ഏകദിനത്തില്‍ സച്ചിന്‍, ടി20യില്‍ ആരടിക്കും കന്നി ഡബിള്‍? അതും ഇന്ത്യന്‍ താരം- പ്രവചിച്ച് ബ്രാവോ

കിങ്സ്റ്റണ്‍: ഏകദിന ക്രിക്കറ്റില്‍ ഒരു താരം ഡബിള്‍ സെഞ്ച്വറി നേടുകയെന്നത് ഒരുകാലത്തു അപ്രാപ്യമെന്നായിരുന്നു ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാല്‍ ഇതു യാഥാര്‍ഥ്യമാക്കി കാണിച്ചുതന്നത് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. പിന്നീട് സച്ചിന്റെ വഴിയെ പലരും ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ അംഗങ്ങളായി.
ഇനി ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി പിറക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബൗളര്‍മാര്‍ക്കു പലപ്പോഴും വലിയ റോളില്ലാത്ത, ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടി20യില്‍ ഡബിള്‍ സെഞ്ച്വറി വൈകാതെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ടി20യില്‍ ഡബിളടിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനെ പ്രവചിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ.

ടി20യില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ സാധ്യതയുള്ള ഒരു ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ പേരാണ് ബ്രാവോ പ്രവചിച്ചത്. നിലവില്‍ ടി20യില്‍ ഹിറ്റ്മാന്റെ ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്.
2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ടി20 മല്‍സരത്തിലായിരുന്നു രോഹിത് തന്റെ ഉയര്‍ന്ന സകോര്‍ കുറിച്ചത്. അന്നു 43 പന്തിലായിരുന്നു അദ്ദേഹം 118 റണ്‍സ് അടിച്ചെടുത്തത്.
നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക ബാറ്റ്‌സ്മാനെന്ന ലോക റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. കൂടാതെ ഏകദിനത്തില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശിയും അദ്ദേഹം തന്നെ.

അന്താരാഷ്ട്ര ടി20യില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനു സ്വന്തമാണ്. 2018ല്‍ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന കളിയിലാണ് ഫിഞ്ച് റണ്‍മഴ പെയ്യിച്ചത്. അന്നു വെറും 76 പന്തില്‍ 172 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു.
ടി20യിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ അഫ്ഗാനിസ്താന്‍ താരം ഹസ്‌റത്തുള്ള സസായിയുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ താരം 62 പന്തില്‍ പുറത്താവാതെ 162 റണ്‍സ് അടിച്ചെടുത്തിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്റെ ക്യാപ്റ്റനും അടുത്ത കൂട്ടുകാരനുമായ എംഎസ് ധോണിയുമായി 100 മീറ്റര്‍ ഓട്ടമല്‍സരം നടത്തിയാല്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് ധോണി തന്നെ ഒന്നാമതെത്തുമെന്ന് ബ്രാവോ മറുപടി നല്‍കി. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ താരങ്ങളിലൊരാളാണ് ധോണി.
2018ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ ജയിച്ച ശേഷം ധോണിയും ബ്രാവോയും തമ്മില്‍ ഓട്ട മല്‍സരം നടത്തിയിരുന്നു. ധോണിയുടെ വെല്ലുവിളി ബ്രാവോ സ്വീകരിക്കുകയായിരുന്നു. അന്നു ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബ്രാവോയെ പിന്തള്ളി ധോണി ഒന്നാമനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications