താന്‍ വിരമിച്ചോ, എപ്പോള്‍? വിരമിക്കല്‍ വാര്‍ത്ത തള്ളി ഗെയ്ല്‍!! അമ്പരന്ന് ക്രിക്കറ്റ് ലോകം
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഇന്ത്യക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ഏകദിന പരമ്പര ലോകം ഉറ്റുനോക്കുകയും ചെയ്തിരുന്നു. മൂന്നാം ഏകദിനത്തില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിച്ച അദ്ദേഹം 41 പന്തില്‍ 72 റണ്‍സെടുത്ത് പുറത്തായിരുന്നു.
ഇതോടെയാണ് ഗെയ്‌ലിന്റെ കരിയറിലെ അവസാന ഇന്നിങ്‌സ് ഇതു തന്നെയെന്നു ലോകം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് വിരമിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ്.
വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല
വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഗെയ്ല്‍ വിരമിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയത്. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നു അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. വിന്‍ഡീസ് ക്രിക്കറ്റില്‍ തുടര്‍ന്നമുണ്ടാവുമോയെന്ന ചോദ്യത്തിന് അതെയെന്നും പുതിയൊരു അറിയിപ്പ് വരുന്നതു വരെ തുടരുമെന്നും ഗെയ്ല്‍ വ്യക്തമാക്കി.

പ്രത്യേക ജഴ്‌സി
ഏകദിനത്തില്‍ 301ാം ഏകദിനത്തില്‍ കളിച്ച ഗെയ്ല്‍ ഇതേ നമ്പറോടു കൂടിയ ജഴ്‌സിയണിഞ്ഞാണ് മല്‍സരത്തില്‍ ഇറങ്ങിയത്. ഇന്നിങ്‌സിനു ശേഷം ഗെയ്‌ലിനെ ഇന്ത്യന്‍ താരങ്ങളെല്ലാം അഭിനന്ദിക്കുകയും ചെയ്തിരുന്നു. പുറത്തായി മടങ്ങുമ്പോള്‍ സ്റ്റേഡിയത്തിലെ കാണികള്‍ ആര്‍പ്പുവിളികളോടെയാണ് യാത്രയാക്കിയത്. ഗെയ്‌ലിന്റെ അവസാന ഇന്നിങ്‌സായിരുന്നു ഇതെന്ന സൂചനകളെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ മല്‍സരശേഷം ഇവയെല്ലാം നിഷേധിക്കുന്ന തരത്തിലാണ് വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഗെയ്ല്‍ തള്ളിയത്.

ഏകദിന ലോകകപ്പ്
ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുമെന്നായിരുന്നു ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിനിടെ അദ്ദേഹം ഈ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും കരിയറിലെ അവസാനത്തേതെന്നു ഗെയ്ല്‍ അറിയിക്കുകയും ചെയ്തു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ടീമില്‍ ഇടം ലഭിച്ചില്ല. ഇതോടെയാണ് ഏകദിന പരമ്പരയായിരിക്കും ഗെയ്‌ലിന്റെ അവസാനത്തേതെന്ന് ഉറപ്പായത്. പക്ഷെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ഏകദിനത്തില്‍ താന്‍ തുടര്‍ന്നുമുണ്ടാവുമെന്ന സൂചനയാണ് ഗെയ്ല്‍ നല്‍കിയത്.

ഇനിയുള്ള പരമ്പരകള്‍
ഇന്ത്യക്കെതിരായ പരമ്പരയ്ക്കു ശേഷം അഫ്ഗാനിസ്താനുമായി മൂന്നു ടി20കളും മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റും നവംബറില്‍ വിന്‍ഡീസ് കളിക്കുന്നുണ്ട്. അതിനു ശേഷം വിന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തും. ഡിസംബറിലാണ് വിന്‍ഡീസ് ഇന്ത്യയിലേക്കു വരുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20ുകളും വിന്‍ഡീസ് ഇന്ത്യക്കെതിരേ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications