വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും വില്ല്യംസണും സൂക്ഷിച്ചോ... കടത്തിവെട്ടും, ബാബറിന്റെ മുന്നറിയിപ്പ്

പാക് ടീമിന്റെ പുതിയ ടി20 നായകനാണ് ബാബര്‍

കറാച്ചി: പാകിസ്താന്‍ ടി20 ടീമിന്റെ പുതിയ നായകന്‍ ബാബര്‍ ആസം ക്യാപ്റ്റനെന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ ബാബര്‍ ക്യാപ്റ്റന്റെ കുപ്പായത്തിലും മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ക്യാപ്റ്റനായപ്പോള്‍ ഒരു സമ്മര്‍ദ്ദവും തന്നെ കീഴടക്കിയിട്ടില്ലെന്നും ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ തയ്യാറാണെന്നും ബാബര്‍ വ്യക്തമാക്കി. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ പാകിസ്താന്‍ സമ്പൂര്‍ണ പരാജയമേറ്റു വാങ്ങിയതോടെയാണ് സര്‍ഫ്രാസ് അഹമ്മദിനെ നീക്കി ബാബറിനെ നായകനാക്കിയത്.

babar

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരായ ഇന്ത്യയുടെ വിരാട് കോലിയെയും ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണിനെയും മറികടക്കാനാണ് തന്റെ ശ്രമമെന്നു ബാബര്‍ വ്യക്തമാക്കി. ലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളിലെ പ്രകടനത്തിന്റെ പേരിലാണ് പലരും വിലയിരുത്തുന്നത്. കാരണം ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു താന്‍. ക്രിക്കറ്റില്‍ അങ്ങനെയാണ് ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മോശം പരമ്പര തന്നെയായിരുന്നു ലങ്കയ്‌ക്കെതിരേയുള്ളതെന്നു സമ്മതിക്കുന്നതായും ബാബര്‍ പറഞ്ഞു.

ബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നു? പോവുന്നത് ആര്‍സിബിയിലേക്ക്!! സത്യമെന്ത്? പ്രതികരിച്ച് മുംബൈബുംറ മുംബൈ ഇന്ത്യന്‍സ് വിടുന്നു? പോവുന്നത് ആര്‍സിബിയിലേക്ക്!! സത്യമെന്ത്? പ്രതികരിച്ച് മുംബൈ

പാകിസ്താന് വേണ്ടി കളിക്കുന്ന ഓരോ മല്‍സരത്തിലും കഴിവിന്റെ 120 ശതമാനം നല്‍കാന്‍ ശ്രമിക്കാറുണ്ട്. ക്യാപ്റ്റന്റെ കൂടി അധിക ചുമതലയുള്ളത് ഏതെങ്കിലും തരത്തില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കുമെന്നു കരുതുന്നില്ല. ഇതു വരെ കളിച്ചിരുന്ന അതേ ശൈലിയില്‍ തന്നെ കളിക്കാന്‍ ശ്രമിക്കും. തീര്‍ച്ചയായും മികച്ച പ്രകടനങ്ങള്‍ ഇനിയുമുണ്ടാവുമെന്നും ബാബര്‍ വിശദമാക്കി.

Story first published: Saturday, October 26, 2019, 14:52 [IST]
Other articles published on Oct 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X