Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോക ടി20: ഓസീസിന് നാലാം ലോകക്കിരീടം; വീണ്ടും കലമുടച്ച് ഇംഗ്ലണ്ട്

ആന്റിഗ്വ: ഐസിസി വനിതാ ലോക ടി20യില്‍ ആസ്‌ത്രേലിയക്ക് നാലാം കിരീടം. കലാശപ്പോരില്‍ പ്രഥമ ടി20 ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയാണ് ഓസീസ് നാലാം തവണയും ലോകക്കിരീടത്തില്‍ മുത്തമിട്ടത്. ഓള്‍റൗണ്ട് മികവില്‍ എട്ട് വിക്കറ്റും 29 പന്തും ബാക്കിനില്‍ക്കേയാണ് കംഗാരുപ്പട വിജയക്കൊടി നാട്ടിയത്.

dsp

ഹാട്രിക്ക് കിരീടനേട്ടത്തിനു ശേഷം 2016ല്‍ നഷ്ടമായ ലോകക്കിരീടം വെസ്റ്റ് ഇന്‍ഡീസില്‍ ഓസീസിന്റെ പെണ്‍പുലികള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. എന്നാല്‍. ഓസീസിന്റെ മുന്നില്‍ ഇത്തവണയും കിരീടം അടിയറവ് വയ്ക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. 2012, 2014 ടി20 ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ട് ഓസീസിനോട് പരാജയം സമ്മതിച്ചിരുന്നു.

australia

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓസീസിന്റെ മികച്ച ബൗളിങിനു മുന്നില്‍ പതറുകയായിരുന്നു. 19.4 ഓവറില്‍ 105 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാനായത്. ഓപ്പണര്‍ ഡാനിയേല വയാറ്റ് (43), ഹെതര്‍ നൈറ്റ് (25) എന്നിവര്‍ക്കു മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കാണാനായത്. ഓസീസിനായി ആഷ്‌ലെ ഗാര്‍ഡ്‌നര്‍ മൂന്നും മേഗന്‍ സ്‌കെട്ട്, ജോര്‍ജിയ വറേഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി.

മറുപടിയില്‍ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ആഷ്‌ലെ ഗാര്‍ഡ്‌നര്‍ (33*), ക്യാപ്റ്റന്‍ മെഗ് ലാനിങ് (28*), അലീസ്സ ഹീലി (22), ബെത് മോണി (14) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്. മല്‍സരത്തില്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ആഷ്‌ലെ ഗാര്‍ഡ്‌നറെ കളിയിലെ താരമായും മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായ അലീസ്സ ഹീലിയെ പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.

Story first published: Sunday, November 25, 2018, 10:14 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+