ഇതെന്ത് റണ്ണൗട്ട്, നാണമുണ്ടോ ഹോപ്പ്? രൂക്ഷ വിമര്‍ശനം... മങ്കാദിങല്ല, അതുക്കുംമേലെ!!
ലഖ്‌നോ: കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും വെറ്ററന്‍ സ്പിന്നറുമായ ആര്‍ അശ്വിന്‍ നടത്തിയ മങ്കാദിങ് റണ്ണൗട്ട് വലിയ കോളിളക്കമാണ് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയത്. ബൗള്‍ ചെയ്യും മുമ്പ് നോണ്‍ സ്‌ട്രൈക്കറെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് അശ്വിന്‍ നേരിട്ടത്. ജെന്റില്‍മാന്‍ ഗെയിമായ ക്രിക്കറ്റിനെ നാണക്കേടുണ്ടാക്കുന്നതായിരുന്നു അശ്വിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മങ്കാദിങിനേക്കാള്‍ മോശമായ മറ്റൊരു റണ്ണൗട്ടിന് ലോകം സാക്ഷിയായിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്താനും തമ്മില്‍ ലഖ്‌നോവില്‍ നടന്ന ആദ്യ ഏകദിനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വില്ലനായി ഹോപ്പ്
വിവാദ റണ്ണൗട്ട് നടത്തിയ വിന്‍ഡീസിന്റെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഷെയ് ഹോപ്പാണ് ഇത്തവണ വില്ലനായി മാറിയത്. വിന്‍ഡീസ് ഏഴു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ ഹോപ്പ് നടത്തിയ റണ്ണൗട്ട് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിക്കഴിഞ്ഞു. ക്രിക്കറ്റിന്റെ സ്പിരിറ്റിനു യോജിക്കാത്ത പ്രവര്‍ത്തിയാണ് ഹോപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ഏവരും ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്.

വഴിത്തിരിവായ പുറത്താവല്‍
അഫ്ഗാന്‍ താരം ഇക്രാം അലിഖിലാണ് വിവാദപരമായ രീതിയില്‍ റണ്ണൗട്ടായി മടങ്ങിയത്. ഈ പുറത്താവല്‍ കളിയിലെ വഴിത്തിരിവാകുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ രണ്ടിന് 15 റണ്‍സെന്ന നിലയില്‍ പതറി. മൂന്നാം വിക്കറ്റില്‍ റഹ്മത്ത് ഷായും വിക്കറ്റ് കീപ്പര്‍ ഇക്രാമും ചേര്‍ന്ന് 111 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് ഇക്രം പുറത്തായത്.
സിംഗിള്‍ തികച്ച് ഫിഫ്റ്റി പൂര്‍ത്തിയാക്കിയ റഹ്മത്ത് ഷായെ അഭിനന്ദിക്കാനായി ക്രീസ് വിട്ട ഇക്രാമിനെ എവിന്‍ ലൂയിസിന്റെ ത്രോയില്‍ ഹോപ്പ് റണ്ണൗട്ടാക്കുകയായിരുന്നു. അഫ്ഗാന്‍ ഇതിനെതിരേ അപ്പീല്‍ പോയെങ്കിലും തേര്‍ഡ് അംപയറും അത് ഔട്ട് വിധിക്കുകയായിരുന്നു. സിംഗിള്‍ നേടി ഇക്രം ക്രീസ് വിടുമ്പോഴും പന്ത് പ്ലേയിലായിരുന്നുവെന്നതായിരുന്നു ഇതിനു കാരണം.

അമ്പരന്ന് ഇക്രാം
തേര്‍ഡ് അംപയറും താന്‍ ഔട്ടാണെന്നു വിധിച്ചതോടെ ഞെട്ടലോടെയാണ് ഇക്രാം ക്രീസ് വിട്ടത്. പന്ത് അപ്പോഴും പ്ലേയിലായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആംഗ്യം കാണിച്ചാണ് ഇക്രാം പവലിയനിലേക്കു മടങ്ങിയത്. ടീം സ്‌കോര്‍ 125ല്‍ വച്ചാണ് ഇക്രാം ഔട്ടാവുന്നത്. താരത്തിന്റെ മടക്കം അഫ്ഗാനെ വന്‍ തകര്‍ച്ചയിലേക്കു തള്ളിയിടുകയും ചെയ്തു. രണ്ടിന് 125 റണ്‍സെന്ന നിലയില്‍ നിന്നും 194ന് അഫ്ഗാന്‍ ഓള്‍ഔട്ടാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications