കുകയും ചെയ്തു. രണ്ടെണ്ണത്തില്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്. 80 ശതമാനമാണ് ഹിറ്റ്മാന്റെ വിജയശരാശരി. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ ഒരു ഡബില്‍ സെഞ്ച്വറിയും രോഹിത് നേടിയിട്ടുണ്ട്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്.
എന്നാല്‍ കോലിയുടെ നമ്പര്‍ മോശമൊന്നുമല്ല. 95 ഏകദിനങ്ങളില്‍ 65 വിജങ്ങളാണ് അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ നേടിയത്. വിജശരാശരി 68..42 ആണ്. രോഹിത്തിനെ അപേക്ഷിച്ച് കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ രോഹിത് ടീമിനെ നയിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ കോലിയോളം മല്‍സരങ്ങളില്‍ ക്യാപ്റ്റനായാല്‍ വിജയശരാശരി കാത്തുസൂക്ഷിക്കുക കടുപ്പമാവും.

രണ്ടു കിരീടങ്ങള്‍
ക്യാപ്റ്റനെന്ന നിലയില്‍ കിരീടങ്ങള്‍ രണ്ടിലേറെ രാജ്യങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റുകളില്‍ കിരീടം നേടാനായിട്ടില്ലെന്നത് കോലിയുടെ വലിയ പോരായ്മയാണ്. 2017ലെ ചാംപ്യന്‍സ് ട്രോഫി, 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയുടെ ഫൈനലിലും 2019ലെ ഏകദിന ലോകപ്പിന്റെ സെമിയിലും കോലിക്കു പിഴച്ചിരുന്നു.
എന്നാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടു കിരീടങ്ങള്‍ ഇന്ത്യ നേടിയിട്ടുണ്ട്. 2018ലെ ഏഷ്യാ കപ്പും ഇതേ വര്‍ഷം തന്നെ നടന്ന നിദാഹാസ് ട്രോഫിയുമായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications