ഐപിഎല്ലില്‍ ഇനിയെത്ര പേരെ മങ്കാദ് ചെയ്യും? അശ്വിന്റെ മാസ് മറുപടി... ഇവര്‍ സൂക്ഷിക്കുക

ദില്ലി: കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ എതിര്‍ ടീം ബാറ്റ്‌സ്മാനെ മങ്കാദ് ചെയ്ത് ഔട്ടാക്കിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കുന്നതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് പുറത്താക്കിയത്. ബൗള്‍ ചെയ്യുന്നതിനു മുമ്പ് ക്രീസിനു പുറത്തക്ക് ഇറങ്ങിനിന്ന നോണ്‍ സ്‌ട്രൈക്കര്‍ ബട്‌ലറെ അശ്വിന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.
ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളാണ് താരത്തിനു നേരെ ഉയര്‍ന്നത്. ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത നടപടിയാണ് അശ്വിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പലരും തുറന്നടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മങ്കാദിങിനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരം കൂടിയായ അശ്വിന്‍.

ആരാധകന്റെ ചോദ്യം
ട്വിറ്ററിലൂടെയാണ് അശ്വിനോട് ഒരു ആരാധകന്‍ മങ്കാദിങിനെക്കുറിച്ച് ചോദിച്ചത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഏതൊക്കെ ബാറ്റ്‌സ്മാന്‍മാരെ ആയിരിക്കും നിങ്ങള്‍ മങ്കാദ് ചെയ്യുകയെന്നായിരുന്നു ആരാധകന്റെ ചോദ്യം.
ട്വിറ്ററില്‍ തന്നോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ അശ്വിന്‍ ആരാധകര്‍ക്കു അവസരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഒരു ആരാധകന്‍ അദ്ദേഹത്തെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ മങ്കാദിങിനെക്കുറിച്ചു ചോദിച്ചത്.

ആരായാലും പുറത്താക്കും
ആരാധകന്റെ ചോദ്യത്തിന് നല്ല കിടിലന്‍ മറുപടി തന്നെയാണ് അശ്വിന്‍ നല്‍കിയത്. ക്രീസിനു പുറത്തേക്കിറങ്ങി കളിക്കുന്ന ആരെയും മങ്കാദ് ചെയ്ത് താന്‍ ഔട്ടാക്കുമെന്നായിരുന്നു അശ്വിന്റെ മറുപടി.
കഴിഞ്ഞ സീസണിലേതു പോലൊരു അവസരം ലഭിച്ചാല്‍ ഇനിയും മങ്കാദിലൂടെ എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ തനിക്കു മടിയില്ലെന്നു തന്നെയാണ് അശ്വിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

നേരത്തേ ന്യായീകരിച്ചു
കഴിഞ്ഞ ഐപിഎല്ലിലെ മങ്കാദിങ് റണ്ണൗട്ടിന്റെ പേരില്‍ വിദേശ താരങ്ങള്‍ മാത്രമല്ല ഇന്ത്യയുടെ ചില മുന്‍ കളിക്കാരും അശ്വിനെ വിമര്‍ശിച്ചിരുന്നു. പക്ഷെ അശ്വിന്‍ ഇതു കൊണ്ടൊന്നും കുലുങ്ങിയില്ല. സ്വന്തം നടപടി ന്യായീകരിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്.
ക്രീസിന് പുറത്തേക്കിറങ്ങി നില്‍ക്കുന്ന ഏതു ബാറ്റ്‌സ്മാനെയും റണ്ണൗട്ടാന്‍ ഐസിസി നിയമം അനുവദിക്കുന്നുണ്ടെന്നും ബട്‌ലറെ മങ്കാദ് ചെയ്തതില്‍ തനിക്കു കുറ്റബോധമില്ലെന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications