Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുബെയുടെ നാളുകള്‍ എണ്ണപ്പെട്ടു... തിരിച്ചുപിടിക്കാന്‍ ഹാര്‍ദിക്, മടങ്ങിവരവ് അവര്‍ക്കെതിരേ

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്രിക്കറ്റിലേക്കു ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. പുറംഭാഗത്തെ വേദന തുടര്‍ച്ചയായി അലട്ടിയതു കാരണം ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് പാണ്ഡ്യ. നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിലാണ് താരത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. പിന്നീട് ബംഗ്ലാദേശിനെതിരായ പരമ്പര നഷ്ടമായ പാണ്ഡ്യ ഇപ്പോള്‍ വിന്‍ഡീസിനെതിരേയുള്ള പരമ്പരയിലും ടീമില്‍ ഇല്ല. പാണ്ഡ്യയുടെ റോളില്‍ മുംബൈയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ് ഇന്ത്യ ടി20യില്‍ പരീക്ഷിക്കുന്നത്.

pand

ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ചും പരിക്കിനെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് പാണ്ഡ്യ. പുറംഭാഗത്തെ വേദന മാറ്റിയെടുക്കാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പകരം പല ചികില്‍സയും നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ശസ്ത്രിക്രിയ നടത്താന്‍ നിര്‍ബന്ധിതനായതെന്നു താരം പറഞ്ഞു. ഇപ്പോള്‍ ശസ്ത്രക്രിയക്കു ശേഷം നല്ല വ്യത്യാസം തോന്നുന്നുണ്ട്. പരിക്ക് ഒരിക്കലും നമ്മുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. കായിക താരത്തിന്റെ കരിയറില്‍ തീര്‍ച്ചയായും പരിക്കുമുണ്ടാവും. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. ശക്തമായ തിരിച്ചുവരവ് തന്നെ ലക്ഷ്യമിടുന്നതായും പാണ്ഡ്യ വ്യക്തമാക്കി.

ഉചിതമായ സമയത്തു തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. ചുരുങ്ങിയത് നാലു മാസമെങ്കിലും വിശ്രമിച്ചാലും 2020ലെ ന്യൂസിലാന്‍ഡ് പര്യടനത്തിനു മുമ്പോ, അതിനിടെയോ ടീമില്‍ തിരിച്ചെത്താന്‍ സാധിക്കും. കുറച്ച് അന്താരാഷ്ട്ര മല്‍സരങ്ങലിലും ഐപിഎല്ലിലും കളിച്ച് അതിനു ശേഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും കളിക്കാനാണ് ശ്രമമെന്നും പാണ്ഡ്യ വിശദമാക്കി.

Story first published: Tuesday, December 10, 2019, 14:54 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+