Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാളിനെ ടി20യില്‍ ഒതുക്കുന്നതാര്? ഫ്‌ളോപ്പായ ഗില്‍ ടീമിലേക്ക്!! ഇതു അനീതി, വിമര്‍ശനം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഭാവി ടി20 പരമ്പരകളിലും യുവതാരം യശസ്വി ജയ്‌സ്വാള്‍ അവസരം പ്രതീക്ഷിക്കേണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകര്‍ വലിയ രോഷത്തിലും നിരാശയിലുമാണ്. അടുത്ത വര്‍ഷത്തെ ഐസിസി ടി29 ലോകകപ്പിലും അദ്ദേഹം ഇന്ത്യന്‍ പ്ലാനുകളുടെ ഭാഗമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. മാത്രല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുകല്‍ ശ്രദ്ധിക്കാന്‍ ജയ്‌സ്വാളിനോടു ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടി20യില്‍ മോശം റെക്കോര്‍ഡുള്ള ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പിലൂടെ ടീമിലേക്കു തിരികെ വിളിക്കുമെന്നാണ് വിവരം. കൂടാതെ ക്യാപ്റ്റന്‍സിയും നല്‍കിയേക്കും. പക്ഷെ ഗില്ലിനേക്കാല്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ജയ്‌സ്വാളിനെ ടി20യില്‍ ഒതുക്കുന്നത് കടുത്ത അനീതിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

YASHASVI JAISWAL

വന്‍ ആരാധകരോഷം

'യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിലേക്കു പരിഗണിക്കില്ലെന്നും റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ സെലക്ടര്‍മാര്‍ ആവശ്യപ്പെടുതയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇതിനെതിരേ രംഗത്തു വന്നിട്ടുള്ളത്'.

'ടി20 ക്രിക്കറ്റില്‍ യാതൊരു സംഭാവനയും നല്‍കാതിരുന്നിട്ടും റിഷഭ് പന്തിനെപ്പോലെയുള്ള കളിക്കാര്‍ ഇന്ത്യക്കു വേണ്ടി രണ്ടു ഐസിസി ടി20 ലോകകപ്പുകളില്‍ കളിച്ചുകഴിഞ്ഞു. എന്നാല്‍ ടി20യില്‍ ഏറെ അപകടകാരിയും എല്ലാ ഫോര്‍മാറ്റിലും, എല്ലാ സാഹചര്യങ്ങളിലും കളിക്കാന്‍ ശേഷിയുണ്ടായിട്ടും യശസ്വി ജയ്‌സ്വാളിനോടു ടെസ്റ്റില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇതു കടുത്ത അനീതി തന്നെയാണ്'.

'യശസ്വി ജയ്‌സ്വാള്‍ ടി20ക്കു യോജിക്കാത്ത താരമാണെന്നു ബിസിസിഐക്കു തോന്നാന്‍ കാരണമെന്താണ്? സ്റ്റാറ്റസ്, സ്ഥിരത, പവര്‍പ്ലേ ഇംപാക്ട് തുടങ്ങി എല്ലാമെടുത്താലും അദ്ദേഹം മുന്നിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ജയ്്‌സ്വാളിനെ വെറും ടെസ്റ്റ് താരമായി ഒതുക്കുന്നത്? ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ബിസിസിഐയും സെലക്ടര്‍മാരും ചേര്‍ന്നുള്ള ഗൂഢാലോചനയാണിത്'.

YASHASVI JAISWAL

'ഇന്ത്യക്കു വേണ്ടി തീര്‍ച്ചയായും എല്ലാ ഫോര്‍മാറ്റുകളിലും സ്ഥാനമര്‍ഹിക്കുന്നയാളാണ് യശസ്വി ജയ്‌സ്വാള്‍. പക്ഷെ ടെസ്റ്റില്‍ കളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തോടു ബിസിസിഐ പറയുന്നത്. എന്തൊരു വിഡ്ഢിത്തരമാണിത്. ഈ തരത്തിലുള്ള വൃത്തികെട്ട രാഷ്ട്രീയത്തിലൂടെ മികച്ചൊരു മാച്ച് വിന്നറുടെ കരിയര്‍ കൂടിയാണ് ബിസിസിഐ തകര്‍ക്കുന്നത്'.

'ടി20 ക്രിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിന്റെ ശരാശരി 30ഉം പ്രഹരശേഷി 139.8ഉം ആണ്. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും മാത്രമേ ഇതുവരെ നേടിയിട്ടുമുള്ളൂ. യശസ്വി ജയ്‌സ്വാളിനു 36.15 ശരാശരിയും 164.32 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റുമുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും നേടുകയും ചെയ്തു.

പക്ഷെ ഗില്ലാണ് മിടുക്കനെന്നാണ് ബിസിസിഐയുടെ അഭിപ്രായം. ടി20യില്‍ അദ്ദേഹത്തെ നായകസ്ഥാനത്തേക്കും കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്. ഇതു കൊടും ചതി തന്നെയാണ്'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Friday, August 15, 2025, 14:19 [IST]
Other articles published on Aug 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+