ടി20 ലോകകപ്പ്: ഇന്ത്യയെ കപ്പടിപ്പിക്കാന്‍ തനിക്കാവും!! കാരണങ്ങള്‍ അവ തന്നെ- ശര്‍ദ്ദുല്‍ താക്കൂര്‍
മുംബൈ: ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ കാത്തിരിക്കുന്നത്. പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍മാരായ ഇന്ത്യക്കു പിന്നീട് ഈ ഭാഗ്യമുണ്ടായിട്ടില്ല. ഇത്തവണ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ രണ്ടാം ലോകകപ്പുയര്‍ത്തുന്നത് സ്വപ്‌നം കാണുകയാണ് ആരാധകര്‍.
ഇന്ത്യക്കു ലോകകപ്പ് നേടിത്തരാന്‍ തനിക്കു കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിശ്ചിത ഓവര്‍ ടീമില്‍ അംഗമായ പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍. ന്യൂസിലാന്‍ഡിനെതിരേയുള്ള കഴിഞ്ഞ ടി20, ഏകദിന പരമ്പരകളില്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ താക്കൂറിനു കഴിഞ്ഞിരുന്നു.

ഭേദപ്പെട്ട പ്രകടനം
ന്യൂസിലാന്‍ഡിനെതിരേയുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ താക്കൂര്‍ എട്ടു വിക്കറ്റുകളുമായി തിളങ്ങിയിരുന്നു. പരമ്പരയിലെ നാലാം മല്‍സരത്തിലെ അവസാന ഓവറില്‍ ആറു റണ്‍സ് പ്രതിരോധിക്കാന്‍ താരത്തിനായിരുന്നു. ഈ മല്‍സരം ടൈയില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയവും സ്വന്തമാക്കിയിരുന്നു.
തനിക്കു ബാറ്റിങും വഴങ്ങുമെന്ന് അവസാന ഓവറുകളിലെ ചില വെടിക്കെട്ട് പ്രകടനത്തിലൂടെ താക്കൂര്‍ തെളിയിച്ചിരുന്നു.

ലോകകപ്പ് ലക്ഷ്യം
സമീപകാലത്തെ പ്രകടനങ്ങള്‍ തന്റെ ആത്മവിശ്വാസമുയര്‍ത്തിയതായും ലോകകപ്പ് തന്നെയാണ് ലക്ഷ്യമിടുന്നതെന്നും ന്യൂസിലാന്‍ഡ് പര്യടനത്തിനു ശേഷം തിരിച്ചെത്തിയ താക്കൂര്‍ വ്യക്തമാക്കി. രണ്ടു കാര്യങ്ങളാണ് തന്റെ മികവായായി താരം ചൂണ്ടിക്കാണിക്കുന്നത്. ഗെയിമില്‍ പോസിറ്റിവിറ്റി കൊണ്ടുവരുന്നതിനൊപ്പം ആത്മവിശ്വാസവും ഇന്ത്യയെ ലോക ചാംപ്യന്മാരാക്കാന്‍ തന്നെ സഹായിക്കുമെന്ന് താക്കൂര്‍ വ്യക്തമാക്കി. കളിയെ വളരെ പാഷനോടെയാണ് കാണുന്നത്. ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ തനിക്കാവുമെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നു
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് താക്കൂര്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ അത് ലോകകപ്പില്‍ തന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.
ഐപിഎല്‍ വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ അത് മുന്നോട്ടുള്ള തന്റെ പ്രയാണത്തെ സഹായിക്കും. ഐപിഎല്ലിനു ശേഷം ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പര വരാനിരിക്കുന്നുണ്ട്. പിന്നീട് സിംബാബ്‌വെയ്‌ക്കെതിരേയും ഇന്ത്യ കളിക്കും. ടി20 ലോകകപ്പിനു മുമ്പ് ഏഷ്യാ കപ്പും ഇന്ത്യക്കു മുന്നിലുണ്ടെന്നു താക്കൂര്‍ പറഞ്ഞു.

ബാറ്റിങ് മിടുക്ക്
സ്വന്തം ബാറ്റിങ് കഴിവിന്റെ കാര്യത്തില്‍ തനിക്കു ആത്മവിശ്വാസമുണ്ടെന്നു താക്കൂര്‍ വ്യക്തമാക്കി. മോശമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും ടീമിന് വിലപ്പെട്ട സംഭാവന നല്‍കാന്‍ സാധിക്കുമെന്നും എല്ലായ്‌പ്പോഴും വിശ്വസിച്ചിട്ടുണ്ട്. ഇത് സ്‌കൂള്‍, കോളേജ്, ആഭ്യന്തര ടീം എന്നിവര്‍ക്കു വേണ്ടി കളിച്ചപ്പോഴെല്ലാം ഇതേ ചിന്താഗതിയാണുണ്ടായിരുന്നത്. 7/8/9 തുടങ്ങി ഏതു പൊസിഷനില്‍ ബാറ്റിങിന് ഇറങ്ങിയാലും സാഹചര്യം നോക്കിയാണ് കളിക്കാറുള്ളതെന്നും താക്കൂര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications