Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാന്‍ഡിലെ ബെസ്റ്റ് ആരൊക്കെ? പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വെല്ലിങ്ടണ്‍: ന്യൂസിലാഡ് ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങള്‍ ആരൊക്കെയെന്നു പ്രഖ്യാപിച്ചു. ഏകദിനത്തില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണാണ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു അര്‍ഹനായത്. ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്‌സാണ് വനിതാ ക്രിക്കറ്റിലെ മികച്ച താരം. ദേശീയ ടീമിനു വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ മിന്നുന്ന പ്രകടനമാണ് വില്ല്യംസണിനെ വിജയിയാക്കിയത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ കിവീസിനെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 82 ശരാശരിയോടെ രണ്ടു സെഞ്ച്വറികളടക്കം 578 റണ്‍സെടുത്ത വില്ല്യംസണ്‍ ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

williamson

ഐസിസി ഏകദിന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനമാണ് കെയ്ന്‍ കാഴ്ചവച്ചതെന്നു ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് അഭിപ്രായപ്പെട്ടു. മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. കെയ്‌നിന് സ്വന്തമായൊരു ശൈലിയുണ്ട്. വളരെ ശാന്തനും പെരുമാറ്റത്തിലെ മാന്യതയും നേതൃഗുണവുമെല്ലാം ടീമിനു ഗുണം ചെയ്യുന്നതായി കോച്ച് ചൂണ്ടിക്കാട്ടി.

ന്യൂസിലാന്‍ഡിനു വേണ്ടി വര്‍ഷങ്ങളായി ലോകോത്തര പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് സൂസിയെന്നു വനിതാ ടീം കോച്ച് ബോബ് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ ഈ സമ്മറില്‍ ഒരേയൊരു പരമ്പരയില്‍ മാത്രമേ ബെയ്റ്റ്‌സ് കളിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. പരമ്പരയില്‍ 42 ശരാശരിയില്‍ 142 റണ്‍സാണ് താരം നേടിയത്.

taylor

ടി20 ക്രിക്കറ്റിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് പുരുഷ ക്രിക്കറ്റില്‍ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലറും വനിതകളില്‍ സോഫി ഡെവിനുമാണ്. ടി20യില്‍ 130 സ്‌ട്രൈക്ക് റേറ്റോടെ 330 റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. ടി20 ക്രിക്കറ്റില്‍ റോസ്സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പത്തിന് വലിയ വിലയുണ്ടെന്നു സ്റ്റെഡ് പറഞ്ഞു. ലോകത്തിന്റെ ഏതു ഭാഗത്തും, ഏതു വേദിയിലും ബാറ്റിങ് സാഹചര്യങ്ങളുമായി വളരെ വേഗത്തില്‍ പൊരുതപ്പെടാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്നും സ്‌റ്റെഡ് കൂട്ടിച്ചേര്‍ത്തു.

വനിതകളുടെ ടി20യില്‍ മികച്ച താരമാവാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടത് ഡെവിന് തന്നെയായിരുന്നു. കരിയറിലെ ആദ്യ ടി20 സെഞ്ച്വറി നേടിയ ഡെവിന്‍ തുടര്‍ച്ചയായി ആറു ടി20കളില്‍ ഫിഫ്റ്റി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡും കുറിച്ചിരുന്നു. 71 ശരാശരിയില്‍ 132 സ്‌ട്രൈക്ക് റേറ്റോടെ 429 റണ്‍സാണ് ഡെവിന്‍ കഴിഞ്ഞ സീസണില്‍ നേടിയത്. കൊവിഡ്-19 മഹാമാരിയെ തുടര്‍ന്നു ഇത്തവണ ആദ്യമായി ഓണ്‍ലൈന്‍ വഴിയാണ് അവാര്‍ഡ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

Story first published: Thursday, April 30, 2020, 15:27 [IST]
Other articles published on Apr 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+