അടുത്ത ടെസ്റ്റ് പരമ്പരയില്‍ അവന്‍ ഇന്ത്യന്‍ ടീമിലുറപ്പ്! ഇല്ലെങ്കില്‍ അതാവും സര്‍പ്രൈസ്

ഇന്ത്യന്‍ ടീമിന്റെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ യുവ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ ഉറപ്പായും ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സുനില്‍ ഗവാസ്‌കര്‍. സമാപിച്ച രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി സര്‍ഫറാസ് റണ്‍വേട്ട നടത്തിയിരുന്നു. അതുകൊണ്ടു തന്നെ 24കാരനായ താരം ദേശീയ ടീമിലും സ്ഥാനം തീര്‍ച്ചയായും അര്‍ഹിക്കുന്നതായി ഗവാസ്‌കര്‍ നിരീക്ഷിച്ചു.
വിരാട് കോലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരെല്ലാ 30കളുടെ പകുതിയില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കു പുതിയ തലമുറയെ ഇന്ത്യ വാര്‍ത്തെടുക്കേണ്ടത് പ്രധാനമാണ്. സര്‍ഫറാസിനെപ്പോലെ പല യുവതാരങ്ങളും ദേശീയ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്.

സെഞ്ച്വറികള്‍ അടിച്ചുകൂട്ടി സര്‍ഫറാസിന്റെ കുതിപ്പ് അവനെ ദേശീയ ടീമിലേക്കുള്ള സ്ഥാനത്തു എത്തിച്ചിരിക്കുകയാണ്. അജിങ്ക്യ രഹാനെ ടീമില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ചേതേശ്വര്‍ പുജാരയ്ക്കു ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ അവസാനമായി ഒരു അവസരം കൂടി ലഭിക്കാന്‍ പോവുകയാണ്. ഇതു തീര്‍ച്ചയായും സര്‍ഫറാസിനു ടീമിലേക്കുള്ള വാതില്‍ തുറക്കാന്‍ ഇടയുണ്ട്.
സെലക്ഷന്‍ കമ്മിറ്റിയുടെ വാതില്‍ അവന്‍ തകര്‍ത്തുകഴിഞ്ഞു. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരയില്‍ സര്‍ഫറാസ് ഉള്‍പ്പെട്ടില്ലെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ സര്‍പ്രൈസെന്നും സുനില്‍ ഗവാസ്‌കര്‍ മിഡ് ഡേയിലെ കോളത്തില്‍ കുറിച്ചു.

ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ഏക ടെസ്റ്റിനു ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര നാട്ടില്‍ ഓസ്‌ട്രേലിയയുമായിട്ടാണ്. ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് ഓസീസ് ടീം ഇന്ത്യയിലേക്കു വരുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുക.
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

സര്‍ഫറാസ് ഖാന്‍ മാത്രല്ല ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേറെയും ചില കളിക്കാരുണ്ട്. രജത് പാട്ടിധാര്‍ വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവനെ സംബന്ധിച്ച് ബ്രേക്ക്ത്രൂ സീസണ്‍ തന്നെയായിരിക്കും ഇത്. ഇത്രയും പ്രതിഭാലികളെ ലഭിച്ചതില്‍ ഇന്ത്യ അനുഗ്രഹീതരാണ്. ഇത് സീനിയര്‍ താരങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തിരിക്കുകയാണ്. ഇവിടെ അലംഭാവത്തിനു ഇടമില്ലെന്നു ഇതു ഉറപ്പ് വരുത്തുന്നതായും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

രഞ്ജി ട്രോഫിയില്‍ മുംബൈയെ റണ്ണറപ്പാക്കുന്നതില്‍ സര്‍ഫറാസ് ഖാന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ആറു മല്‍സരങ്ങൡലെ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നായി സര്‍ഫറാസ് വാരിക്കൂട്ടിയത് 982 റണ്‍സായിരുന്നു. 122.75 എന്ന അവിശ്വസനീയ ശരാശരിയിലായിരുന്നു ഇത്. നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 275 റണ്‍സായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications