2020 ടി20 ലോകകപ്പ് ആര്‍ക്ക്? ലാറ പ്രവചിക്കുന്നു... ഇംഗ്ലണ്ടില്‍ കൈവിട്ടത് ഓസ്‌ട്രേലിയയില്‍ നേടുമോ?

കിങ്സ്റ്റണ്‍: ഈ വര്‍ഷം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാംപ്യന്‍ഷിപ്പാണ് ഐസിസിയുടെ ടി20 ലോകകപ്പ്. ഓസ്‌ട്രേലിയയില്‍ ഒക്ടോബറിലാണ് കുട്ടി ക്രിക്കറ്റിലെ വിശ്വവിജയികളെ കണ്ടെത്താനുള്ള പോരാട്ടം നടക്കുക.
ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കാണികളെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിലായിരുന്നു ഇംഗ്ലണ്ട് കന്നിക്കിരീടത്തില്‍ മുത്തമിട്ടത്.
ഇത്തവണ ഓസ്‌ട്രേലിയയിലും സമാനമായൊരു ടൂര്‍ണമെന്റാണ് ഏവരും പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ തിരഞ്ഞെടുത്തിരിക്കുയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ.

കിരീടം ഇന്ത്യക്ക്
ടി20 ലോകകപ്പില്‍ ഇന്ത്യയാണ് കിരീട ഫേവറിറ്റുകളെന്നാണ് ലാറയുടെ പ്രവചചനം. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ കിരീടം നേടിയ ശേഷം ഇന്ത്യക്കു ഈ ടൂര്‍ണമെന്റില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ ഓസ്‌ട്രേലിയയില്‍ ഈ കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് ലാറ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലായിരുന്നു ഇന്ത്യ. എന്നാല്‍ സെമി ഫൈനലില്‍ അപ്രതീക്ഷിത തോല്‍വിയോടെ ഇന്ത്യ പുറത്താവുകയായിരുന്നു.

ഏതു കിരീടവും നേടാം
വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിനു ഐസിസിയുടെ ഏതു കിരീടവും നേടാനുള്ള ശേഷിയുണ്ടെന്നു ലാറ അഭിപ്രായപ്പെട്ടു. കളിക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും ചാംപ്യന്‍മാരാവാന്‍ മികവുള്ള സംഘമാണ് ഇന്ത്യയുടേത്.
ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു നിര്‍ണായക ഘട്ടത്തില്‍ തങ്ങളെ കാത്തിരിക്കുന്നത് ഇന്ത്യയാണെന്ന് മറ്റു ടീമുകള്‍ക്കെല്ലാം അറിയാം. അത് ചിലപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലോ, സെമി ഫൈനലോ, ഫൈനലോ ആയിരിക്കാമെന്നും ലാറ വിശദമാക്കി.

സെമിയില്‍ പുറത്ത്
2016ല്‍ ഇന്ത്യയിലാണ് അവസാനത്തെ ടി20 ലോകകപ്പ് അരങ്ങേറിയത്. സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റ് കൂടി ആയതിനാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മോഹങ്ങള്‍ സെമി ഫൈനലില്‍ പൊലിയുകയായിരുന്നു. 192 റണ്‍സെന്ന വന്‍ സ്‌കോര്‍ പ്രതിരോധിക്കാനാവാതെ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.
ഇന്ത്യയും കടന്ന് മുന്നേറിയ വിന്‍ഡീസ് ഫൈനലില്‍ ഇംഗ്ലണ്ടിനെയും വീഴ്ത്തി ലോക കിരീടം കൈക്കലാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications