Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup: വിജയം തുടര്‍ന്ന് ഇന്ത്യ, മലേഷ്യയെ 30 റണ്‍സിന് തോല്‍പ്പിച്ചു, മേഘനക്ക് ഫിഫ്റ്റി

1

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. മഴ കളിച്ച മത്സരത്തില്‍ മലേഷ്യയെ 30 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മലേഷ്യ 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്ത് നില്‍ക്കവെ മഴയെത്തുകയായിരുന്നു. മഴമൂലം കളി തുടരാന്‍ സാധിക്കാതെ വന്നതോടെ ഡെക്ക് വര്‍ത്ത് നിയമപ്രകാരം 30 റണ്‍സിന് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.

ടോസ് നേടിയ മലേഷ്യ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. സ്മൃതി മന്ദാനക്ക് വിശ്രമം നല്‍കി ഇറങ്ങിയ ഇന്ത്യക്കായി സബിനേനി മേഘനയും ഷഫാലി വര്‍മയുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. സബിനേനി 53 പന്തില്‍ 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 69 റണ്‍സുമായി കസറിയപ്പോള്‍ ഷഫാലി 39 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 46 റണ്‍സാണ് നേടിയത്. മേഘന പുറത്തായി ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 13.5 ഓവറില്‍ 116 എന്ന മികച്ച നിലയിലായിരുന്നു.

1

റിച്ചാ ഘോഷ് (19 പന്തില്‍ 33*) അഞ്ച് ഫോറും 1 സിക്‌സുമടക്കം പുറത്താവാതെ നിന്നു. കിരണ്‍ പ്രഭു നവ്ഗിരെ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ രാധാ യാദവിനും (8) കാര്യമായൊന്നും ചെയ്യാനായില്ല. ദയാലന്‍ ഹേമലത (10*) പുറത്താവാതെ നിന്നു. മലേഷ്യക്കായി വില്‍ഫ്രഡ് ദുരൈസിങ്കം, നുര്‍ ഡാനിയ സ്യൂഹാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ്ങില്‍ പിന്നോട്ടിറങ്ങി യുവതാരങ്ങള്‍ക്ക് അവസരം നല്‍കി.

1

മറുപടിക്കിറങ്ങിയ മലേഷ്യക്ക് ക്യാപ്റ്റന്‍ ദുരൈസിങ്കത്തെ തുടക്കത്തിലേ നഷ്ടമായി. ദീപ്തി ശര്‍മ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. വാന്‍ ജൂലിയയെ (6 പന്തില്‍ 1) രാജേശ്വരി ഗെയ്ക്‌വാദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. മഴ പെയ്ത് കളി നിര്‍ത്തുമ്പോള്‍ മാസ് എല്ലിസ (14) എല്‍സ ഹണ്ടര്‍ (1) എന്നിവരാണ് മഴ പെയ്ത് കളി നിര്‍ത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. 7ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആറ് തവണ ഏഷ്യാ കപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീം ഇത്തവണ കപ്പ് ബംഗ്ലാദേശില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

Story first published: Monday, October 3, 2022, 17:28 [IST]
Other articles published on Oct 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+