Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL 2024: സിഎസ്‌കെയ്ക്ക് വനിതാ ടീം വേണ്ടേ? എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു? കാരണമിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ അഞ്ച് തവണയാണ് ഐപിഎല്ലില്‍ ചാമ്പ്യന്മാരായത്. കരുത്തരുടെ നിരയായ സിഎസ്‌കെയ്ക്ക് എല്ലാ കാലത്തും വലിയ ആരാധക പിന്തുണയും ലഭിച്ചിട്ടുണ്ട്. മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ടീമിനോട് വൈകാരികമായി ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ആരാധകര്‍ സിഎസ്‌കെയ്ക്കുണ്ട്. അതാണ് ടീമിന്റെ ശരിയായ ശക്തിയും.

ഐപിഎല്‍ പോലെ വനിതകള്‍ക്കായുള്ള വനിതാ പ്രീമിയര്‍ ലീഗ് കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. വാശിയേറിയ താരലേലം ഉള്‍പ്പെടെ വനിതാ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തുന്ന വലിയ ചുവടുവെപ്പായി വനിതാ പ്രീമിയര്‍ ലീഗ് മാറി. ഐപിഎല്ലിലെ മിക്ക പ്രമുഖരും വനിതാ പ്രീമിയര്‍ ലീഗിലും ടീമിനെ ഇറക്കി. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി ടീമുകളെല്ലാം വനിതാ പ്രീമിയര്‍ ലീഗിലും ടീമിനെ കളത്തിലിറക്കി.

എന്നാല്‍ വനിതാ പ്രീമിയര്‍ ലീഗ് രണ്ടാം സീസണിലേക്ക് കടന്നിട്ടും സിഎസ്‌കെ എന്തുകൊണ്ടാണ് ടീമിനെ കളത്തിലിറക്കാത്തത്?. ഇതിന്റ കാരണം സിഎസ്‌കെ വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും ബിസിനസ് പരമായ തീരുമാനം മാത്രമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. വനിതാ പ്രീമിയര്‍ ലീഗില്‍ ഇപ്പോഴേ പണം മുടക്കിയാല്‍ ലാഭത്തിലാവുമോയെന്ന ആശങ്കയുണ്ട്.

ഇക്കാരണത്താലാണ് ഐപിഎല്ലില്‍ സജീവമായിട്ടും സിഎസ്‌കെ വനിതാ പ്രീമിയര്‍ ലീഗില്‍ ടീമിനെ ഇറക്കാത്തത്. ഐപിഎല്‍ പോലെ വലിയൊരു വളര്‍ച്ച വനിതാ പ്രീമിയര്‍ ലീഗിനുണ്ടാവില്ല. ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായി വലിയ ലാഭത്തിലല്ല വനിതാ പ്രീമിയര്‍ ലീഗ്. ഈ കാരണത്താലാണ് സിഎസ്‌കെ ഇപ്പോള്‍ ടീമിനെ ഇറക്കാത്തത്.

CSK

എന്നാല്‍ അധികം വൈകാതെ വനിതാ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെ ടീമിനെ പ്രതീക്ഷിക്കാമെന്നും സിഎസ്‌കെ വൃത്തം സൂചന നല്‍കുന്നു. ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ വരുന്ന സീസണ്‍ മുന്നില്‍ക്കണ്ട് ശക്തമായ പടയൊരുക്കമാണ് നടത്തുന്നത്. ചില നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് ടീം തയ്യാറെടുക്കുകയാണ്. വരുന്ന സീസണിലും സിഎസ്‌കെയെ നയിക്കാന്‍ എംഎസ് ധോണിയുണ്ടാവും. എന്നാല്‍ ഭാവി നായകനെ കണ്ടെത്തുകയും ധോണിയുടെ ബാക്കപ്പിനെ വളര്‍ത്തുകയും ചെയ്യേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണ്ണായക കാര്യമാണ്.

അമ്പാട്ടി റായിഡു വിരമിച്ചതോടെ ഈ വിടവ് സിഎസ്‌കെ ടീമിലുണ്ടായിട്ടുണ്ട്. ആരാവും ഈ വിടവ് നികത്തുകയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ മിനി താരലേലത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് സിഎസ്‌കെ പദ്ധതിയിടുന്നത്. ചില സൂപ്പര്‍ താരങ്ങളെ സിഎസ്‌കെ നോട്ടമിട്ടേക്കും. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരില്‍ ആരാവും എത്തുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്.

സിഎസ്‌കെയ്ക്ക് മികച്ച ബൗളര്‍മാരേയും ലേലത്തില്‍ ആവശ്യമാണ്. ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാര്‍ സിഎസ്‌കെയ്‌ക്കൊപ്പം കരുത്തുപകര്‍ന്നുണ്ട്. എന്നാല്‍ ഇടക്കിടെ ദീപക് പരിക്കിന്റെ പിടിയിലാകുന്നു. അതുകൊണ്ടുതന്നെ മികച്ച പേസര്‍മാരെ ഒപ്പം കൂട്ടേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച ബെന്‍ സ്‌റ്റോക്‌സിനെ സിഎസ്‌കെയ്ക്ക് ഒഴിവാക്കേണ്ടി വന്നു.

അടുത്ത സീസണില്‍ കപ്പ് നേടാനായാല്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടുന്ന ടീമെന്ന റെക്കോഡിലേക്കെത്താന്‍ സിഎസ്‌കെയ്ക്കാവും. അടുത്ത സീസണ്‍ ധോണിയുടെ വിരമിക്കല്‍ സീസണായി മാറിയേക്കും. അതുകൊണ്ടുതന്നെ കിരീടത്തോടെ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, December 10, 2023, 7:50 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+