Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സ്‌റ്റോക്‌സ് എവിടെ, ഈ സീസണില്‍ കളിക്കുമോ? ഒരുപിടിയുമില്ലെന്ന് രാജസ്ഥാന്‍

ഐപിഎല്ലിന്റെ ഈ സീസണില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് കളിക്കുമോ? ഉണ്ടെങ്കില്‍ എപ്പോള്‍ ടീമിനൊപ്പം ചേരും? തുടങ്ങി ഒരുപാട് ചോദ്യങ്ങളാണ് ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതേ ചോദ്യങ്ങള്‍ തന്നെയാണ് താരത്തിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിനുമുള്ളത്. സ്‌റ്റോക്‌സിന്റെ പങ്കാളിത്തം സംബന്ധിച്ച് മറ്റുള്ളവര്‍ക്കുള്ള സംശയം തന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്നും ഫ്രാഞ്ചൈസി അറിയിച്ചു

1

കഴിഞ്ഞ മാസം നടന്ന പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്റ്റോക്‌സ് പിന്മാറുകയും തുടര്‍ന്നു ജന്‍മദേശമായ ന്യൂസിലാന്‍ഡിലേക്കു പറക്കുകയും ചെയ്തത്. പിതാവിന് മസ്തിഷ്‌കാര്‍ബുദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു താരം നാട്ടിലുള്ള കുടുംബത്തിനൊപ്പം ചേര്‍ന്നത്. എന്നാല്‍ ഇപ്പോഴും കുടുംബത്തിനൊപ്പം തന്നെയുള്ള സ്റ്റോക്‌സിനെക്കുറിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നുമില്ല. ഐപിഎല്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെങ്കിലും തന്റെ പങ്കാളിത്തം സംബന്ധിച്ച് രാജസ്ഥാന്‍ ടീമിനെയും അദേഹം ഒന്നുമറിയിച്ചിട്ടില്ല.

സ്റ്റോക്‌സിന്റെ കാര്യത്തില്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും ക്ലുവൊന്നും ലഭിച്ചിട്ടില്ല. അച്ഛനോടൊപ്പം ന്യൂസിലാന്‍ഡിലാണ് താരമുള്ളത് എന്നു മാത്രമേ ഞങ്ങള്‍ക്കും അറിയുകയുള്ളൂ. അവിടുത്തെ 14 ദിവസത്തെ ക്വാറന്റീനില്‍ ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടും. അതിനു ശേഷം അദ്ദേഹം അച്ഛനെ നേരില്‍ കണ്ടിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്നും റോയല്‍സ് ടീമുമായി ബന്ധപ്പെട്ട വ്യക്തി പ്രതികരിച്ചു. സ്റ്റോക്‌സുമായി ഇനിയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഐപിഎല്‍ പങ്കാളിത്തത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ അസുഖം മാനസികമായി തന്നെ തളര്‍ത്തിയതായും ക്രിക്കറ്റില്‍ ഒരു ബ്രേക്കെടുക്കാന്‍ ആലോചിക്കുന്നതായും അടുത്തിടെ സ്‌റ്റോക്‌സ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അച്ഛന് അസുഖമാണെന്ന് അറിഞ്ഞ ശേഷം ഒരാഴ്ചയോളം തനിക്കു ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത മാനസിക പ്രശ്‌നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതിനാലാണ് പാകിസ്താനെതിരായ പരമ്പരയില്‍ നിന്നും പിന്‍മാറിയതെന്നും സ്റ്റോക്‌സ് പറഞ്ഞിരുന്നു.

12.5 കോടി രൂപയ്ക്കാണ് സ്‌റ്റോക്‌സ് രാജസ്ഥാന്‍ ടീമിലെത്തിയത്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ഐപിഎല്ലില്‍ നിന്നു പിന്‍മാറുകയാണെങ്കില്‍ അതു രാജസ്ഥാനു കനത്ത ആഘാതമാവും. കാരണം സ്റ്റോക്‌സിന്റെ അഭാവം നികത്താന്‍ കഴിയുന്ന ഒരാള്‍ പോലും രാജസ്ഥാന്‍ ടീമില്‍ ഇല്ല. ഐപിഎല്‍ കരിയറില്‍ 34 മല്‍സരങ്ങളില്‍ നിന്നും 635 റണ്‍സെടുത്ത സ്റ്റോക്‌സ് 26 വിക്കറ്റുകളാണ് നേടിയത്. പുറത്താവാതെ നേടിയ 103 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Monday, September 7, 2020, 17:28 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+