ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുംബൈ ഇന്ത്യൻസ് നിരയിൽ വലിയ അഴിച്ചുപണികൾ. വെടിക്കെട്ട് താരം വിൽ ജാക്‌സ് മുംബൈ ടീമിനൊപ്പം ചേർന്നതായും ചെന്നൈക്കെതിരെ താരം ആദ്യ ഇലവനിൽ കളിക്കുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഷെർഫെയ്ൻ റുഥർഫോർഡിന് പകരക്കാരനായാകും വിൽ ജാക്‌സ് ടീമിലെത്തുക. ജാക്‌സിന്റെ വരവ് മുംബൈയുടെ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
IPL 2026: അമ്പമ്പോ ഇത്രയും അബദ്ധങ്ങളോ? അക്ഷറിന്റെ ക്യാപ്റ്റന്‍സി മഹാമോശം!! പിഴവുകളിങ്ങനെ
അതേസമയം, മുംബൈ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വാർത്തയും പുറത്തുവരുന്നുണ്ട്. മുൻ നായകൻ രോഹിത് ശർമ്മ പൂർണ്ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രോഹിത് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, താരം പൂർണ്ണ ഫിറ്റല്ല എന്നത് മുംബൈ ക്യാമ്പിന് ചെറിയൊരു തിരിച്ചടിയാണ്. എന്നാൽ ബൗളിംഗിൽ മാറ്റങ്ങൾ വരുത്താൻ മുംബൈ തയ്യാറല്ല. ഗുജറാത്തിനെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച അശ്വനി കുമാറും ജസ്പ്രിത് ബുംറയും നയിക്കുന്ന അതേ ബൗളിംഗ് നിരയെ തന്നെയാകും ചെന്നൈക്കെതിരെയും മുംബൈ അണിനിരത്തുക. മുംബൈ നിരയിലെ രണ്ട് സ്പിന്നേഴ്സായ മിച്ചൽ സാന്റ്നറും അള്ളാ ഗസൻഫറും ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കും. വലിയ മാറ്റങ്ങളൊന്നുമില്ലാതെ വിജയ ഫോർമുലയിൽ സ്റ്റിക്ക് ഓൺ ചെയ്യാൻ മുംബൈ ശ്രമിക്കുമ്പോൾ വലിയൊരു മാറ്റത്തിനായിരിക്കും ചെന്നൈ നിര ഉറ്റുനോക്കുന്നത്.

അതേസമയം, പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ വിട്ടുനിന്ന ധോണി പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും വിക്കറ്റ് കീപ്പറായി തന്നെ അദ്ദേഹം മൈതാനത്തിറങ്ങുമെന്നും ആർ. അശ്വിൻ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
"സഞ്ജു ഫീൽഡ് ചെയ്യും, ധോണി കീപ്പ് ചെയ്യും"
ധോണിയുടെ മടങ്ങിവരവോടെ ചെന്നൈയുടെ ഫീൽഡിംഗ് വിന്യാസത്തിലും മാറ്റമുണ്ടാകുമെന്ന് അശ്വിൻ പറഞ്ഞു. "എം.എസ്. ധോണി ഇപ്പോൾ 100 ശതമാനം ഫിറ്റാണ്. മുംബൈയ്ക്കെതിരായ മത്സരത്തിൽ അദ്ദേഹം ഉറപ്പായും കളിക്കും. ധോണി തന്നെയായിരിക്കും വിക്കറ്റ് കീപ്പിംഗ് ചുമതല വഹിക്കുക. സഞ്ജു സാംസൺ ഫീൽഡിംഗിലേക്ക് മാറും. എന്റെ കരിയറിൽ ഒരിക്കൽ പോലും ധോണി നെറ്റ്സിൽ കീപ്പിങ് പ്രാക്ടീസ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ, ഇന്നലെ അതും സംഭവിച്ചിരിക്കുന്നു. ധോണി എന്തുതന്നെയാണെങ്കിലും നാളെ മുംബൈയ്ക്കെതിരെ കളത്തിലിറങ്ങിയിരിക്കും." അശ്വിൻ വ്യക്തമാക്കി. ധോണിയുടെ സാന്നിധ്യം ഡ്രസിംഗ് റൂമിലും മൈതാനത്തും ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
IPL 2026: എന്റെ ജീവിതത്തിൽ ധോണിയെ ഇതുപോലെ കണ്ടിട്ടില്ല! മുംബൈക്കെതിരെ തല കളി മാറ്റുമെന്ന് അശ്വിൻ
ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരമായ 'എൽ ക്ലാസിക്കോ' പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലാണ്. എം.എസ്. ധോണി പൂർണ്ണ കായികക്ഷമതയോടെ വിക്കറ്റിന് പിന്നിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത ചെന്നൈ ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുമ്പോൾ, ഗുജറാത്തിനെതിരെ കന്നി സെഞ്ചുറി നേടിയ തിലക് വർമ്മയുടെയും ഫോമിലാണ് മുംബൈയുടെ പ്രതീക്ഷകൾ.